Posted By user Posted On

friend 60 ദിർഹത്തെച്ചൊല്ലി തർക്കം, സുഹൃത്തിനെ കുത്തിക്കൊന്ന പ്രവാസി യുവാവ് യുഎഇയിൽ അറസ്റ്റിൽ

ദുബൈ: പണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്ന പ്രവാസി യുവാവ് യുഎഇയിൽ friend അറസ്റ്റിൽ. 60 ദിർഹത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് 34 കാരനായ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തിയത്. ഇയാൾ ഒരു ഏഷ്യൻ രാജ്യത്തു നിന്നുള്ള പ്രവാസിയാണെന്ന വിവരം മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.അൽ റിഫ പൊലീസ് സ്റ്റേഷനിലാണ് കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചത്. ഇവിടെ നിന്ന് ഉദ്യോ​ഗസ്ഥർ സംഭവസ്ഥലത്ത് എത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ഒരാൾ നിലത്തുകിടക്കുന്നതാണ് കണ്ടത്. ആംബലുൻസ് സംഘമെത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. കൊലപാതകത്തിന് ശേഷം സ്ഥലത്തു നിന്ന് പ്രതി രക്ഷപ്പെട്ടിരുന്നു. പ്രതിയെ മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞു. കുത്താൻ ഉപയോഗിച്ച കത്തി പരിസരത്ത് തന്നെ ഉപേക്ഷിച്ചെങ്കിലും പ്രതി സ്ഥലത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. സിഐഡി സംഘം ക്യാമറാ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് പ്രതി സഞ്ചരിച്ച സ്ഥലങ്ങൾ കണ്ടെത്തിയത്. കൊലപാതകം നടത്തിയ സ്ഥലത്തു നിന്ന് അകലെയുള്ള ഒരു കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‍തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതോടെ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുത്തേറ്റ് നെഞ്ചിലുണ്ടായ ആഴത്തിലുള്ള മുറിവുകളാണ് മരണ കാരണമായതെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *