Qatar fuel prices; ഖത്തറിൽ ജൂലൈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോളിന് വില കൂടും

ഖത്തറിൽ ജൂലൈ മാസത്തെ ഇന്ധന നിരക്കുകൾ ഖത്തർ എനർജി പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് പ്രകാരം പ്രീമിയം ഗ്രേഡ് പെട്രോളിന് വില വർധിച്ചപ്പോൾ, സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല. ജൂലൈ മാസത്തിൽ പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.05 ഖത്തർ റിയാലായിരിക്കും വില. ജൂൺ മാസത്തിൽ ഇത് 2.00 റിയാലായിരുന്നു. അതായത് ലിറ്ററിന് 5 ദിർഹത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, സൂപ്പർ ഗ്രേഡ് പെട്രോളിന്റെ വില ലിറ്ററിന് 2.10 റിയാലായി തന്നെ തുടരും. ഡീസൽ വിലയിലും ഈ മാസം മാറ്റം വരുത്തിയിട്ടില്ല; ലിറ്ററിന് 2.05 റിയാലായി തുടരും. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയ്ക്ക് അനുസൃതമായാണ് ഖത്തറിൽ ഇന്ധന നിരക്കുകൾ നിശ്ചയിക്കുന്നത്.ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t   2017 സെപ്റ്റംബർ മുതലാണ് ഇന്ധനവില പ്രതിമാസം പ്രഖ്യാപിക്കാനുള്ള ചുമതല ഖത്തർ എനർജി ഏറ്റെടുത്തത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy