Mango Exhibition; ഖത്തറിൽ ഇന്ത്യൻ മാമ്പഴ മേളയിൽ റെക്കോർഡ് വിൽപന; അഞ്ച് ദിവസത്തിനിടെ വിറ്റഴിച്ചത് 84 ടൺ മാമ്പഴം

Mango Exhibition ;ഖത്തറിലെ സൂഖ് വാഖിഫിൽ നടക്കുന്ന മൂന്നാമത് ഇന്ത്യൻ മാമ്പഴ മേള (ഹംബ) എല്ലാ റെക്കോർഡുകളും തകർത്ത് വിൽപ്പന മുന്നേറുകയാണ്. പ്രദർശനം തുടങ്ങി ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ മാത്രം 84 ടൺ മാമ്പഴമാണ് ഇവിടെ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 56 ടൺ മാമ്പഴമായിരുന്നു വിറ്റുപോയിരുന്നത്. വിൽപനയിൽ മാത്രമല്ല, സന്ദർശകരുടെ എണ്ണത്തിലും വലിയ വർധനവാണ് റിപ്പോർട്ട ചെയ്തത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 74,000-ലധികം ആളുകൾ മേള സന്ദർശിച്ചു. ഇന്ത്യയിൽ നിന്നുള്ള മുപ്പത്തിയഞ്ചിലധികം കമ്പനികളാണ് മേളയിൽ പങ്കെടുക്കുന്നത്. അൽഫോൺസോ മുതൽ കേസരി വരെ ഇന്ത്യയിലെ മികച്ചയിനം മാമ്പഴങ്ങൾ ഇവിടെ ലഭ്യമാണ്. മാമ്പഴങ്ങൾക്ക് പുറമെ ജ്യൂസുകൾ, അച്ചാറുകൾ, മാമ്പഴം കൊണ്ടുണ്ടാക്കിയ മധുരപലഹാരങ്ങൾ എന്നിവയ്ക്കും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇന്ത്യയിൽ നിന്ന് ദിവസേന വിമാനമാർഗ്ഗം എത്തിക്കുന്ന പുതിയ മാമ്പഴങ്ങൾ വാങ്ങാനായി വൈകുന്നേരം നേരത്തെ തന്നെ സന്ദർശകർ എത്തണമെന്ന് മേളയുടെ സൂപ്പർവൈസർ ഖാലിദ് സെയ്ഫ് അൽ സുവൈദി പറഞ്ഞു. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t  തിരക്ക് കാരണം പല ജനപ്രിയ ഇനങ്ങളും പെട്ടെന്ന് തീർന്നുപോകുന്ന സാഹചര്യം ഉള്ളതിനാലാണിത്. ജൂൺ 27 വരെ നീണ്ടുനിൽക്കുന്ന മാമ്പഴ മേള എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ സന്ദർശിക്കാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy