ചെന്നൈ-ഗുജറാത്തിനെയും ലഖ്‌നൗ കൊൽക്കത്തയെയും നേരിടും; ഐപിഎല്ലിൽ ഇന്ന് തീപാറുന്ന പോരാട്ടം; മത്സരം സൗജന്യമായി മൊബൈലിൽ കാണാം

ഐപിഎല്ലിൽ ഇന്ന് കളിക്കാനിറങ്ങുമ്പോൾ ചെന്നൈ സൂപ്പർ കിങ്‌സിനും ഗുജറാത്ത് ടൈറ്റൻസിനും ജയത്തിൽ കുറഞ്ഞ ലക്ഷ്യമേയുണ്ടാകില്ല. ഐപിഎൽ പ്ലേ ഓഫിലേക്കുള്ള സാധ്യതയ്ക്ക് ഇനി ജയംകൂടിയേ തീരൂ. നിലവിൽ ഏഴ് കളിയിൽ മൂന്നുജയമാണ് ചെന്നൈയ്ക്കുള്ളത്. ആറുപോയിന്റോടെ അഞ്ചാം സ്ഥാനത്താണ് സിഎസ്‌കെ. ചെന്നൈയ്ക്ക് ഇന്ന് അനുകൂലമാകുന്ന മറ്റൊരു ഘടകം മത്സരം ഇന്ന് ഹോം ഗ്രൗണ്ടിലാണ് എന്നതാണ്. ഏഴുകളിയിൽ മൂന്ന് ജയത്തോടെ ആറുപോയിന്റുള്ള ഗുജറാത്ത് ഏഴാമതാണ്. അവസാനം കളിച്ച രണ്ടുമത്സരവും തോറ്റ ഗുജറാത്തിന് കാര്യങ്ങൾ സങ്കീർണമാണ്. ചെന്നൈയക്കാകട്ടെ സഞ്ജു സാംസൺ ഫോമിലേക്കെത്തി എന്നതാണ് ആശ്വാസം. ആയുഷ് മാത്രെയുടെ വിടവുണ്ടെങ്കിലും സഞ്ജുവിലൂടെ നികത്താനാകുന്നു എന്നത് പ്രതീക്ഷയാണ്. ഇന്നത്തെ രണ്ടാം മത്സരത്തിൽ, സീസണിൽ നിലവിൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. സീസൺ മികച്ച രീതിയിൽ തുടങ്ങിയ ലഖ്‌നൗ തുടർച്ചയായ നാല് തോൽവികളുമായി പതറുമ്പോൾ, ആദ്യ ആറ് കളികളിൽ പരാജയപ്പെട്ട് ഒടുവിൽ രാജസ്ഥാനെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത ഇറങ്ങുന്നത്. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഇരു ടീമുകൾക്കും ഇന്നത്തെ വിജയം അനിവാര്യമാണ്.

ബാറ്റിംഗിന് അല്പം പ്രയാസകരമായ പിച്ചാണ് ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിലേത്. ഈ സീസണിലെ ഇവിടെയുള്ള ശരാശരി സ്കോർ 155 മാത്രമാണ്. കറുത്ത മണ്ണ് നിറഞ്ഞ പിച്ചിൽ പേസർമാർക്ക് തുടക്കത്തിൽ ആനുകൂല്യം ലഭിക്കുമെങ്കിലും മത്സരം പുരോഗമിക്കുമ്പോൾ സ്പിന്നർമാർക്ക് മുൻതൂക്കം ലഭിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ മറ്റൊരു ലോ സ്കോറിംഗ് ത്രില്ലറിനാണ് ആരാധകർ കാത്തിരിക്കുന്നത്.

ഐപിഎൽ 2026 ടീമുകൾ:

ചെന്നൈ സൂപ്പർ കിംഗ്സ്
ഡൽഹി ക്യാപിറ്റൽസ്
ഗുജറാത്ത് ടൈറ്റൻസ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്
മുംബൈ ഇന്ത്യൻസ്
പഞ്ചാബ് കിംഗ്സ്
രാജസ്ഥാൻ റോയൽസ്
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
സൺറൈസേഴ്സ് ഹൈദരാബാദ്

ഐപിഎൽ മത്സരം മൊബൈലിൽ ലൈവായി കാണാൻ ക്ലിക്ക് ചെയ്യു

Live – 1

Live – 2

Live – 3

Live – 4

Live – 5

Live – 6

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy