പ്രവാസികൾക്ക് പ്രത്യേക പരിഗണന, ആകർഷകമായ നാല് സേവനങ്ങളുമായി ബാങ്ക് ഓഫ് ബറോഡ

ബാങ്കിംഗ് സേവന മേഖലയിൽ പുതുമകൾ അവതരിപ്പിക്കുന്നതിൽ മുൻനിരയിലുള്ള പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡയിൽ നിന്നുള്ള പുതിയ നാല് സേവനങ്ങൾ ശ്രദ്ധ നേടുന്നു.

പ്രവാസി വനിതകൾക്ക്

വിദേശ ഇന്ത്യക്കാരായ വനിതകൾക്കായി എൻആർഇ, എൻആർഒ സേവിംഗ് അക്കൗണ്ടുകളും ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ചിട്ടുണ്ട്. ഓട്ടോ സ്വീപ്പ് സൗകര്യം ലഭ്യമാക്കുന്നതുകൊണ്ട് കൂടുതൽ പലിശ വരുമാനം നേടാൻ ഈ അക്കൗണ്ട് അവസരമൊരുക്കുന്നു. ഇതോടൊപ്പം അക്കൗണ്ട് ഉടമയ്ക്ക് സൗജന്യ വ്യക്തിഗത/വിമാനാപകട ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാകും. ആഭ്യന്തര-രാജ്യാന്തര എയർപോർട്ട് ലോഞ്ച് പ്രവേശനം സാധ്യമാകുന്ന ഡെബിറ്റ് കാർഡും ഇതോടൊപ്പം ലഭ്യമാക്കുന്നുണ്ട്.

മാത്രമല്ല, ഭവന-വാഹന വായ്പകൾക്ക് കുറഞ്ഞ പലിശ നിരക്കും പ്രോസസിംഗ് ചാർജും മാത്രമേ ഈടാക്കൂ എന്ന പ്രത്യേകതയുമുണ്ട്. ഡെബിറ്റ് കാർഡ് പുതുക്കുന്നതിന് വാർഷിക ഫീസ് ഒന്നും ഈടാക്കുകയുമില്ല. ഇതിനെല്ലാം പുറമേ ലോക്കർ സേവനം സൗജന്യമായി ലഭിക്കുകയും ചെയ്യും.

ബിഒബി ലിക്വിഡ് ഫിക്‌സഡ് ഡെപ്പോസിറ്റ്
സേവിംഗ്സ് ബാങ്കിന്റെ ലിക്വിഡിറ്റിയും സ്ഥിര നിക്ഷേപങ്ങളുടെ ഉയർന്ന പലിശയും ഉറപ്പുനൽകുന്ന പദ്ധതിയാണ് ലിക്വിഡ് ഫിക്സഡ് ഡെപ്പോസിറ്റുകൾ. നിശ്ചിത കാലയളവുകളിലേക്ക് നിക്ഷേപിക്കുന്ന സ്ഥിര നിക്ഷേപം ഭാഗങ്ങളായി പിൻവലിക്കാനാകുമെന്നതാണ് ബിഒബി ലിക്വിഡ് ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമിന്റെ പ്രത്യേകത. മാത്രമല്ല, ബാക്കി തുകയ്ക്ക് പലിശ തുടർന്നും ലഭിക്കും. 5,000 രൂപ മുതൽ മുകളിലേക്ക് എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാവുന്ന പദ്ധതിയാണിത്. ഒന്നു മുതൽ അഞ്ച് വർഷം വരെ കാലാവധിയിലാണ് നിക്ഷേപം സ്വീകരിക്കുന്നത്.

ബാങ്കിംഗ് സേവന മേഖലയിൽ പുതുമകൾ അവതരിപ്പിക്കുന്നതിൽ മുൻനിരയിലുള്ള പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡയിൽ നിന്നുള്ള പുതിയ നാല് സേവനങ്ങൾ ശ്രദ്ധ നേടുന്നു.

സിസ്റ്റമാറ്റിക് ഡെപ്പോസിറ്റ് പ്ലാൻസ്
മ്യൂച്വൽഫണ്ടുകളിലെ എസ്‌ഐപികൾ പോലെ എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കുന്ന പദ്ധതിയാണ് റിക്കറിംഗ് ഡെപ്പോസിറ്റുകൾ അഥവാ സിസ്റ്റമാറ്റിക് ഡെപ്പോസിറ്റ് പ്ലാൻസ് (SDPs). ദീർഘകാലത്തേക്ക് ഉയർന്ന പലിശയുടെ നേട്ടം ലഭ്യമാക്കുന്നതിനൊപ്പം നിക്ഷേപത്തിന്റെ 95 ശതമാനം വരെ വായ്പ അല്ലെങ്കിൽ ഓവർഡ്രാഫ്റ്റായെടുക്കാനും സൗകര്യമുണ്ട്.

ബിഒബി ഇ പേ
ഏറെ ശ്രദ്ധേയമായ സ്‌കീമാണ് യുപിഐ സേവനമായ ബിഒബി ഇ പേ സംവിധാനം. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് എളുപ്പത്തിൽ പണം അയയ്ക്കാനും സ്വീകരിക്കാനും ഇതിലൂടെ കഴിയുന്നു. യുപിഐ ലൈറ്റ് പതിപ്പു ലഭ്യമാണ്. റീചാർജ് ചെയ്യാനും ബിൽ പേയ്മെന്റ് നടത്താനും ഇതിലൂടെ കഴിയും. റൂപേ ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യാൻ സൗകര്യമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഷോപ്പിംഗിനും ഇന്റർനാഷണൽ മർച്ചന്റ് പേയ്‌മെന്റ് ചെയ്യുന്നതിനും ഈ ആപ്പ് വഴി കഴിയും. ടാപ് ആൻഡ് പേ സൗകര്യവും യുപിഐ മാൻഡേറ്റ് മാനേജ്മെന്റ് സൗകര്യവും ഇതിലുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy