US-Iran MoU; ലോകം ഉറ്റുനോക്കുന്ന ഇറാൻ – അമേരിക്ക തർക്കങ്ങൾക്ക് ശാശ്വത പരിഹാരമാകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധസാഹചര്യം അവസാനിപ്പിക്കാനും സമാധാന ചർച്ചകൾക്കായി പുതിയ വഴിയൊരുക്കാനും ലക്ഷ്യമിട്ടുള്ള ചരിത്രപരമായ ധാരണാപത്രം (MoU) ഒപ്പുവെച്ചതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി അറിയിച്ചു. അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്. ഖത്തറിന്റെയും പാകിസ്ഥാന്റെയും ആഴ്ചകൾ നീണ്ട നയതന്ത്ര ഇടപെടലുകളുടെ ഫലമായാണ് ഈ നീക്കം. വെറുമൊരു കരാർ എന്നതിലുപരി, വരും കാലങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള കൃത്യമായ ഒരു ഭരണഘടനാ ചട്ടക്കൂട് ഈ ധാരണാപത്രം വിഭാവനം ചെയ്യുന്നുണ്ട്. സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിനായി രാഷ്ട്രീയ തലത്തിലുള്ള പ്രതിബദ്ധത ഉറപ്പാക്കാനും കൃത്യമായ ഇടവേളകളിൽ കൂടിക്കാഴ്ചകൾ നടത്താനും കരാറിൽ വ്യവസ്ഥയുണ്ട്.അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ പ്രധാനമായും ആണവ കരാറിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള പ്രാദേശിക സുരക്ഷാ വിഷയങ്ങളിൽ ഗൾഫ് രാജ്യങ്ങളുടെയും (GCC) അറബ് രാജ്യങ്ങളുടെയും പങ്കാളിത്തത്തോടെയുള്ള പരിഹാരത്തിനാണ് ഖത്തർ മുൻകൈ എടുക്കുന്നത്. ഖത്തറും പാകിസ്ഥാനും സംയുക്തമായി രൂപീകരിക്കുന്ന വർക്കിംഗ് ഗ്രൂപ്പുകളിലൂടെയും കമ്മിറ്റികളിലൂടെയും ഇരുപക്ഷത്തെയും അഭിപ്രായവ്യത്യാസങ്ങൾ കുറയ്ക്കാനും ചർച്ചകൾ സുഗമമാക്കാനും ശ്രമിക്കും. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t മേഖലയിലെ അശാന്തി അവസാനിപ്പിക്കുക എന്നത് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെയും മറ്റ് ഗൾഫ് നേതാക്കളുടെയും പ്രഥമ പരിഗണനയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഘർഷങ്ങൾ തുടരുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുമെന്നും അതിനാൽ നയതന്ത്രപരമായ പരിഹാരമാണ് ആവശ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇറാനും മറ്റ് ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ച് ഒരു ഏകീകൃത ‘ഗൾഫ് വിഷൻ’ നടപ്പിലാക്കാനാണ് ഖത്തർ ലക്ഷ്യമിടുന്നത്.