മോഷണം അത്ര ‘കൂൾ’ ആയില്ല; 18 എയർ കണ്ടിഷനർ മോഷ്ടിച്ച പ്രവാസിക്ക് പിടിയിൽ, തടവും കടുത്ത പിഴയും

വില്ലയിൽ നിന്ന് 18 എയർ കണ്ടീഷനർ യൂണിറ്റുകൾ മോഷ്ടിച്ച കേസിൽ വിദേശിക്ക് ഒരു വർഷം തടവും 1.3 ലക്ഷം ദിർഹം പിഴയും ദുബായ് കോടതി വിധിച്ചു. മുഹൈസിന മേഖലയിലെ ഒരു വില്ലയിൽ…

കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ…

യുഎഇയിൽ 125 നില കെട്ടിടത്തിന് മുകളിൽ ഭീമൻ വിമാനം!; 300 കോടി ഡോളറിന്റെ ‘എയർ ഹോട്ടലിന്റെ’ സത്യാവസ്ഥ വെളിപ്പെടുത്തി എമിറേറ്റ്സ്

ദുബായ്: നഗരമധ്യത്തിൽ 125 നിലകളുള്ള കൂറ്റൻ ഗോപുരത്തിന് മുകളിൽ ലാൻഡ് ചെയ്തിരിക്കുന്ന ഭീമൻ എയർബസ് എ380 വിമാനം! ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച ‘ദുബായ് എയർ ഹോട്ടൽ’ എന്ന വിഡിയോയുടെ പിന്നിലെ സത്യാവസ്ഥ…

സ്വർണം എവിടെടാ? യുഎഇ പ്രവാസിയെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു; സിനിമാ സ്റ്റൈൽ ആക്രമണം നാട്ടിൽ

മലപ്പുറം: ഗൾഫിൽ നിന്നെത്തിയ പ്രവാസി മലയാളിക്ക് നാട്ടിൽ ക്രൂര മർദനവും തട്ടിക്കൊണ്ടുപോകലും. യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവിനെയാണ് ഒരു സംഘം ആളുകൾ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി ഉപദ്രവിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട…

ക്രിസ്മസ് യാത്ര പ്ലാൻ ചെയ്യുകയാണോ? പോക്കറ്റ് ചോരാതെ പറക്കാം; പ്രവാസികൾക്കായി കുറഞ്ഞ നിരക്കിൽ ചില സൂപ്പർ ഇടങ്ങൾ

ദുബായ്: ക്രിസ്മസ് – പുതുവത്സര അവധിക്കാലത്ത് നാട്ടിലേക്കും വിദേശ രാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസവാർത്ത. വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്ന ഈ സീസണിലും ബുദ്ധിപരമായി പ്ലാൻ ചെയ്താൽ വലിയ…

യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ…

വാട്സാപ്പ് ഗ്രൂപ്പിൽ വന്ന ഒരു മെസേജ് വിനയായി; യുഎഇയിൽ യുവതിക്കെതിരെ ക്രിമിനൽ കേസ്

ദുബായ്: വികാരക്ഷോഭത്തിൽ വാട്സാപ്പ് ഗ്രൂപ്പിലിട്ട ഒരു സന്ദേശം പ്രവാസി യുവതിയെ നിയമക്കുരുക്കിലാക്കി. സ്കൂൾ അധികൃതർ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ മുൻ ഭർത്താവിനെ അധിക്ഷേപിച്ചതിനും അപകീർത്തിപ്പെടുത്തിയതിനുമാണ് യുവതിക്കെതിരെ ദുബായിൽ ക്രിമിനൽ കേസ് രജിസ്റ്റർ…

റമദാൻ ഇനി അരികിൽ; യുഎഇയിൽ റജബ് മാസപ്പിറവി ദൃശ്യമായി; 2026-ലെ നോമ്പ് തീയതി ഇങ്ങനെ

അബുദാബി: യുഎഇയിൽ റജബ് മാസപ്പിറവി ദൃശ്യമായി. അബുദാബിയിലെ അൽ ഖത്തീം അസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയിൽ നിന്നാണ് റജബ് മാസത്തിലെ ചന്ദ്രക്കല ദൃശ്യമായത്. ഇതോടെ പുണ്യമാസമായ റമദാനിലേക്ക് ഇനി രണ്ട് മാസത്തെ ദൂരം മാത്രമാണുള്ളതെന്ന്…

യുഎഇയിൽ കനത്ത മഴയ്ക്കിടെ ദുരന്തം: രണ്ട് പ്രവാസി തൊഴിലാളികൾ ഷോക്കേറ്റ് മരിച്ചു

ഷാർജയിലെ വ്യവസായ മേഖലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ അപകടത്തിൽ രണ്ട് പ്രവാസി തൊഴിലാളികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. മഴ കനത്തതോടെ പ്രദേശത്ത് രൂപപ്പെട്ട വെള്ളക്കെട്ടാണോ അപകടത്തിന് കാരണമായതെന്ന് ഷാർജ പൊലീസ് അന്വേഷിച്ചു വരികയാണ്. അപകടവിവരമറിഞ്ഞ്…

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

ദുബായ്: തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ദുബായിൽ അന്തരിച്ചു. എറിയാട് കടപ്പൂര് പൊയിലിങ്ങൽ ഹൗസിൽ താജുദ്ദീൻ (55) ആണ് മരിച്ചത്. കഴിഞ്ഞ 20 വർഷമായി യുഎഇയിൽ പ്രവാസിയായ ഇദ്ദേഹം അൽതവാർ ഈഗിൾ ലൈൻ…

ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത് വീണ്ടും മോഷ്ടിക്കാൻ; യുഎഇയിലെ വില്ലയിൽ നിന്ന് 18 എസികൾ കടത്തിയ പ്രതി പിടിയിൽ

ദുബായ്: മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും അഴികൾക്കുള്ളിലേക്ക്. ദുബായ് മുഹൈസ്‌നയിലെ ഒരു വില്ലയിൽ നിന്ന് 18 എയർ കണ്ടീഷണറുകൾ മോഷ്ടിച്ച കേസിൽ പ്രതിക്ക് കോടതി ഒരു വർഷം…

റജബ് മാസം എന്ന് തുടങ്ങും? മാസപ്പിറവി നിരീക്ഷണം സംബന്ധിച്ച നിർണ്ണായക വിവരങ്ങളുമായി യുഎഇ

ദുബായ്: ഹിജ്റ വർഷം 1447-ലെ റജബ് മാസപ്പിറവി നിരീക്ഷിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം (International Astronomy Center) പുറത്തുവിട്ടു. 2025 ഡിസംബർ 20 ശനിയാഴ്ചയാണ് മിക്ക ഇസ്ലാമിക രാജ്യങ്ങളിലും…

നെടുമ്പാശേരി വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ വിദേശ കറൻസി; യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 12 ലക്ഷം രൂപ മൂല്യം വരുന്ന വിദേശ കറൻസി സിയാൽ സുരക്ഷാ വിഭാഗം പിടികൂടി. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസ്…

റോഡ് മുറിച്ചുകടക്കുന്നതിനിടെ ദുരന്തം: യുഎഇയിൽ വാഹനമിടിച്ച് പ്രവാസി മരിച്ചു

ഫുജൈറ: ദിബ്ബ അൽ ഫുജൈറയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ബംഗ്ലാദേശ് സ്വദേശിക്ക് ദാരുണാന്ത്യം. ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം കാൽനടയാത്രക്കാർക്ക് അനുവാദമില്ലാത്ത സ്ഥലത്തുകൂടി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. സ്വദേശി പൗരൻ…

കൈയ്യിൽ 12 ലക്ഷത്തിന്റെ ഡോളർ; ദുബായിലേക്ക് വിമാനത്താവളത്തിൽ എത്തിയ മലയാളി പിടിയിൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 12 ലക്ഷം രൂപയോളം വിലവരുന്ന വിദേശ കറൻസി പിടികൂടി. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ അഹമ്മദ് മഷൂകിനെയാണ് അധികൃതർ…

കലിതുള്ളി മഴ; യുഎഇയിൽ കനത്ത മഴയിൽ വാഹനം മറിഞ്ഞ് ഒരാൾക്ക് പരിക്ക്

യുഎഇയിൽ കനത്ത മഴയെ തുടർന്ന് വാഹനാപകടം. ഫുജൈറയിലെ ശൈഖ് ഖലീഫ സ്ട്രീറ്റിൽ ഇന്ന് ഉണ്ടായ അപകടത്തിൽ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് നേരിയ പരിക്കേറ്റതായും ഇദ്ദേഹത്തെ ചികിത്സയ്ക്കായി ഫുജൈറ…

മലയാളത്തിന്റെ ശ്രീ മാഞ്ഞു; നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

മലയാള സിനിമയുടെ ബഹുമുഖ പ്രതിഭയായ നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ ശ്രീനിവാസൻ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 48 വർഷം നീണ്ട സിനിമാജീവിതത്തിൽ അഭിനയവും തിരക്കഥയും സംവിധാനവും ഉൾപ്പെടെ…

സിനിമയെ വെല്ലും സംഭവങ്ങൾ; വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയി; ഐഫോണും ബാഗേജും കവർന്ന് അക്രമി സംഘം

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയതായി റിപ്പോർട്ട്. ഇന്ന് രാവിലെ വിമാനത്താവളത്തിലെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് ഷാഫിയെയാണ് അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. കയ്യിലുണ്ടായിരുന്ന ബാഗേജും ഐഫോണും കവർന്ന…

കൂടുതൽ നിരക്ക് കണ്ട് ആപ്പുകൾ വഴി പണമയക്കുന്നവർ സൂക്ഷിക്കുക; പ്രവാസിയുടെ ലക്ഷങ്ങൾ നഷ്ടമായി, ചതിക്കുഴികൾ ഇങ്ങനെ

ദുബായ്: മൊബൈൽ ആപ്പുകൾ വഴി നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾ വലിയ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ആകർഷകമായ എക്സ്ചേഞ്ച് നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന അനധികൃത ആപ്പുകൾ വഴി പണമയച്ച പ്രവാസി യുവാവിന് 4,600…

മഴയിൽ മുങ്ങി യുഎഇ; വിമാനങ്ങൾ റദ്ദാക്കി, ഗതാഗതം സ്തംഭിച്ചു, യാത്രക്കാർക്ക് കർശന നിർദ്ദേശം

കനത്ത മഴയെത്തുടർന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാന സർവീസുകൾ അവതാളത്തിലായി. വെള്ളിയാഴ്ച മാത്രം കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്കും യൂറോപ്പ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും പോകേണ്ട…

ബിഎൽഎസ് ഇന്റർനാഷണലിന് ആശ്വാസം; കേന്ദ്രത്തിന്റെ വിലക്ക് ഹൈക്കോടതി റദ്ദാക്കി, അറിയാം വിശദമായി

ന്യൂഡൽഹി: വിസ, കോൺസുലർ ഔട്ട്‌സോഴ്‌സിംഗ് സേവന രംഗത്തെ പ്രമുഖ ആഗോള സ്ഥാപനമായ ബിഎൽഎസ് (BLS) ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയിരുന്ന രണ്ട് വർഷത്തെ വിലക്ക് ഡൽഹി ഹൈക്കോടതി…

പ്രവാസലോകത്തെ നൊമ്പരമായി സൽമാൻ; നിക്കാഹ് കഴിഞ്ഞത് മൂന്ന് മാസം മുൻപ്, വിവാഹ സ്വപ്നങ്ങൾ ബാക്കിയാക്കി മരണം കവർന്നത് പ്രവാസി മലയാളി യുവാവിനെ

റാസൽഖൈമ: യുഎഇയിൽ പെയ്ത കനത്ത മഴയിലും കാറ്റിലും റാസൽഖൈമയിൽ കെട്ടിടത്തിന്റെ ചുമർ തകർന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊടിഞ്ഞി നന്നമ്പ്ര സ്വദേശി തലക്കോട്ട് തൊടികയിൽ സൽമാൻ ഫാരിസ് (27)…

കണ്ണഞ്ചിപ്പിക്കും സൗന്ദര്യവുമായി യുഎഇ; നഗരവീഥികളിൽ 400 കലാസൃഷ്ടികൾ, തെരുവുകൾ ഇനി ഓപ്പൺ എയർ ഗാലറികൾ

അബുദാബി: നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിനും പ്രാദേശിക കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി അബുദാബി മുൻസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (DMT) ‘അബുദാബി ക്യാൻവാസ്’ (Abu Dhabi Canvas) എന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടു. നഗരത്തിലെ…

യുഎഇയിൽ ശക്തമായ മഴയും കാറ്റും; മരങ്ങൾ കടപുഴകി വീണു, കാറുകൾക്ക് കേടുപാടുകൾ, കനത്ത നാശനഷ്ടം

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുന്നു. കനത്ത മഴയെ തുടർന്ന് പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂപപ്പെട്ടു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമടക്കം വെള്ളം കയറിയതോടെ സാധാരണ ജീവിതം തടസ്സപ്പെട്ടു. പ്രധാന…

പേഴ്സണൽ ലോൺ: കുടുക്കാകുമോ, കൈത്താങ്ങാകുമോ? തീരുമാനിക്കുന്നത് ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണേ..

അടിയന്തര സാഹചര്യങ്ങളിൽ ആശ്രയിക്കുന്ന സാമ്പത്തിക ഉപാധികളിലൊന്നാണ് പേഴ്സണൽ ലോൺ. എന്നാൽ ഒരു ഇഎംഐ പോലും മുടങ്ങിയാൽ വലിയ സാമ്പത്തിക സമ്മർദത്തിലേക്കെത്തിക്കാമെന്നതിനാൽ, അത്യന്തം ജാഗ്രതയോടെയാണ് ഇത് ഉപയോഗിക്കേണ്ടത്. ശരിയായ പദ്ധതിയോടെയും ശാസ്ത്രീയമായ സമീപനത്തോടെയും…

ദുബായിലെ സ്കൂ​ളു​ക​ളി​ൽ ഈ ദിവസം ഇനി അ​ധ്യ​യ​ന​സ​മയത്തിൽ മാറ്റം

ദു​ബൈ​യി​ലെ സ്കൂ​ളു​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച​യി​ലെ അ​ധ്യ​യ​ന​സ​മ​യം രാ​വി​ലെ 11.30 വ​രെ​യാ​ക്കു​ന്നു. ജ​നു​വ​രി ഒ​മ്പ​ത് മു​ത​ലാ​ണ് സ​മ​യ​മാ​റ്റം. യു.​എ.​ഇ​യി​ലെ ജു​മു​അ സ​മ​യം മാ​റു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് വി​ദ്യാ​ഭ്യാ​സ അ​തോ​റി​റ്റി​യാ​യ കെ.​എ​ച്ച്.​ഡി.​എ അ​റി​യി​ച്ചു. ആ​റാം ക്ലാ​സി​ന്…

ആപ്പുകളുടെ കൂടുതൽ റേറ്റിന്റെ വലയിൽ വീണാൽ? പ്രോസസിങ് ഫീ മുതൽ കസ്റ്റംസ് ചാർജ് വരെ; ഒടുവിൽ സംഭവിക്കുന്നത്

ഡിജിറ്റൽ റിമിറ്റൻസ് സംവിധാനങ്ങൾ പ്രവാസികൾക്ക് വലിയ സൗകര്യമൊരുക്കുന്നുണ്ടെങ്കിലും, ഒരു നിമിഷത്തെ അശ്രദ്ധ വലിയ നഷ്ടത്തിലേക്ക് നയിക്കാമെന്നതിന് വീണ്ടും ഉദാഹരണം. മൊബൈൽ ആപ്പ് വഴി നാട്ടിലേക്ക് പണമയച്ച ഇന്ത്യൻ പ്രവാസി യുവാവിന് 4,600…

ബീച്ചിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ കൈയ്യോടെ നടപടിയുമായി ദുബായ് പോലീസ്

ബീച്ചിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ദുബായ് പോലീസ് അതിവേഗം ഇടപെട്ട് പ്രതിക്കെതിരെ നിയമനടപടി സ്വീകരിച്ചു. പൊതുസ്ഥലത്ത് അനൗചിതമായ പെരുമാറ്റം നടന്നതായി യുവതി പരാതി നൽകിയതിനെ തുടർന്നാണ് നടപടി ഉണ്ടായത്. പരാതിക്ക്…

യുഎഇയിൽ കനത്ത മഴ: പാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു; ജാഗ്രത പാലിക്കാൻ നിർദ്ദേശം

അജ്മാൻ: യുണൈറ്റഡ് അറബ് എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ശക്തമായ മഴയെത്തുടർന്ന് അജ്മാനിലെ എല്ലാ പൊതുപാർക്കുകളും താൽക്കാലികമായി അടച്ചിടാൻ അധികൃതർ തീരുമാനിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് അജ്മാൻ…

മഴയിൽനിന്ന് രക്ഷതേടി കയറിയത് മരണത്തിലേക്ക്; യുഎഇയിൽ കെട്ടിടാവശിഷ്ടം വീണ് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

റാസൽഖൈമ: യുഎഇയിൽ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും റാസൽഖൈമയിൽ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊടിഞ്ഞി നന്നമ്പ്ര തലക്കോട്ടു തൊടികയിൽ സുലൈമാൻ-അസ്മാബി ദമ്പതികളുടെ മകൻ സൽമാൻ ഫാരിസ് (27) ആണ് മരിച്ചത്.…

യുഎഇയിൽ നാളെ ഈ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; സുപ്രധാന പ്രഖ്യാപനവുമായി അധികൃതർ

യുഎഇയിൽ നിലനിൽക്കുന്ന പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ദുബായിലെ സർക്കാർ ജീവനക്കാർക്ക് ഡിസംബർ 19 വ്യാഴാഴ്ച റിമോട്ട് വർക്ക് (വീട്ടിലിരുന്ന് ജോലി) അനുവദിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ…

യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്: സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രാലയം

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ മഴയും മോശം കാലാവസ്ഥയും തുടരുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. ജീവനക്കാരുടെ തൊഴിൽപരമായ സുരക്ഷ…

പുതുവത്സരം ആഘോഷമാക്കാം; യുഎഇയിലെ ഈ എമിറേറ്റ്സിൽ സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു!

ദുബായ്: 2025 പുതുവത്സരത്തോടനുബന്ധിച്ച് ദുബായിലെ സർക്കാർ മേഖലയിലുള്ള ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്റാണ് (DGHR) ഔദ്യോഗികമായി അവധി വിവരം അറിയിച്ചത്. 2025 ജനുവരി 1, ബുധനാഴ്ച…

അഞ്ചു വർഷത്തെ കാത്തിരിപ്പിന് വിരാമം; മലയാളി നഴ്സിനെ തേടി ‘ഭാഗ്യദേവത’യുടെ കോൾ: 15 വർഷത്തെ പ്രവാസം, ബിഗ് ടിക്കറ്റ് തിളക്കത്തിൽ യുവതി

പ്രതീക്ഷയുടെ നാളുകൾക്ക് ഒടുവിൽ ഭാഗ്യം കൈപിടിച്ചു; അജ്മാനിലെ മലയാളി നഴ്‌സിന് ബിഗ് ടിക്കറ്റിൽ വൻ നേട്ടം. അഞ്ചു വർഷത്തോളം തുടർച്ചയായി ഭാഗ്യം പരീക്ഷിച്ച ശേഷമാണ് ടിന്റു ജെസ്‌മോണിനെ തേടി ഒരുലക്ഷം ദിർഹത്തിന്റെ…

160 യാത്രക്കാരുമായെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻദുരന്തം

ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ വലതുഭാഗത്തെ രണ്ട് ടയറുകൾ…

വിമാനത്തിനുള്ളിൽ അപ്രതീക്ഷിത അതിഥി: ഞെട്ടി യാത്രക്കാര്‍; മടക്കയാത്ര റദ്ദാക്കി

ആംസ്റ്റർഡാം–അറുബ കെഎൽഎം വിമാനത്തിൽ യാത്രക്കിടെ എലി കണ്ടത് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഡിസംബർ 10-ന് ഡച്ച് എയർലൈൻസായ കെഎൽഎം റോയൽ ഡച്ച് എയർലൈൻസിന്റെ വിമാനത്തിലാണ് അപൂർവമായ ഈ സംഭവം അരങ്ങേറിയത്. ബാഗുകൾ…

ദേഹാസ്വാസ്ഥ്യം; സ്വയം വാഹനമോടിച്ച് പ്രവാസി മലയാളി ആശുപത്രിയിലെത്തി, പക്ഷേ…. പിന്നാലെ മരണം

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം പോത്തൻകോട് കോയ്ത്തൂർക്കോണം എസ്.എച്ച്. ഗാർഡൻ സ്വദേശിയായ അബ്ദുൽ സലീം (57) ആണ് അൽഹസയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. മൂന്നു…

റേഡിയോ ലോകത്തെ പ്രിയ ശബ്ദം മറഞ്ഞു; യുഎഇയിലെ മലയാളിയായ മുൻ റേഡിയോ അവതാരകൻ അന്തരിച്ചു

യുഎഇയിലെ മലയാളി പ്രവാസികൾക്കിടയിൽ ഏറെ പരിചിതനായിരുന്ന മുൻ റേഡിയോ അവതാരകൻ സണ്ണി ബെർണാഡ് (73) അന്തരിച്ചു. തിങ്കളാഴ്ച രാത്രി കേരളത്തിലായിരുന്നു അന്ത്യം. 1997-ൽ ‘റേഡിയോ ഏഷ്യ’യിലൂടെ പ്രക്ഷേപണ രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം,…

ഒറ്റ രാത്രിയിൽ 7 പുതുവർഷങ്ങൾ! ഗ്ലോബൽ വില്ലേജിൽ വിപുലമായ ആഘോഷം; ഇന്ത്യയുൾപ്പെടെ 7 രാജ്യങ്ങൾക്കായി കൗണ്ട്ഡൗൺ

ദുബായ്: ലോകത്തിന് മുന്നിൽ പുതുവർഷാഘോഷത്തിന്റെ വിസ്മയക്കാഴ്ചകളുമായി ദുബായ് ഗ്ലോബൽ വില്ലേജ് ഒരുങ്ങുന്നു. ഇത്തവണ ഒറ്റ രാത്രിയിൽ തന്നെ ഏഴ് വ്യത്യസ്ത രാജ്യങ്ങളിലെ പുതുവർഷത്തെ വരവേൽക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കും എന്നതാണ് പ്രധാന…

യുഎഇയിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാ​ഗ്രത മുന്നറിയിപ്പ്

ദുബായ്: യുഎഇയിൽ വരും മണിക്കൂറുകളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നും വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഡിസംബർ 18 വ്യാഴാഴ്ച രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആകാശം…

യുഎഇയിൽ ഇനി ബാങ്ക് ഒടിപി ഇല്ല! ഇടപാടുകൾ സുരക്ഷിതമാക്കാൻ ആപ്പ് അധിഷ്ഠിത സംവിധാനം വരുന്നു

ദുബായ്: യുഎഇയിലെ ബാങ്കിംഗ് ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി എസ്എംഎസ്, ഇമെയിൽ വഴിയുള്ള ഒറ്റത്തവണ പാസ്‌വേഡുകൾ (OTP) ഘട്ടംഘട്ടമായി നിർത്തലാക്കാൻ യുഎഇ സെൻട്രൽ ബാങ്ക് ഉത്തരവിട്ടു. 2026 മാർച്ച് 31-നകം രാജ്യത്തെ എല്ലാ…

സ്വപ്നജോലി സ്വന്തമാക്കാം! എമിറേറ്റ്‌സിൽ വൻ അവസരം; ലക്ഷങ്ങൾ ശമ്പളം, ആഡംബര വില്ല, നികുതിരഹിത വരുമാനം – കൂടുതൽ വിവരങ്ങൾ അറിയാം

ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനികളിലൊന്നായ എമിറേറ്റ്‌സ് എയർലൈൻസ് തങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി വലിയ തോതിലുള്ള പൈലറ്റ് റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചു. വരും വർഷങ്ങളിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് പൈലറ്റുമാരെയാണ് കമ്പനി…

ഖത്തർ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് ഈ ദിവസം ശമ്പളത്തോടെയുള്ള അവധി

ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2025 ഡിസംബർ 18 വ്യാഴാഴ്ച സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള ഔദ്യോഗിക അവധി അനുവദിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. അതേസമയം, അവശ്യ…

ഖത്തറിൽ നാളെ മുതൽ താപനില വീണ്ടും കുറയും: ഇന്നത്തെ താപനില

ഖത്തറിൽ തണുപ്പ് ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഡിസംബർ 18, 2025 വ്യാഴാഴ്ച വൈകുന്നേരം മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് പുതിയ അറിയിപ്പ്. ഉത്തര-പശ്ചിമ…

ഖത്തർ ദേശീയ ദിനം 2025: പരേഡ് മുതൽ വെടിക്കെട്ട് വരെ; അറിയാം നാളത്തെ പരിപാടികൾ

ഖത്തർ നാഷണൽ ഡേ 2025 രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങളോടെ വരവേൽക്കാൻ ഒരുങ്ങുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ഗംഭീര നാഷണൽ ഡേ പരേഡ്, അറബ് കപ്പ് ഫൈനൽ മത്സരം, വെടിക്കെട്ടുകൾ,…

ഖത്തർ ദേശീയ ദിനം; നിരവധി തടവുകാർക്ക് മാപ്പുനൽകി അമീർ

ഖത്തർ നാഷണൽ ഡേ 2025-ന്റെ സന്ദർഭത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി രാജ്യത്തെ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് മാപ്പ് നൽകി വിട്ടയക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച…

യുഎഇ സ്കൂൾ പ്രവേശനം: പ്രായപരിധി പുതുക്കി നിശ്ചയിച്ചു; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ

ദുബായ്: യുഎഇയിലെ സ്‌കൂളുകളിൽ കെജി, ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി പുതുക്കി നിശ്ചയിച്ചു കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. പുതിയ അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം…

വീണ്ടും വിവാദമായി എയർ ഇന്ത്യയുടെ കടുത്ത അനാസ്ഥ, നട്ടെല്ലിന് പരിക്കേറ്റ പ്രവാസി മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല

പ്രവാസി മലയാളിയോട് എയർ ഇന്ത്യ വീണ്ടും അനാസ്ഥ കാണിച്ചെന്ന ആരോപണം ഉയരുന്നു. റിയാദിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളിയെ അടിയന്തര ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ സാധിക്കാതിരുന്നതാണ് വിവാദമായത്. ആലപ്പുഴ നൂറനാട് സ്വദേശി…

അയച്ചത് കുടുംബത്തിന്, കിട്ടിയത് തട്ടിപ്പുകാർക്ക്; കുറഞ്ഞ നിരക്കിന്റെ വലയിൽ കുടുങ്ങി പ്രവാസികൾ, കെട്ടിക്കിടക്കുന്ന സാധനങ്ങൾ വിൽപ്പനക്ക്

കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് ചരക്ക് എത്തിക്കാമെന്ന വാഗ്ദാനവുമായി അനധികൃത കാർഗോ ഏജൻസികൾ പ്രവാസികളെ വഞ്ചിക്കുന്നതായി പരാതി ഉയരുന്നു. റിയാദിലെ ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐഡിഎ) ഇതുസംബന്ധിച്ച് പ്രവാസികൾക്ക് മുന്നറിയിപ്പ്…

ആളുകളുടെ വ്യാജ വിഡിയോകളും ഓഡിയോകളും സൃഷ്ടിച്ച് ‘ഹൈടെക്’ തട്ടിപ്പുകൾ; പിന്നെ അക്കൗണ്ട് കാലി! യുഎഇയിൽ ഡീപ്‌ഫേക്ക് തട്ടിപ്പുകൾ പെരുകുന്നു

എഐ അധിഷ്ഠിത തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. വ്യാജ വിഡിയോകളും ശബ്ദങ്ങളും സൃഷ്ടിക്കുന്ന ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഹൈടെക് തട്ടിപ്പുകൾ രാജ്യത്ത് ഏകദേശം 50…

യുഎഇയിലെ ട്രാഫിക് സിഗ്നലുകൾ ഇനി ഡ്രോൺ ഉപയോഗിച്ച് വൃത്തിയാക്കും; പുതിയ പദ്ധതിക്ക് തുടക്കം

ട്രാഫിക് സംവിധാനങ്ങളുടെ പരിപാലനത്തിൽ നൂതന സാങ്കേതികവിദ്യകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി, ട്രാഫിക് സിഗ്നലുകൾ ശുചീകരിക്കാൻ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരീക്ഷണ പദ്ധതി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആരംഭിച്ചു.…

യുഎഇയിൽ നിന്ന് കമ്പനി ആവശ്യത്തിനായി ഒമാനിലെത്തി; മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഒമാനിലെ ദുകമിൽ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ തുമ്പോട് കണ്ണൻ നിവാസിൽ അരവിന്ദ് അശോക് ആണ് താമസ സ്ഥലത്ത് മരിച്ചതായി സ്ഥിരീകരിച്ചത്. യുഎഇയിൽ ജോലി ചെയ്യുന്ന അരവിന്ദ്, കമ്പനിയുടെ…

മനസ്സറിഞ്ഞ് നൽകിയ കരുതലുകളും സ്നേഹവും; ഇന്ത്യൻ പ്രവാസിയെ ചേർത്തുപിടിച്ച് യുഎഇ പ്രസിഡന്റ്!

യുഎഇയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പങ്കുവഹിച്ച ഇന്ത്യൻ പ്രവാസി ഷെയ്ഖ് ഷക്കീലിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സ്നേഹാദരം. അബുദാബിയിലെ ഔഖാഫ് ആൻഡ് മൈനേഴ്‌സ് ഫണ്ട്‌സ്…

പ്ലാസ്റ്റിക്കിന് വിട; യുഎഇയിൽ 2026 മുതൽ ഈ സാധനങ്ങൾക്ക് സമ്പൂർണ്ണ നിരോധനം

ദുബായ്: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കെതിരെയുള്ള പോരാട്ടം യുഎഇ കൂടുതൽ ശക്തമാക്കുന്നു. 2026 ജനുവരി ഒന്ന് മുതൽ രാജ്യമൊട്ടാകെ പ്ലാസ്റ്റിക് പ്ലേറ്റുകൾ, കപ്പുകൾ, അവയുടെ അടപ്പുകൾ, പ്ലാസ്റ്റിക്…

ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

ഖത്തറിലാകെ ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട അപ്പർ-ലെവൽ ട്രഫിന്റെ സ്വാധീനം തുടരുന്ന സാഹചര്യത്തിൽ, 2025 ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ വരെ മേഘാവൃതമായ കാലാവസ്ഥ നിലനിൽക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടവിട്ട സമയങ്ങളിൽ വിവിധ…

ഖത്തറിൽ ഇനി NOC ഇല്ലാതെ ജോലി മാറാം: അറിയേണ്ട കാര്യങ്ങൾ

ഖത്തറിലെ തൊഴിൽ നിയമങ്ങളിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നിലവിലെ തൊഴിലുടമയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഇല്ലാതെയും ജോലി മാറാൻ കഴിയുന്ന സാഹചര്യം നിലവിലുണ്ടെന്ന്…

യുഎഇ ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം; ആകാശമുയരെ കറുത്ത പുകപടലങ്ങൾ, തീ അണയ്ക്കാൻ ശ്രമം തുടരുന്നു

ഷാർജ: യുഎഇയിലെ ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം. വ്യാവസായിക മേഖലയിലെ ഒരു കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് ആകാശത്തേക്ക് കറുത്ത പുകപടലങ്ങൾ ഉയരുന്നത് ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ദൃശ്യമാണെന്ന് ദൃക്‌സാക്ഷികൾ…

കളിക്കാനും നടക്കാനും ഇനി പുതിയ ഇടങ്ങൾ; യുഎഇയിൽ മൂന്ന് മനോഹര പാർക്കുകൾ കൂടി തുറന്നു

അജ്മാൻ: നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി അല്പം ശുദ്ധവായു ശ്വസിക്കാനും വിശ്രമിക്കാനും ആഗ്രഹിക്കുന്നവർക്കായി അജ്മാനിൽ മൂന്ന് പുതിയ പാർക്കുകൾ കൂടി തുറന്നു. അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പിന്റെ നേതൃത്വത്തിൽ എമിറേറ്റിന്റെ വിവിധ…

വാടക നൽകി മടുത്തു! യുഎഇയിൽ സ്വന്തം വീടെന്ന സ്വപ്നത്തിലേക്ക് യുവാക്കളുടെ വൻ ഒഴുക്ക്, കാരണം ഇതാണ്

ദുബായ്: യുഎഇയിൽ താമസ വാടക കുത്തനെ ഉയരുന്ന സാഹചര്യത്തിൽ, വാടക വീടുകളേക്കാൾ സ്വന്തം വീട് എന്ന ലക്ഷ്യത്തിലേക്ക് പ്രവാസി യുവാക്കൾ അതിവേഗം മാറുകയാണ്. മുൻപ് നിക്ഷേപകർ മാത്രം സജീവമായിരുന്ന റിയൽ എസ്റ്റേറ്റ്…

വീട്ടുജോലിക്കാരുടെ നിയമനത്തിൽ വിശ്വാസം ഉറപ്പാക്കി യുഎഇ: 311 കേന്ദ്രങ്ങൾക്ക് അനുമതി, നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ

യുഎഇയിൽ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനായി 311 റിക്രൂട്ട്മെന്റ് കേന്ദ്രങ്ങൾക്ക് അനുമതി നൽകിയതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും റിക്രൂട്ട്മെന്റ് സേവനങ്ങളുടെ നിലവാരം ഉയർത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ്…

യുഎഇയിൽ ഇനി ഡെലിവറി ബൈക്കുകൾക്ക് മുൻവശത്തും നമ്പർ പ്ലേറ്റ് നിർബന്ധം; കൂടുതൽ അറിയാം

നഗരത്തിലെ ഡെലിവറി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങൾക്ക് മുൻവശത്തും നമ്പർ പ്ലേറ്റ് നിർബന്ധമാക്കുന്ന പുതിയ തീരുമാനം ഡിസംബർ അവസാനം മുതൽ നടപ്പാക്കുമെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഇതുവരെ…

വിദേശയാത്രയ്ക്ക് മുന്‍പ് മരുന്നുകള്‍ കൈയ്യിൽ സൂക്ഷിക്കാം! യുഎഇയിലെ ഫാർമസികളിൽ ശൈത്യകാല തിരക്ക്

ശൈത്യകാല അവധികൾ ആരംഭിച്ചതോടെ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന യുഎഇയിലെ നിരവധി താമസക്കാർ ‘മുൻകരുതൽ’ എന്ന ചിന്തയിൽ മരുന്നുകൾ സംഭരിക്കുന്ന പ്രവണത ശക്തമാകുന്നതായി റിപ്പോർട്ട്. യാത്രയ്ക്കിടെ അസുഖം വന്നാൽ എന്ത് ചെയ്യും എന്ന ആശങ്കയാണ്…

യുഎഇയിലെ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറ്റിയത് എന്തിന്? കാരണം അറിയാം

യുഎഇയിലെ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്തിൽ ഏകീകരണം വരുത്തി. രാജ്യത്തെ എല്ലാ പള്ളികളിലും ഇനി ജുമുഅ നമസ്കാരം ഉച്ചയ്ക്ക് 12:45-ന് തന്നെ നടത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ്…

കുളിരണിഞ്ഞ് യുഎഇ: മഴ തുടരും, യാത്രക്കാരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം

യുഎഇയുടെ വിവിധ എമിറേറ്റുകളിൽ വ്യാപകമായി മഴ ലഭിച്ചു. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ മിതമായതും ചില ഭാഗങ്ങളിൽ നേരിയതുമായ മഴയാണ് രേഖപ്പെടുത്തിയത്. മഴയോടെ രാജ്യത്ത്…

യുഎഇ ട്രാഫിക് നിയമങ്ങളിൽ സമൂല മാറ്റം: ഗുരുതര നിയമലംഘനങ്ങൾക്ക് വൻ പിഴയും കഠിന തടവും

യുഎഇയിലെ താമസക്കാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ ഗതാഗത നിയമ ഭേദഗതികൾ പ്രാബല്യത്തിൽ വന്നു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗത നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിനും ലക്ഷ്യമിട്ട് നിലവിൽ വന്ന ഫെഡറൽ ഡിക്രി-നിയമം നമ്പർ…

പാർക്കിങ്ങിന് പണമടച്ചാൽ കിട്ടുക പിഴ! യുഎഇയിൽ വ്യാജ QR കോഡ് തട്ടിപ്പ്; പണം പോകാതെ സൂക്ഷിക്കാൻ മുന്നറിയിപ്പ്

ദുബായ്: ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പാർക്കിങ് ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന QR കോഡ് തട്ടിപ്പിനെതിരെ താമസക്കാർക്ക് അടിയന്തര മുന്നറിയിപ്പ് നൽകി. പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ…

ദിർഹത്തിന് റെക്കോർഡ് കുതിപ്പ്! രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ സുവർണ്ണാവസരം

ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച നേരിട്ടതോടെ യു.എ.ഇ ദിർഹമിനെതിരെ വിനിമയ നിരക്കിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ ഉയർന്ന മൂല്യം ലഭിക്കുന്നത് ഏറെ ഗുണകരമായി. കഴിഞ്ഞ…

‘ശമ്പളത്തിന് കാത്തിരിപ്പ് വേണ്ട’: പകുതി പണം ഉടൻ അയക്കാം, യുഎഇ പ്രവാസികൾക്ക് വൻ ആശ്വാസം!

ദുബൈ: യു.എ.ഇയിലെ വിദേശ തൊഴിലാളികൾക്ക് ആശ്വാസമായി ശമ്പള വിതരണത്തിന് മുമ്പ് തന്നെ അവരുടെ മാസവരുമാനത്തിന്റെ ഒരു നിശ്ചിത ഭാഗം സ്വന്തം നാട്ടിലേക്ക് അയക്കാൻ സൗകര്യമൊരുക്കി പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ച്.…

യൂ​നി​ഫോമിന്റെ പണം കൊടുത്തില്ല! യുഎഇയിലെ സ്കൂ​ളി​ന് വൻ തുക പിഴ

അ​ബൂ​ദ​ബി; യൂ​നി​ഫോം വി​ത​ര​ണ​ത്തി​ന്റെ പ​ണം ന​ൽ​കാ​ത്ത ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​നോ​ട് വി​ത​ര​ണ​ക്കാ​ര​ന് 43,863 ദി​ർ​ഹം അ​ട​ക്കാ​ൻ അ​ബൂ​ദ​ബി ക​മേ​ഴ്‌​സ്യ​ൽ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. യൂ​നി​ഫോ​മു​ക​ൾ കൃ​ത്യ​മാ​യി ന​ൽ​കി​യി​ട്ടും പ​ണം ന​ൽ​കു​ന്ന​തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ…

കേന്ദ്രനടപടിയിൽ വെട്ടിലായി ഇൻഡിഗോ; 4 മുതിർന്ന ഉദ്യോഗസ്ഥർക്ക് പുറത്താക്കൽ, 58 കോടി രൂപയുടെ പിഴ

രാജ്യത്തുടനീളം വിമാന സർവീസുകൾ താളംതെറ്റിയതിനെ തുടർന്ന് കടുത്ത വിമർശനം നേരിട്ട ഇൻഡിഗോ എയർലൈൻസിനെതിരെ കേന്ദ്രസർക്കാർ നടപടികൾ കടുപ്പിച്ചു. ഇൻഡിഗോയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന നാല് മുതിർന്ന ഉദ്യോഗസ്ഥരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ…

ക്രെഡിറ്റ് കാർഡ് നേടുന്നത് ഇനി എളുപ്പമല്ല; നിയന്ത്രണം കടുപ്പിച്ച് ബാങ്കുകൾ

രാജ്യത്ത് ഒരുകാലത്ത് ക്രെഡിറ്റ് കാർഡുകൾ വ്യാപകമായി വിതരണം ചെയ്യാൻ ബാങ്കുകൾ തമ്മിൽ കടുത്ത മത്സരം നടന്നിരുന്നെങ്കിലും, സമീപകാലത്ത് ഈ മേഖലയിലുണ്ടായിരിക്കുന്ന പ്രവണതി വല്ലാതെ മാറിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. പുതിയ ഉപയോക്താക്കളെ ആകർഷിക്കാൻ…

അനാഥ കുരുന്നുകളുടെ സംരക്ഷണം വിദേശി കുടുംബങ്ങൾക്കും ഏറ്റെടുക്കാം; യുഎഇയിൽ പുതിയ നിയമം

മാതാപിതാക്കളുടെ തിരിച്ചറിയൽ ലഭ്യമല്ലാത്ത കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് യുഎഇ സർക്കാർ പുതിയ നിയമത്തിന് അംഗീകാരം നൽകി. ഇത്തരം കുട്ടികൾക്ക് പരിചരണം, കസ്റ്റഡി, സംരക്ഷണം, പരിപാലനം എന്നിവ സമഗ്രമായി ഉറപ്പാക്കുന്നതാണ് നിയമത്തിന്റെ…

അസ്ഥിരമായ കാലാവസ്ഥ; യുഎഇയിൽ വീട്ടിലിരുന്ന് ജോലി, കമ്പനികൾ നയങ്ങൾ എങ്ങനെ മാറ്റുന്നു എന്ന് നോക്കാം?

2024 ഏപ്രിലിൽ യുഎഇയിൽ അനുഭവപ്പെട്ട അതിശക്തമായ മഴയും വ്യാപകമായ വെള്ളപ്പൊക്കവും ജോലി സംസ്കാരത്തിൽ തന്നെ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതായി റിപ്പോർട്ട്. ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി നിരവധി സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം…

ദുബായിൽ ഈ സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടം; ദുബായ് ട്രാം സർവീസ് തടസ്സപ്പെട്ടു

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നേരത്തെ നിർത്തിവച്ചതിന് ശേഷം ദുബായ് ട്രാമിലെ സേവനങ്ങൾ സാധാരണ നിലയിലായതായി സ്ഥിരീകരിച്ചു. ജുമൈറ ബീച്ച് റെസിഡൻസ് (ജെബിആർ) സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടത്തെത്തുടർന്ന് ദുബായ്…

പ്രവാസികൾക്ക് കനത്ത തിരിച്ചടി! ബിരുദങ്ങൾക്ക് ഇനി യുഎഇയിൽ അംഗീകാരമില്ല; മുന്നറിയിപ്പുമായി യുഎഇ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

ദുബായ്: യു.എ.ഇ.യിൽ ജോലി തേടുന്നവർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും സുപ്രധാന മുന്നറിയിപ്പുമായി ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണ മന്ത്രാലയം (Ministry of Higher Education and Scientific Research). ‘മിഡോഷ്യൻ സർവകലാശാല’…

യുഎഇയിലെ ഓരോ വാഹനയാത്രികനും ഇക്കാര്യം അറിയണം; ഈ കാലാവസ്ഥയിൽ 7 ട്രാഫിക് പിഴകൾ സൂക്ഷിക്കുക

ദുബായ്: യു.എ.ഇ.യിൽ കാലാവസ്ഥാ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ (മഴ, കനത്ത മഞ്ഞ്, പൊടിക്കാറ്റ്) റോഡുകളിൽ പാലിക്കേണ്ട സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തും. ഡ്രൈവർമാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട, കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന…

യാത്രാ സമയം കുറയും; യുഎഇയിലെ ഈ സ്ട്രീറ്റിൽ വൻ ഗതാഗത പരിഷ്കരണങ്ങൾ

ദുബായ്: ദുബായിലെ പ്രധാന റോഡുകളിലൊന്നായ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലെ (D54) ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ‘ദുബായ് കോറിഡോർ’ പദ്ധതിയിൽ നിർണായകമായ പുതിയ പരിഷ്കരണങ്ങൾ നടപ്പാക്കി. ഈ മെച്ചപ്പെടുത്തലുകൾ…

യുഎഇയിൽ റെഡ് അലേർട്ട്: ഈ ദിവസം വരെ കാലാവസ്ഥാ മാറ്റങ്ങൾ, താമസക്കാർക്ക് അടിയന്തര മുന്നറിയിപ്പ്!

ദുബായ്: യുഎഇയിൽ അനുഭവപ്പെടുന്ന ശക്തമായ കാലാവസ്ഥാ മാറ്റങ്ങൾ കണക്കിലെടുത്ത് ദുബായിൽ പൊതുസുരക്ഷാ അതോറിറ്റി അതീവ ജാഗ്രതാ നിർദ്ദേശം (Public Safety Alert) പുറപ്പെടുവിച്ചു. ഡിസംബർ 13ന് ശക്തമായ കാറ്റിനോ മഴയ്‌ക്കോ സാധ്യതയുള്ളതിനാലും…

‘ഡിജിറ്റൽ ശുചിത്വം’ വേണം അല്ലെങ്കിൽ പണി പാളും; മുന്നറിയിപ്പുമായി യുഎഇയിലെ വിദഗ്ദ്ധർ

ദുബായ്: അവധിക്കാല യാത്രകൾ തുടങ്ങും മുമ്പ് നിങ്ങളുടെ ഡിജിറ്റൽ ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. വ്യക്തിഗത വിവരങ്ങൾ ചോരാതിരിക്കാനും സൈബർ തട്ടിപ്പുകൾ ഒഴിവാക്കാനും ‘ഡിജിറ്റൽ ശുചിത്വം’ പാലിക്കേണ്ടത് നിർണായകമാണ്. വിദഗ്ദ്ധർ നൽകുന്ന…

യുഎഇയിലെ ഈ എമിറേറ്റിൽ നാളെ മുതൽ പെയ്ഡ് പാർക്കിംഗ്

മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പെയ്ഡ് പാർക്കിങ് സംവിധാനം നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. അബുദാബിയിലെ മുസഫ ഷാബിയ 9, 10, 11, 12 മേഖലകളിലാണ്…

ദുബായ് പുതുവർഷാഘോഷത്തിന് റെക്കോർഡ് ചെലവ്: ഒറ്റ രാത്രിക്ക് 11 ലക്ഷം മുതൽ അരക്കോടി വരെ; പുതുവർഷം കാശ് ‘വാരിയെറിഞ്ഞ് ’ ആഘോഷമാക്കാം

പുതുവർഷാഘോഷം ദുബായിൽ ആഡംബരത്തിന്റെ അതിരുകൾ കടക്കുകയാണ്. മണിക്കൂറുകൾ മാത്രം നീളുന്ന ആഘോഷത്തിനായി ചെലവാകുന്ന തുക, ശരാശരി ഒരു പ്രവാസിയുടെ വാർഷിക ശമ്പളത്തേക്കാൾ കൂടുതലാകുന്ന സ്ഥിതിയാണ് നഗരത്തിൽ. വർഷാവസാന രാത്രിക്കായുള്ള ബുക്കിങ്ങുകൾ ദുബായിലെ…

ഇന്ന് മുതൽ യുഎഇയിൽ അസ്ഥിര കാലാവസ്ഥാ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇയിൽ ഞായറാഴ്ച മുതൽ കാലാവസ്ഥ അസ്ഥിരമാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയോറോളജി മുന്നറിയിപ്പ് നൽകി. തീരദേശവും വടക്കൻ പ്രദേശങ്ങളും പ്രധാനമായും മേഘാവൃതമായിരിക്കുമെന്നും ഇടവേളകളോടെ മഴ ലഭിക്കാമെന്നുമാണ് കാലാവസ്ഥാ പ്രവചനം.കാലാവസ്ഥാ വ്യതിയാനത്തിന്റെ…

‘ചിരിപ്പിച്ച താരത്തിന് കണ്ണീരോടെ വിട’: പ്രിയ ഹാസ്യതാരത്തിന്റെ ആകസ്മിക വിയോഗം താങ്ങാനാവാതെ ഗൾഫ് ജനത‌

പ്രമുഖ സൗദി ഹാസ്യതാരവും കണ്ടന്റ് ക്രിയേറ്ററുമായ അബൂമർദാഅിന്റെ അപ്രതീക്ഷിത വിയോഗം ഗൾഫ് മേഖലയെ ദുഃഖത്തിലാഴ്ത്തി. വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട അബൂമർദാഅ് (അബ്ദുല്ല ബിൻ മർദാഅ് അൽആതിഫ് അൽ ഖഹ്താനി) സോഷ്യൽ മീഡിയയിലൂടെ…

യുഎഇയിൽ ഇ-​സ്കൂ​ട്ട​ർ അ​പ​ക​ടം; 10 വ​യ​സ്സു​കാ​ര​ന്​ ദാ​രു​ണാ​ന്ത്യം

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് വയസ്സുകാരൻ ദാരുണമായി മരിച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കിംഗ് ഫൈസൽ സ്ട്രീറ്റിലൂടെ സഞ്ചരിച്ചിരുന്ന ഇ-സ്കൂട്ടറിനെ ഒരു കാർ ഇടിച്ച്…

യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില കുറയും! ജാഗ്രതാ നിർദേശം

ദുബായ്: യുഎഇയിൽ ഡിസംബർ 14 ഞായറാഴ്ച പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഡിസംബർ 13 (ശനിയാഴ്ച) മുതൽ 19…

റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി രൂ​പ; കു​തി​ച്ചു​ക​യ​റി ഖ​ത്ത​ർ റി​യാ​ൽ

ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലകളിലേക്ക് ഇടിഞ്ഞതോടെ, ഖത്തർ റിയാലിനെതിരെ വിനിമയ നിരക്കിൽ കുത്തനെ വർധന രേഖപ്പെടുത്തി. അന്താരാഷ്ട്ര കറൻസി നിരക്കുകൾ പ്രസിദ്ധീകരിക്കുന്ന എക്‌സ്.ഇ (XE) കറൻസി കൺവെർട്ടറിന്റെ…

ഖത്തറിലെ നമ്പർപ്ലേറ്റുകളുടെ മുഖച്ഛായ മാറുന്നു; പുതിയ പരിഷ്കാരം നോക്കാം

രാജ്യത്തെ എല്ലാ വാഹനങ്ങളുടെയും നിലവിലുള്ള നമ്പർ പ്ലേറ്റുകൾ പുതുക്കി ആധുനിക രൂപകൽപ്പനയിലുള്ള പുതിയ പ്ലേറ്റുകളാക്കി മാറ്റുന്ന ദേശീയ പദ്ധതിക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയം രൂപം നൽകി. അന്തർദേശീയ നിലവാരങ്ങൾ പാലിക്കുന്നതും സ്മാർട്ട്…

ഖത്തർ പാസ്പോർട്ടിന് ശക്തി ചോർന്നില്ല; പാസ്‌പോർട്ട് പവർ റാങ്കിങ്ങിൽ ഇത്തരം സ്ഥാനത്ത്

ആർടൺ ക്യാപിറ്റൽ പുറത്തിറക്കിയ ഗ്ലോബൽ പാസ്‌പോർട്ട് പവർ റാങ്ക് 2025 റിപ്പോർട്ടിൽ ഖത്തർ പാസ്‌പോർട്ടിന് 44-ാം സ്ഥാനം ലഭിച്ചു. മൊത്തം 120 എന്ന മൊബിലിറ്റി സ്കോറോടെയാണ് ഖത്തർ ഈ റാങ്കിംഗ് സ്വന്തമാക്കിയിരിക്കുന്നത്.…

യുഎഇയിൽ മുഖംമൂടി ധരിച്ച അഞ്ചുപേർ; ലോക്കറുകൾ തകർത്ത് മോഷ്ടിച്ചത് കോടികൾ; ഒടുവിൽ സംഭവിച്ചത് ഇതാണ്

ദുബായ്: ദുബായിലെ ഒരു കമ്പനിയുടെ ഓഫിസിൽ നിന്ന് 13.7 ദശലക്ഷം ദിർഹം (ഏകദേശം 1.37 കോടി ദിർഹം) കവർച്ച ചെയ്ത കേസിൽ ഏഴ് എത്യോപ്യൻ പൗരന്മാർ വിചാരണ നേരിടാനൊരുങ്ങുന്നു. അതിവേഗത്തിൽ ആസൂത്രണം…

വിമാനത്താവളത്തിൽ പോയി തിരിച്ചുപോരേണ്ട! യാത്ര വിലക്കുണ്ടോ? ഇനി യുഎഇ പോലീസ്‌ ആപ്പിലൂടെ നിമിഷനേരം കൊണ്ട് അറിയാം!

ദുബൈ: ദുബൈയിലെ താമസക്കാർക്ക് യാത്രകൾ എളുപ്പമാക്കിക്കൊണ്ട് സുപ്രധാന നീക്കവുമായി ദുബായ് പോലീസ്. ഏതെങ്കിലും കേസുകളിൽ യാത്ര വിലക്ക് (Travel Ban) ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന് എയർപോർട്ടിൽ എത്തുന്നതിനു മുൻപ് തന്നെ പരിശോധിക്കാൻ പോലീസ്…

യുഎഇയിലെ പ്രവാസി മലയാളി അന്തരിച്ചു

ദുബൈ: ദുബൈയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നാല് പതിറ്റാണ്ടിലേറെ സജീവ സാന്നിധ്യമായിരുന്ന എൻ.വി. സുലൈമാൻ (65) നാട്ടിൽ അന്തരിച്ചു. പ്രവാസികൾക്കിടയിൽ സൗഹൃദത്തിന്റെ വിശ്വസ്ത മുഖമായിരുന്നു അദ്ദേഹം. 40 വർഷത്തോളം ദുബൈയിലെ സൗദി കോൺസുലേറ്റിലെ…

ഫിഫ അറബ് കപ്പ് ഖത്തർ 2025: 10 ലക്ഷം കടന്ന് കാണികളുടെ എണ്ണം

ഫിഫ അറബ് കപ്പ് ഖത്തർ 2025 കാണികളുടെ എണ്ണത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി. ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ദശലക്ഷം ആരാധകരെന്ന കണക്ക് മറികടന്നതായി സംഘാടക സമിതി അറിയിച്ചു. ഗ്രൂപ്പ് ഘട്ടവും…

ഖത്തറിൽ വിമാന സർവീസുകളും യാത്രക്കാരും കൂടുന്നു

നവംബർ മാസത്തിൽ ഖത്തറിന്റെ വ്യോമയാന മേഖല സ്ഥിരതയുള്ള വളർച്ച തുടരുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വിമാന സർവീസുകളുടെ എണ്ണം, യാത്രക്കാരുടെ ഒഴുക്ക്, ചരക്കുനീക്കം എന്നിവയിൽ ശ്രദ്ധേയമായ വർധനയാണ്…

യുഎഇയിൽ വിപ്ലവകരമായ മാറ്റം! കുട്ടികളുടെ കസ്റ്റഡി പ്രായം നീട്ടി; 15 വയസ്സുകാർക്ക് സ്വന്തം ഇഷ്ടം തിരഞ്ഞെടുക്കാം

ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) കുട്ടികളുടെ ക്ഷേമം ഉറപ്പാക്കിക്കൊണ്ട് കുടുംബ നിയമത്തിൽ സുപ്രധാന പരിഷ്കാരങ്ങൾ ഏർപ്പെടുത്തി. 2025 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വ്യക്തിഗത പദവി നിയമം (Federal…

യുഎഇയിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ്; താപനില കുറയും, മഴയ്ക്ക് സാധ്യത

ഉപരിതലത്തിലും ഉയർന്ന അന്തരീക്ഷത്തിലുമുള്ള ന്യൂനമർദ്ദങ്ങളുടെ സ്വാധീനത്തെ തുടർന്ന് ഇന്ന് (13) മുതൽ 19 വരെ യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ…

കുട്ടികളെ തൊട്ടാൽ പണികിട്ടും; കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം; നടപടി കടുപ്പിച്ചു യുഎഇ

പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും അവരുമായി നടത്തുന്ന ഏതുതരം ലൈംഗിക ബന്ധങ്ങളും ഗുരുതര ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന തരത്തിൽ യുഎഇ നിയമം ശക്തമാക്കി. പുതിയ വ്യവസ്ഥകൾ പ്രകാരം, ഇത്തരം കേസുകളിൽ കുറ്റക്കാരെന്ന്…

യുഎഇ തീരത്ത് വലയില്‍ കുടുങ്ങിയത് ‘കൂറ്റന്‍’ ട്യൂണ മത്സ്യം; പിടികൂടിയത് അതിസാഹസികമായി

137 കിലോഗ്രാം ഭാരമുള്ള ഭീമൻ ട്യൂണ മത്സ്യം പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം വ്യാപക ശ്രദ്ധ നേടിയത്. ‘ഫുജൈറ ടുഡേ’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന വീഡിയോയിൽ, നാല് മത്സ്യത്തൊഴിലാളികൾ…

യുഎഇയെ ‘ഒറ്റനോട്ടത്തിൽ’ ലോകത്തിനു മുന്നിൽ തുറന്നു; ദേശീയ ദിനത്തിൽ പ്രവാസി മലയാളിയുടെ എട്ടര മണിക്കൂർ ഡിജിറ്റൽ അത്ഭുതം

യുഎഇയുടെ 54-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ശ്രദ്ധേയമായ സാങ്കേതിക നേട്ടവുമായി ദുബായിൽ താമസിക്കുന്ന മലയാളി യുവാവ് മുഹമ്മദ് സബിർ (32) ശ്രദ്ധ നേടുന്നു. കാസർകോട് വിദ്യാനഗർ കോപ്പ സ്വദേശിയായ സബിർ, എട്ടര മണിക്കൂറിനുള്ളിൽ…

ഈ എമിറേറ്റിലെ പൊതുമേഖലാ ജീവനക്കാർക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

ഷാർജ സർക്കാർ സ്ഥാപനങ്ങളിലും വിവിധ അതോറിറ്റികളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് 2026 ജനുവരി 1-ന് ഔദ്യോഗിക പൊതു അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. പുതുവത്സര ദിനം വ്യാഴാഴ്ചയായതിനാൽ, അതിനെ തുടർന്നുള്ള വെള്ളിയാഴ്ചയെയും…

രൺവീർ സിങ്ങിന്റെ ധുരന്ദറിന് ഗൾഫ് രാജ്യങ്ങളിൽ കൂട്ടവിലക്ക്! കാരണം ഇതാണ്

ദുബായ്:രൺവീർ സിങ്ങ് നായകനായ സ്പൈ–ആക്‌ഷൻ ത്രില്ലർ ചിത്രം ‘ധുരന്ദർ’ ആറ് ഗൾഫ് രാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി. പാക്കിസ്ഥാൻ വിരുദ്ധ പരാമർശങ്ങൾ ചിത്രത്തിൽ ഉള്ളതിനെ തുടർന്നാണ് ഈ വിലക്കെന്നാണ് റിപ്പോർട്ട്. ആദിത്യ ധർ…
© 2026 Pravasiinfo - WordPress Theme by WPEnjoy