ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുമായി വാട്ആപ്പ്. ആപ്പിൽ നിന്ന് നേരിട്ട് ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. ഫീച്ചർ നിലവിൽ ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാണ്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമാകുന്നതോടെ തേർഡ് പാർട്ടി ആപ്പുകളെ ഇനി ആശ്രയിക്കേണ്ടി വരില്ല.
പിഡിഎഫ് ഫോർമാറ്റിൽ ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാനും മാറ്റാനും കഴിയുന്ന ഫീച്ചർ ആഡ്രോയിഡ് ബീറ്റ ടെസ്റ്റർമാർക്കാണ് ലഭ്യമാകുക. ആൻഡ്രോയിഡ് പതിപ്പ് 2.25.18.29-നുള്ള വാട്സ്ആപ്പ് ബീറ്റയിലാണ് ഈ ഫീച്ചർ ആദ്യം കണ്ടെത്തിയത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഏറ്റവും പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തപ്പോൾ നിരവധി ഉപയോക്താക്കൾക്ക് ഫീച്ചർ ലഭ്യമായതായാണ് റിപ്പോർട്ട്.
ഉയർന്ന ഡാറ്റയും 19 ഒടിടികളും, നെറ്റ്ഫ്‌ളിക്‌സ് ബൺഡിൽഡ് സബ്‌സ്‌ക്രിപ്ഷനുമായി വി മാക്‌സ് ഫാമിലി പ്ലാൻ
ഏറ്റവും പുതിയ അപ്ഡേറ്റ് ലഭ്യമായാൽ അറ്റാച്ച്മെന്റ് മെനുവിലെ നിലവിലുള്ള ഡോക്യുമെന്റ്‌സ് ബ്രൗസ്, ചൂസ് ഗാലറി എന്നീ ഓപ്ഷനുകൾക്കൊപ്പം ഒരു പുതിയ ‘സ്‌കാൻ ഡോക്യുമെന്റ്’ ഓപ്ഷൻ ദൃശ്യമാകും. പുതിയ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുന്നിലൂടെ ആൻഡ്രോയിഡ് ഡിവൈസിന്റെ കാമറ ഓപ്പൺ ആകുകയും ഡോക്യുമെന്റ് ഷെയർ ചെയ്യാനും കഴിയും.