നമ്മളിൽ പലർക്കും ഇൻജക്ഷൻ പേടിയാണ്. സൂചി കുത്തുമല്ലോ എന്നാലോചിച്ച് ബ്ലഡ് ടെസ്റ്റ് എടുക്കാൻ വരെ മടിക്കുന്നവരുണ്ട്. അങ്ങനെയുള്ളവർക്ക് ആശ്വാസകരമായ ഒരു കാര്യമാണ് പറയാൻ പോകുന്നത്. ഇനി സൂചി കുത്താതെ ഒരു തുള്ളി രക്തം പൊടിയാതെ രക്ത പരിശോധന നടത്താം. അതിനുള്ള ഒരു എഐ ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് ബിസാം ഫാർമസ്യൂട്ടിക്കൽസ്. ക്വിക് വൈറ്റൽസ് എന്ന ആപ്പ് വഴിയാണ് ഫേസ് സ്കാനിങ്ങിലൂടെ രക്ത പരിശോധന സാധ്യമാകുന്നത്.
നല്ല വെളിച്ചമുള്ള ഒരു മുറിയിൽ ആപ്പ് ഉപയോഗിച്ച് ഫേസ് സ്‌കാൻ ചെയ്യുക. 20 സെക്കൻഡിൽ റിസൾട്ട് ലഭിക്കും. രക്ത സമ്മർദം,ഹീമോഗ്ലോബിൻ ലെവൽ, ഹാർട്ട് റേറ്റ്,ഓക്‌സിജൻ റേറ്റ് തുടങ്ങി സ്‌ട്രെസ് റേറ്റ് വരെ അറിയാം.
2024-ൽ ലോഞ്ച് ചെയ്ത ആപ്പ് ഹൈദരബാദിലെ നീലുഫർ ഹോസ്പിറ്റലിൽ അടുത്തിടെ അവതരിപ്പിച്ചു. അടുത്തതായി മഹാരാഷ്ട്രയിലും ക്രമേണ രാജ്യത്തുടനീളം ആപ്പ് അവതരിപ്പിക്കാൻ പദ്ധതിയിടുകയാണ് ഡെവലപ്പർമാർ.
DOWNLOAD NOW https://play.google.com/store/apps/details?id=com.quick.vitals&hl=en_IN