ഇനി പരസ്യമില്ല! അമേരിക്കയിൽ യൂട്യൂബ് ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ വന്നു, ഇന്ത്യയിൽ എപ്പോൾ

യൂട്യൂബ് വീഡിയോകൾക്കിടയിലുള്ള പരസ്യം ഒഴിവാക്കുന്നതിനായി പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ ലൈറ്റ് വേർഷൻ അവതരിപ്പിച്ച് ഉപയോക്താക്കൾ നേരിടുന്ന ഈ പ്രശ്നം യൂട്യൂബ് പരിഹരിച്ചിരിക്കുന്നത്. പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ പകുതി പണമടച്ചാൽ മതിയാകും ഇതിന്. കുറഞ്ഞ രീതിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഉപഭോക്താക്കൾക്കായി പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ച് സബ്സ്‌ക്രിപ്ഷൻ കൂട്ടലാണ് യൂട്യൂബിന്റെ ലക്ഷ്യം. മാസങ്ങളായുള്ള പരീക്ഷണത്തിന് ശേഷമാണ് യൂട്യൂബ് ഔദ്യോഗികമായി പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷൻ പുറത്തുവിട്ടത് എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇതിലൂടെ പൂർണമായും പരസ്യങ്ങളില്ലാത്ത പ്ലാനല്ല, പരസ്യങ്ങൾ കുറവായിരിക്കും എന്നാണ് പ്രീമിയം ലൈറ്റിന്റെ സവിശേഷത. അമേരിക്കയിലാണ് ആദ്യ ഘട്ടമെന്ന നിലയിൽ പ്രീമിയം ലൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

പരീക്ഷണം വിജയകരമാകുന്നതിന് അനുസരിച്ച് ഇന്ത്യയിലും സേവനം ലഭ്യമാകും. നിലവിൽ യൂട്യൂബിൽ പരസ്യങ്ങൾ ഒഴിവാക്കാനായി പ്രീമിയം സബ്സ്‌ക്രിപ്ഷൻ എടുക്കുകയാണ് വേണ്ടത്. ഇതിനായി ഉപയോക്താക്കൾ നിശ്ചിത തുക മാസവും നൽകുകയും വേണം. പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ ലൈറ്റ് വേർഷനിൽ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ പകുതി പണമടച്ചാൽ മതിയാകും ഇതിന്. പ്രീമിയം ലൈറ്റ് പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് സംഗീത വിഡിയോകളിൽ പരസ്യങ്ങൾ കാണേണ്ടിവരും. യൂട്യൂബ് ലൈറ്റ് പ്രീമിയത്തിന്റെ പ്രോഡക്ട് മാനേജ്മെന്റ് ഡയറക്ടർ ജാക്ക് ഗ്രീൻബർഗിന്റെ ത്രെഡ് പോസ്റ്റ് അനുസരിച്ച്, കുറഞ്ഞ രീതിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഉപഭോക്താക്കൾക്കായി പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കുന്നത് മികച്ച തീരുമാനമായാണ് യുട്യൂബ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഇതിലൂടെ 125 ദശലക്ഷം സബ്സ്‌ക്രൈബർമാരെ കൂടുതൽ കിട്ടുമെന്നാണ് യൂട്യൂബ് പ്രതീക്ഷിക്കുന്നത്.

പ്രീമിയം ലൈറ്റ് പ്ലാൻ സംഗീത വിഡിയോകളല്ലാത്ത വിഡിയോകൾ കാണുന്നവരെ സഹായിക്കുന്നതാണ്. സംഗീതവിഡിയോകൾ പരസ്യങ്ങളില്ലാതെ കാണാൻ താത്പര്യമുള്ളവർക്ക് പ്രീമിയം സബ്സ്‌ക്രിപ്ഷൻ തന്നെ എടുക്കേണ്ടിവരും. മറ്റ് വിഡിയോകൾ പരസ്യങ്ങളില്ലാതെ തന്നെ സ്ട്രീം ചെയ്യാം. ഏറെക്കാലമായി പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷൻ പ്ലാനുകൾ പലയിടത്തും പരീക്ഷിച്ചുവരികയാണെന്ന് യൂട്യൂബ്.

താമസിയാതെ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും യൂട്യൂബ് പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷൻ അവതരിപ്പിക്കും. ഇന്ത്യയിൽ 149 രൂപയാണ് പ്രതിമാസം യൂട്യൂബ് പ്രീമിയത്തിനായി മുടക്കേണ്ടത്. വിദ്യാർത്ഥികൾക്ക് 99 രൂപ. പ്രതിമാസം 299 രൂപയ്ക്ക് ഫാമിലി പ്ലാൻ ആസ്വദിക്കാം. യൂട്യൂബ് മ്യൂസിക് പ്രീമിയം സബ്സ്‌ക്രിപ്ഷൻ പ്രതിമാസം 119 രൂപയ്ക്കും ലഭിക്കുമെന്നാണ് വിലയിരുത്തൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top