
പരസ്യം കാണാൻ വയ്യേ? എങ്കിൽ ഇതാ യുട്യൂബിൽ പുതിയ ബജറ്റ് ഫ്രണ്ട്‌ലി ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ വരുന്നു
യൂട്യൂബിൽ വീഡിയോകൾ കാണുമ്പോൾ ഉപയോക്താക്കളെ ശല്ല്യപ്പെടുത്തുന്ന പ്രധാന ഘടകമാണ് പരസ്യങ്ങൾ. പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ ലൈറ്റ് വേർഷൻ അവതരിപ്പിച്ചാണ് ഉപയോക്താക്കൾ നേരിടുന്ന ഈ പ്രശ്നം പരിഹരിക്കാൻ യുട്യൂബ് തയ്യാറായിരിക്കുന്നത്. നിലവിൽ പരസ്യങ്ങൾ ഒഴിവാക്കാനായി പ്രീമിയം സബ്സ്‌ക്രിപ്ഷൻ എടുക്കുകയാണ് വേണ്ടത്. ഇതിനായി ഉപയോക്താക്കൾ നിശ്ചിത തുക മാസവും നൽകുകയും വേണം. പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ ലൈറ്റ് വേർഷനിൽ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ പകുതി പണമടച്ചാൽ മതിയാകും ഇതിന്. പ്രീമിയം സബ്‌സ്‌ക്രിപ്ഷനേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷനിലൂടെ യുട്യൂബ് പ്രക്ഷകർക്ക് നൽകുകയാണ് ലക്ഷ്യം പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ പകുതി വിലയായിരിക്കും പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന് എന്നാണ് ‘ദി വെർജ്’ നൽകുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. യുട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ കുറഞ്ഞ പരസ്യങ്ങളോടെ ആയിരിക്കും ലഭ്യമാകുക. മിക്ക വീഡിയോകളിലും പരസ്യമില്ലാത്ത സേവനം നൽകുമെങ്കിലും, പാട്ടുകളിലും ഷോർട്ട് വീഡിയോകളിലും പരസ്യം ഉൾകൊള്ളിച്ചു കൊണ്ടായിരിക്കും പ്ലാൻ നടപ്പിലാക്കുകയെന്നും യുട്യൂബ് പറയുന്നു.
എന്നാൽ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നവർക്ക് ആഡ് ഫ്രീ സ്ട്രീമിങ്, ഓഫ്‌ലൈൻ ഡൗൺലോഡുകൾ, യുട്യൂബ് മ്യൂസിക്കിലെ ബാക്ക്ഗ്രൗണ്ട് പ്ലേ തുടങ്ങിയ ആനുകൂല്യങ്ങൾ നഷ്ടമായേക്കാം. പ്ലാനുകളിൽ യുട്യൂബ് വില വർധിപ്പിച്ചതോടെ പരസ്യങ്ങളുടെ എണ്ണം കുറയാനുള്ള സാധ്യതകളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ബ്ലൂബർഗ് മാർഗ് ഗുർമൻ എന്ന ഉപയോക്താവിന്റെ ത്രെഡ് പോസ്റ്റ് അനുസരിച്ച്, കുറഞ്ഞ രീതിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഉപഭോക്താക്കൾക്കായി പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കുന്നത് മികച്ച തീരുമാനമായാണ് യുട്യൂബ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. യുട്യൂബ് പ്രീമിയം ലൈറ്റിന്റെ വില പ്രതിമാസം 8.99 ഡോളറും, യുട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ വില 16.99 ഡോളറുമാണ്. പുതിയ പ്ലാനിന്റെ വില പ്രീമിയം സബ്‌സ്‌ക്രിപ്ഷനേക്കാൾ 50 ശതമാനം കുറവായിരിക്കുമെന്നാണ് ഇത് കാണിക്കുന്നത്. എന്നാൽ യുട്യൂബ് പ്രീമിയം ലൈറ്റിന്റെ വാർഷിക സബ്‌സ്‌ക്രിപ്ഷനെ കുറിച്ച് നിലവിൽ സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.
2021ലാണ് പ്രീമിയം ലൈറ്റ് യുട്യൂബ് പരീക്ഷിക്കാനാരംഭിച്ചത്. യൂറോപ്യൻ വിപണി ലക്ഷ്യമിട്ടായിരുന്നു യുട്യൂബിന്റെ ആദ്യനീക്കം. പിന്നീട് ജർമ്മനി, തായ്‌ലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ കൂടി യുട്യൂബ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുകയായിരുന്നു. പരീക്ഷണം വിജയകരമാകുന്നതിന് അനുസരിച്ച് ഇന്ത്യയിലും സേവനം ലഭ്യമാകും. യുട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ ഇന്ത്യയിൽ ലഭ്യമാകുമോ എന്നതിനെ കുറിച്ച് നിലവിൽ വിവരങ്ങളൊന്നും തന്നെയില്ല. പ്രതിമാസം 149 രൂപയാണ് ഇന്ത്യയിൽ സാധാരണ പ്രീമിയം പ്ലാനിന്റെ നിലവിലെ വില വരുന്നത്. അതിനാൽ തന്നെ യുട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ രാജ്യത്ത് അവതരിപ്പിക്കുകയാണെങ്കിൽ ഏകദേശം 75 രൂപയ്ക്ക് ലഭ്യമാകാകും. മിക്ക വീഡിയോകളിലും പരസ്യരഹിത ഉപയോക്തൃ അനുഭവമാണ് പ്രീമിയം ലൈറ്റിലൂടെ ലഭിക്കുന്നത്. എന്നാൽ ഉപയോക്താക്കൾക്ക് സംഗീത ഉള്ളടക്കത്തിലും ഹ്രസ്വ വീഡിയോകളിലും നാമ മാത്രമായി പരസ്യങ്ങൾ കാണാനാകും. അതേസമയം, പ്രീമിയം ലൈറ്റ് വരിക്കാർക്ക് യൂട്യൂബ് മ്യൂസിക്കിൽ ഓഫ്‌ലൈൻ ഡൗൺലോഡുകൾ, ബാക്ക്ഗ്രൗണ്ട് പ്ലേ തുടങ്ങിയ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കില്ല എന്ന പോരായ്മ കൂടി ഇതിൽ നിലനിൽക്കുന്നുണ്ട്. ഇന്ത്യയിൽ എത്തിയാൽ മറ്റു രാജ്യങ്ങളിലെ പോലെ തന്നെ കുറഞ്ഞ പരസ്യത്തിൽ യൂട്യൂബിൽ വീഡിയോകാൾ കാണാൻ ഇന്ത്യയിൽ ഉള്ളവർക്കും കഴിയും.
Comments (0)