Posted By user Posted On

യുഎഇയിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം: 5 മരണം, 44 പേർക്ക് പരിക്ക്

ഷാർജ എമിറേറ്റിലെ അൽനഹ്ദയിലുണ്ടായ തീപിടിത്തത്തിൽ 5 മരണം. 44പേർക്ക് പരിക്ക്. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. സാരമായി പരിക്കേറ്റ 17 പേർ ചികിത്സയിലാണ്. 27 പേർക്ക് നിസാരപരിക്കാണുള്ളത്​.വ്യാഴാഴ്ച്ച രാത്രിയാണ് താമസസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്.രാത്രി 10.50ഓടെയാണ്​ 39നില കെട്ടിടത്തിൻറെ മുകൾ ഭാഗത്ത്​ തീപിടുത്തം ശ്രദ്ധയിൽപെട്ടത്​. ഉടൻ താമസക്കാരെ കെട്ടിടത്തിൽ നിന്ന്​ ഒഴിപ്പിക്കുകയും അതിവേഗമെത്തിയ രക്ഷാപ്രവർത്തകർ തീയണക്കാനുളള നടപടി സ്വീകരിക്കുകയും ചെയ്തു.കെട്ടിടത്തിലുണ്ടായിരുന്ന 156 വ്യത്യസ്ത രാജ്യക്കാരായ ആളുകളെ എമിറേറ്റ്​സ്​ റെഡ്​ ക്രസൻറിൻറെ സഹായത്തോടെ സുരക്ഷിതമായി ഹോട്ടലുകളിലേക്ക്​ മാറ്റി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *