Posted By user Posted On

യുഎഇയിൽ പള്ളി നി‍​ർ​മാ​ണ​ത്തി​നി​ടെ അപകടം: പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം, നാ​ലു പേ​ർ​ക്ക്​ പ​രി​ക്ക്

യുഎഇയിലെ ഷാ‍ർ​ജ എമിറേറ്റ്സിൽ പ​ള്ളി നി​ർ​മാ​ണ​ത്തി​നി​ടെ സ്​​ക​ഫോ​ൾ​ഡി​ങ്​ ത​ക​ർ​ന്നു​വീ​ണ്​ തൊ​ഴി​ലാ​ളി മ​രി​ച്ചു.നാ​ലു പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു യു​ഗാ​ണ്ട​ൻ സ്വ​ദേ​ശി​യാ​യ 28കാ​ര​നാ​ണ്​ മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 28കാ​ര​ൻ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ച്​ മ​രി​ച്ച​താ​യി ഗ​ൾ​ഫ്​ ന്യൂ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. മി​നാ​ര​ത്തി​ൻറെ പ​ണി ന​ട​ക്കു​ന്ന​തി​നി​ടെ സ്​​ക​ഫോ​ൾ​ഡി​ങ്​ ത​ക​ർ​ന്ന്​ അ​ഞ്ചു തൊ​ഴി​ലാ​ളി​ക​ളും താ​ഴേ​ക്ക്​ വീ​ഴു​ക​യാ​യി​രു​ന്നു. ഷാ​ർ​ജ​യി​ലെ അ​ൽ ഖാ​ൻ ഏ​രി​യ​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​യി​രു​ന്നു​ അ​പ​ക​ടം. പൊ​ലീ​സ്​ എ​ത്തി​ ആം​ബു​ല​ൻ​സി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അപ്പോളേക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ്​ മ​രി​ച്ചി​രു​ന്നു. മൂ​ന്നു പേ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക്​ ശേ​ഷം ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്തി​ട്ടു​ണ്ട്. 26കാ​ര​നാ​യ യു​ഗാ​ണ്ട​ൻ സ്വ​ദേ​ശി​​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *