Posted By user Posted On

യുഎഇയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; രക്ഷപ്പെടാനായി താഴേക്ക് ചാടിയ പ്രവാസിക്ക് ദാരുണാന്ത്യം

ഷാർജയിൽ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാനായി താഴേക്ക് ചാടിയയാൾ മരി്ചചു. ബഹുനില കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ ആഫ്രിക്കൻ പൗരനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഷാർജയിലെ അൽ നഹ്ദയിൽ 38 നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ കുറിച്ച് രാത്രി 10 മണിക്കാണ് ഷാർജ സിവിൽ ഡിഫൻസിന് വിവരം ലഭിക്കുന്നത്. തുടർന്ന് ഷാർജ സിവിൽ ഡിഫൻസ് അഗ്നിശമനസേന സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു. കെട്ടിടത്തിലുള്ളവരെ ഒഴിപ്പിച്ചു. 18-ാമത്തെയും 26-ാമത്തെയും നിലകളിലെ ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറുകളിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. അധികൃതർ കൃത്യസമയത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചെങ്കിലും തീപിടിത്തം മൂലം ശ്വാസംമുട്ടലുണ്ടായ ചില കേസുകൾ റിപ്പോർട്ട് ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *