എല്ലാവരുടെയും വീട്ടുമുറ്റത്ത് ഒരു തുളസി ചെടിയെങ്കിലും ഉണ്ടാകാറുണ്ട്. ആയുർവേദ പ്രകാരം നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു ചെടിയാണ് തുളസി. ശ്വാസകോശത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധ കൂട്ടാനും പ്രമേഹത്തെ നിയന്ത്രിക്കാനും ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും ചർമ്മത്തിലെ അണുബാധകളെ അകറ്റാനുമൊക്കെ തുളസി പണ്ടു കാലം മുതൽക്കേ ഉപയോഗിക്കാറുണ്ടായിരുന്നു.
തുളസി ഇലകൾ കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ. ഉയർന്ന കൊളസ്ട്രോളിൻറെ അളവ് ഹൃദ്രോഗത്തിനും സ്ട്രോക്കിനുമുള്ള പ്രധാന അപകട ഘടകങ്ങളാണ്. തുളസിയിലയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ ചീത്ത കൊളസ്ട്രെളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുമെന്നു ന്യൂട്രീഷ്യന്മാർ അവകാശപ്പെടുന്നു.
ശരീരത്തിലെ വീക്കം ലഘൂകരിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ തുളസിയിലയിൽ അടങ്ങിയിരിക്കുന്നു. അതിനാൽ പതിവായി തുളസിയിലയിട്ട ചായ കുടിക്കുന്നത് ചീത്ത കൊളസ്ട്രൊളിനെ നിയന്ത്രിക്കാൻ സഹായിക്കും. അതുപോലെ കരളിൻറെ ആരോഗ്യം സംരക്ഷിക്കാനും തുളസിയില സഹായിക്കും. അതിനാൽ ദിവസവും തുളസിയിലയിട്ട ചായ ഡയറ്റിൽ ഉൾപ്പെടുത്താം.
സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിൽ പുകശ്വസിച്ച് മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം മലയാളി സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു. പ്രവിശ്യയിലെ അൽറസിന് സമീപം ദുഖ്ന എന്ന സ്ഥലത്ത് പുകശ്വസിച്ച് മരിച്ച ഗോപാൽഗഞ്ച് സ്വദേശി മദൻലാൽ യാദവിെൻറ (38) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്ന് പുറപ്പെട്ട ഫ്ലൈ നാസ് വിമാനത്തിൽ ലക്‌നൗവിലെത്തിച്ചത്.അവിടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. താമസസ്ഥലത്ത് തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങുന്നതിനിടെയായിരുന്നു ദുരന്തം. ശൈത്യകാലത്ത് കൊടുംതണുപ്പ് അനുഭവപ്പെടുന്ന അൽഖസീം, ഹാഇൽ, അൽജൗഫ് പ്രവിശ്യകളിൽ ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിയാദ് ഇന്ത്യൻ എംബസി അധികൃതർ ‘കനിവ്’ ജനസേവന കൂട്ടായ്‌മയുടെ ജീവകാരുണ്യ വിഭാഗത്തെ വിവരം അറിയിച്ചതനുസരിച്ച് രക്ഷാധികാരി ഹരിലാലാണ് ഈ ദൗത്യം ഏറ്റെടുത്ത് പൂർത്തിയാക്കിയത്. ബോബി ദേവിയാണ് ഭാര്യ. മൂന്ന് മക്കൾ.
അബുദാബി: കംപ്യൂട്ടറുകളിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് സുപ്രധാന നിർദ്ദശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. ഉപയോക്താക്കൾ ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്ത് വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ അറിയിച്ചു. ഏറ്റവും ജനപ്രിയ ബ്രൗസറായ ഗൂഗിൾ ക്രോമിന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവർക്കായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ അടുത്തിടെ ഉയർന്ന അപകട സാധ്യതാ മുന്നറിയിപ്പ് നൽകിയിരുന്നു. ക്രോം ബ്രൗസറിൽ ഒന്നിലധികം സുരക്ഷാ വീഴ്ചകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് ഉപയോഗപ്പെടുത്തി തട്ടിപ്പുകാർക്ക് വിദൂരത്ത് ഇരുന്നുകൊണ്ടുതന്നെ കംപ്യൂട്ടറുകളിൽ ഒരു പ്രത്യേക കോഡ് പ്രവർത്തിപ്പിക്കാനും സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളും മറികടന്ന് ഏറെ പ്രാധാന്യമോ രഹസ്യ സ്വഭാവമോ ഉള്ള വിവരങ്ങൾ ചോർത്താനും സാധിക്കുമെന്നാണ് സൈബർ സെക്യൂരിറ്റി കൗൺസിൽ പറയുന്നത്. ദിവസേന ഉപയോഗ ശേഷം കംപ്യൂട്ടർ സ്വിച്ച് ഓഫ് ചെയ്ത് വീണ്ടും തുറക്കുമ്പോൾ സ്വമേധയാ അപ്ഡേറ്റ് നടക്കും. കുറേ നാളുകൾക്കു ശേഷമാണ് കംപ്യൂട്ടർ ഓഫ് ചെയ്യുന്നതെങ്കിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടാകണമെന്നില്ല. ഇക്കാര്യം മനസ്സിലാക്കി വേണ്ടതു ചെയ്യണമെന്നാണ് കൗൺസിലിൻറെ നിർദേശം.ഗൂഗിൾ ക്രോം തുറന്ന് മുകളിൽ വലതു വശത്ത് മോർ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ അപ്ഡേറ്റ് ഉണ്ടെങ്കിൽ അറിയാം. അപ്ഡേറ്റ് ബട്ടൺ ഇല്ലെങ്കിൽ സ്വമേധയാ അപ്ഡേറ്റ് ചെയ്ത് പുതിയ വേർഷനായിരിക്കണം. കംപ്യൂട്ടർ ഷട്ട്ഡൗൺ ചെയ്ത് വീണ്ടും തുറന്ന് അപ്ഡേറ്റ് പൂർണമായെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്നും കൗൺസിൽ വ്യക്തമാക്കി.നിലവിൽ ഗൂഗിൾ ക്രോമിന്റെ v122.0.6261.57 എന്ന പതിപ്പോ അതിന് മുമ്പേയുള്ള പതിപ്പുകളോ ആണ് നിങ്ങളുടെ കംപ്യൂട്ടറുകളിൽ ഉള്ളതെങ്കിൽ തീർച്ചയായും അവ പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണം. ഏറ്റവും പുതിയ ഗൂഗിൾ ക്രോം പതിപ്പിൽ 12 സുരക്ഷാ വീഴ്ചകൾ പരിഹരിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം അതീവ ഗൗരവമുള്ളതും അഞ്ചെണ്ണം ഇടത്തരം പ്രാധാന്യമുള്ളവയും ഒരെണ്ണം താരതമ്യേന കുറഞ്ഞ പ്രാധാന്യം മാത്രമുള്ളതുമാണ്. അപ്‍ഡേഷന് ശേഷം തുറന്നിരിക്കുന്ന ബ്രൗസർ റീലോഞ്ച് ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോൾ തുറന്നിരിക്കുന്ന എല്ലാ പേജുകളും തനിയെ തന്നെ വീണ്ടും തുറന്നുവരും.
വൃക്കരോഗികളുടെ എണ്ണം ഇന്ന് നമുക്കിടയിൽ കൂടിവരികയാണ്. മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കയുടെ ആരോഗ്യത്തിനായി ഭക്ഷണക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
പൈനാപ്പിൾ – പൈനാപ്പിളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ് തുടങ്ങിയവ കുറഞ്ഞ പൈനാപ്പിള്‍ കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ പൈനാപ്പിളില്‍ ഫൈബറും വിറ്റാമിന്‍ എയുമൊക്കെ അടങ്ങിയിട്ടുണ്ട്.
ക്രാന്‍ബെറി – ക്രാന്‍ബെറിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ക്രാന്‍ബെറി കഴിക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
റാഡിഷ് – റാഡിഷാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. റാഡിഷില്‍ പൊട്ടാസ്യവും ഫോസ്ഫറസും കുറവാണ്. അതിനാല്‍ ഇവ കഴിക്കുന്നതും കിഡ്നിയുടെ ആരോഗ്യത്തിന് നല്ലതാണ്.
കോളിഫ്ലവര്‍ – കോളിഫ്ലവര്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്‌സിഡന്‍റുകളുടെ ഉറവിടം ആണ് കോളിഫ്ലവര്‍. വിറ്റാമിന്‍ സി, കെ, ബി, ഫോളേറ്റ്, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഇവ വൃക്കയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
കാബേജ് – കാബേജ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വൃക്കയുടെ ആരോഗ്യത്തിനായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
വെള്ളുത്തുള്ളി-
വെള്ളുത്തുള്ളി, ഉള്ളി എന്നിവയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യുന്നവയാണ്.
ബ്ലൂബെറി – ബ്ലൂബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ബ്ലൂബെറിയും വൃക്കകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
മുട്ട –
മുട്ടയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച്, മുട്ടയുടെ വെള്ള വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്.
ചോളത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, മലബന്ധം തടയാനും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും വളരെ മികച്ചതാണ് ചോളം.
പ്രമേഹ രോഗികൾ ദിവസവും അല്പം ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചോളത്തിന്റെ മഞ്ഞ വിത്തുകളിൽ ധാരാളം അരിറ്റനോയിഡുകൾ അടങ്ങിയിരിക്കുന്നു. ഇത് കാഴ്ച്ചക്കുറവിനുള്ള സാധ്യതകൾ ഇല്ലാതാക്കുന്നു.
ഗർഭിണികൾ ചോളം കഴിക്കുന്നത് കുഞ്ഞിന് ഭാരം കൂടാൻ നല്ലതാണ്. കൂടാതെ, പ്രതിരോധശേഷി കൂട്ടാൻ വളരെ നല്ലതാണ് ചോളം. ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റാൻ ചോളം ഉത്തമമാണ്. അനീമിയ തടയാനുള്ള ഏറ്റവും നല്ല ഭക്ഷണമാണ് ചോളം. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയ ഭക്ഷണമാണ് ചോളം. അതിനാൽ ക്യാൻസർ രോഗം വരാതിരിക്കാൻ സഹായിക്കും. തടി കുറയ്ക്കാൻ വളരെ നല്ലതാണ് ചോളം.
ഇന്ന് യുവാക്കൾ പോലും കാർഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം മൂലം മരണപ്പെടുന്ന വാർത്ത നാം കേൾക്കുന്നുണ്ട്. മറ്റ് അവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്തു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് ഒറ്റയടിക്ക് മുന്നറിയിപ്പുകളൊന്നുമില്ലാതെ നിലച്ചു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാർഡിയാക് അറസ്റ്റ്. ഹൃദയമിടിപ്പിന്റെ താളം തെറ്റുക, പെട്ടെന്ന് നെഞ്ച് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ഹൃദയസ്തംഭനത്തിന്റെ സൂചനകളാണ്. നെഞ്ചിടിപ്പ് കൂടുക, പൾസ് ഇല്ലാതാവുക, ബോധക്ഷയം, തലകറക്കം, ശ്വാസംമുട്ടൽ, പെട്ടെന്ന് കുഴഞ്ഞുവീഴുക, ക്ഷീണം, സംസാരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുക തുടങ്ങിയവയൊക്കെ ഹൃദയസ്തംഭനത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം.
പുകവലി, ചീത്ത കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, മാനസികവും സാമൂഹികവുമായ സമ്മർദ്ദം, വ്യായാമമില്ലായ്മ, അമിതവണ്ണം, ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി, അമിത മദ്യപാനം തുടങ്ങിയവയൊക്കെയാകാം ഹൃദയസ്തംഭനത്തിന്റെ കാരണങ്ങൾ. ഹൃദയസ്തംഭനത്തെ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… രക്തസമ്മർദ്ദം ഉയരുന്നത് ഹൃദയത്തിന് പണി തരുമെന്ന് എല്ലാവർക്കും അറിയാമല്ലോ. അതിനാൽ ഹൃദയസ്തംഭനത്തെ തടയാൻ രക്തസമ്മർദ്ദം ഉയരാതെ നോക്കുക. കൊളസ്‌ട്രോൾ നിയന്ത്രിക്കുക എന്നതാണ് അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം. ശരീരത്തിൽ കൊളസ്‌ട്രോൾ അടിയുന്നതും ഹൃദയത്തിന്റെ പ്രവർത്തനത്തെ മോശമായി ബാധിക്കും. പ്രമേഹത്തെ നിയന്ത്രിക്കേണ്ടതും ഹൃദയസ്തംഭനത്തെ തടയാൻ സഹായിച്ചേക്കാം. പുകവലി ഹൃദയാഘാതത്തിനു കാരണമാകുമെന്നതിനാൽ തന്നെ പുകവലിയും ഉപേക്ഷിക്കുക. ശരീരഭാരം ഉയരാതെ നോക്കേണ്ടതും ഹൃദയത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. അതുപോലെ തന്നെ ക്യത്യമായ വ്യായാമവും വേണം. എന്നുകരുതി വ്യായാമം അധികം ആകാനും പാടില്ല. സ്‌ട്രെസ് കുറച്ചാൽ ഹൃദയത്തിന്റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഗുണം ചെയ്യും. ചിട്ടയായ ജീവിതശൈലിക്കൊപ്പം ഹൃദയപരിശോധനയും ഇടയ്ക്ക് നടത്തുക എന്നതും പ്രധാനമാണ്.
അബുദാബി BAPS ഹിന്ദു മന്ദിർ, ചരിത്രപരമായ കൈകൊണ്ട് കൊത്തിയെടുത്ത പരമ്പരാഗത ശിലാക്ഷേത്രം, വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ യോജിപ്പുള്ള സഹവർത്തിത്വത്തെ പ്രതീകപ്പെടുത്തുന്നു, മുൻകൂട്ടി രജിസ്റ്റർ ചെയ്ത സന്ദർശകരുടെ, പ്രത്യേകിച്ച് വിദേശത്ത് നിന്ന് വൻതോതിൽ പ്രവാഹം ഉണ്ടാകുന്നു.
കലാപരമായ മികവിൻ്റെ ഈ ഐക്കണിക് മാസ്റ്റർപീസ്, ഇതിന് പിന്നിലെ സ്ഥാപനം, നിങ്ങൾ അറിയേണ്ട കൂടുതൽ വിവരങ്ങൾ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങൾ ഖലീജ് ടൈംസ് നിങ്ങൾക്ക് നൽകുന്നു.
എന്താണ് BAPS?
ബോചസൻവാസി ശ്രീ അക്ഷര പുരുഷോത്തം സ്വാമിനാരായൺ (BAPS) സൻസ്ത, ആത്മീയത, സാംസ്കാരിക മൂല്യങ്ങൾ, സാമൂഹിക സേവനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു സന്നദ്ധപ്രവർത്തകർ നയിക്കുന്ന ആഗോള ഹിന്ദു സംഘടനയാണ്. വിവിധ ആത്മീയ, മാനുഷിക, സാംസ്കാരിക പ്രവർത്തനങ്ങൾക്കും സന്നദ്ധപ്രവർത്തനങ്ങൾക്കും ഇടയിൽ, തലസ്ഥാനത്തെ ഐക്കണിക് ഉൾപ്പെടെ ലോകമെമ്പാടുമുള്ള മനോഹരമായ ക്ഷേത്രങ്ങൾ സന്‌സ്ത നിർമ്മിക്കുന്നു.
എന്താണ് മന്ദിർ?
ഒരു മന്ദിർ അല്ലെങ്കിൽ ഹിന്ദു ക്ഷേത്രം, ഒരു പള്ളിയും പള്ളിയും പോലെ ഒരു ആരാധനാലയമാണ്. ക്ഷേത്രത്തിൽ, ഹിന്ദുക്കൾ പ്രാർത്ഥനകൾ അർപ്പിക്കാനും അനുഷ്ഠാനങ്ങൾ നടത്താനും ആത്മീയ മാർഗനിർദേശം തേടാനും ഒത്തുകൂടുന്നു. മതപരവും സാംസ്കാരികവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ക്ഷേത്രങ്ങൾ പ്രവർത്തിക്കുന്നു.
അബുദാബിയിൽ എത്ര ക്ഷേത്രങ്ങളുണ്ട്?
അബുദാബിയിലെ ഏക ഹിന്ദു ക്ഷേത്രമാണിത്. മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം കൂടിയാണിത്.
ക്ഷേത്രത്തിൻ്റെ പ്രത്യേകതകൾ എന്തൊക്കെയാണ്?
ആയിരക്കണക്കിന് പിങ്ക് മണൽക്കല്ലുകളിലും വെള്ള മാർബിളിലും കൈകൊണ്ട് കൊത്തിയെടുത്ത ക്ഷേത്രം പുരാതന ഹിന്ദു ‘ശിൽപ ശാസ്ത്രങ്ങൾ’ – വാസ്തുവിദ്യയുടെയും ശില്പകലയുടെയും സംസ്കൃത ഗ്രന്ഥങ്ങൾ അനുസരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതിമനോഹരമായ കൊത്തുപണികൾ വ്യത്യസ്ത നാഗരികതകളുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും പ്രദർശിപ്പിക്കുന്നു, കൂടാതെ 250 വിലപ്പെട്ട കഥകളും ഉണ്ട്.
യുഎഇ നിവാസികൾക്കായി ഇത് എപ്പോഴാണ് തുറക്കുക?
മുൻകൂട്ടി രജിസ്റ്റർ ചെയ്ത ആയിരക്കണക്കിന് വിദേശ സന്ദർശകർ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ക്ഷേത്രത്തിലെത്തുമെന്നതിനാൽ മാർച്ച് 1 മുതൽ യുഎഇ നിവാസികൾ സന്ദർശിക്കാൻ അഭ്യർത്ഥിച്ചു.
അഹിന്ദുക്കൾക്ക് ക്ഷേത്രം സന്ദർശിക്കാമോ?
അതെ, എല്ലാ മതങ്ങളിലും മതവിശ്വാസങ്ങളിലും ഉള്ള ആളുകൾക്ക് ക്ഷേത്രം തുറന്നിരിക്കുന്നു.
ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിന്നുള്ള കഥകൾ ചിത്രീകരിക്കുന്ന കല്ല് കൊത്തുപണികളുടെ വിശദമായ കാഴ്ച ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിന്നുള്ള കഥകൾ ചിത്രീകരിക്കുന്ന കല്ല് കൊത്തുപണികളുടെ വിശദമായ കാഴ്ച ക്ഷേത്രം സന്ദർശിക്കാൻ പ്രവേശന ഫീസ് ഉണ്ടോ?
ഇല്ല, പ്രവേശന ഫീസ് ഇല്ല, എന്നാൽ ക്ഷേത്രം സന്ദർശിക്കാൻ സന്ദർശകർ ഔദ്യോഗിക വെബ്സൈറ്റിലോ ഫെസ്റ്റിവൽ ഓഫ് ഹാർമണി ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യണം.
ക്ഷേത്രത്തിൽ എത്ര പേർക്ക് താമസിക്കാം?
ഏകദേശം 10,000 പേർക്ക് BAPS ഹിന്ദു മന്ദിറിൽ കഴിയാം.
BAPS ഹിന്ദു മന്ദിർ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
അബുദാബി-ദുബായ് ഹൈവേയിൽ നിന്ന് അബു മുറൈഖയുടെ അൽ താഫ് റോഡിലാണ് (E16) ക്ഷേത്രം. ഗൂഗിൾ മാപ്പിൽ ‘BAPS Hindu Mandir, Abu Dhabi’ എന്ന് സെർച്ച് ചെയ്‌താൽ സൈറ്റ് കണ്ടെത്താം.
സന്ദർശന സമയം എത്രയാണ്?
രാവിലെ 9 മുതൽ രാത്രി 8 വരെ ക്ഷേത്രം സന്ദർശകർക്കായി തുറന്നിരിക്കും.
ഏതെങ്കിലും എമിറേറ്റിൽ നിന്ന് പൊതു ബസ് ഉണ്ടോ?
ഇല്ല, ഇപ്പോൾ, ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന പൊതു ബസ് സർവീസുകളൊന്നുമില്ല. നിലവിൽ, പൊതു ടാക്സികൾ, വാടക വാനുകൾ, സ്വകാര്യ ബസുകൾ അല്ലെങ്കിൽ കാർപൂളിംഗ് എന്നിവയാണ് ഏറ്റവും അനുയോജ്യമായ ഗതാഗത മാർഗ്ഗങ്ങൾ.
പക്ഷാഘാതം എന്താണെന്ന് കൃത്യമായി അറിയാത്തവരും അറിയുന്നവരിൽ തന്നെ രോഗത്തെ വളരെ ലാഘവത്തോടെ സമീപിക്കുന്നവരും നമുക്കിടയിൽ നിരവധിയാണ്. ലോകത്താകമാനം സംഭവിക്കുന്ന മരണകാരണങ്ങളിൽ രണ്ടാം സ്ഥാനമാണ് സ്‌ട്രോക്കിന്. വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദ സാഹചര്യങ്ങളും നിരന്തരമായി ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതും കാരണം ചെറുപ്രായത്തിൽ തന്നെ നിരവധി ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങളെ നേരിടേണ്ടി വരുന്നുണ്ട്. ദിവസവും അത്തരത്തിൽ നിരവധി കേസുകൾ നമ്മൾ കേട്ടു വരുന്നത് ഇന്ന് സാധാരണയാണ്. തങ്ങളുടെ യൗവന നാളുകളിൽ തന്നെ സ്ട്രോക്കിന്റെ സാധ്യതകൾ ഉണ്ടാകുന്നു എന്നതിൻ്റെ നിരവധി കണക്കുകൾ ഇന്ന് ഉയർന്നുവരുന്നുണ്ട്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ തടസ്സം നേരിടുമ്പോൾ അല്ലെങ്കിൽ തലച്ചോറിലേക്കുള്ള രക്ത വിതരണത്തിൽ കുറവ് അനുഭവപ്പെടുമ്പോൾ ഒക്കെ ആണ് സ്ട്രോക്ക് ഉണ്ടാവാനുള്ള സാധ്യതകൾ കൂടുന്നത്. ഇത് ജീവൻ അപകടപ്പെടുത്തുന്നതിനു വരെ കാരണമായി മാറാൻ കഴിയുന്ന ഒരവസ്ഥയാണ്.
എന്താണ് സ്ട്രോക്ക്? തലച്ചോറിനേൽക്കുന്ന അറ്റാക്ക് (Brain Attack) ആണ് സ്‌ട്രോക്ക്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കാരണത്താൽ തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാവുന്നത്. മസ്തിഷ്‌കാഘാതം സംഭവിക്കുമ്പോൾ മസ്തിഷ്‌ക കോശങ്ങൾക്ക് ഓക്‌സിജൻ ലഭ്യമാകാതെ വരുകയും തുടർന്ന് അവ നശിച്ചുപോകാൻ തുടങ്ങുകയും ചെയ്യുന്നു. സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ?
ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യം നമ്മുടെ നിത്യജീവിതത്തിൽ ഏറ്റവും പ്രധാനമാണ്. ശാരീരിക ആരോഗ്യം നിലനിർത്താനായി കുറഞ്ഞ അളവിൽ ഭക്ഷണം കഴിച്ചുകൊണ്ട് നിയന്ത്രണങ്ങൾ വയ്ക്കണം എന്നല്ല, മറിച്ച് നിങ്ങളുടെ ശരീരത്തിന് പരിപോഷണവും ഊർജവും ഒക്കെ നൽകുന്നതിന് അനുയോജ്യമായ ഭക്ഷണങ്ങളിലും അനുപാതത്തിലും ഏർപ്പെടണം. നിങ്ങളുടെ തീൻമേശയിൽ നിന്ന് ഉപ്പ് പാത്രം നീക്കം ചെയ്യണം. ഒരുപക്ഷേ നിങ്ങളെ പതിവ് ഭക്ഷണ ശീലത്തിൽ ഉപ്പ് കൂടുതൽ കഴിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഇത് കുറയ്ക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങളും നട്സുകളും ഒക്കെ ഉൾപ്പെടുത്തുക. ഒരു ദിവസം ഒരു വാഴപ്പഴം വീതം കഴിക്കുന്നത് ഏറ്റവും നല്ലതാണ്. പൊട്ടാസ്യം കൂടുതലായടങ്ങിയിട്ടുള്ള ഇവ സ്ട്രോക്കിനെ അകറ്റി നിർത്താൻ സഹായിക്കും എന്ന് പറയുന്നു.
മനുഷ്യശരീരത്തിലെ ഒരു പ്രധാന ഇലക്രോലൈറ്റാണ് പൊട്ടാസ്യം. തലച്ചോര്‍, കരള്‍, ഹൃദയം, ഞരമ്പുകള്‍, പേശികള്‍ തുടങ്ങി ശരീരത്തിന്‍റെ പ്രധാന അവയവങ്ങളില്‍ പൊട്ടാസ്യം സന്തുലനം വളരെ പ്രധാനമാണ്. അതിനാല്‍ ശരീരത്തില്‍ പൊട്ടാസ്യം കൂടുന്നതും കുറയുന്നതും ശ്രദ്ധിക്കണം. പൊട്ടാസ്യത്തിന്‍റെ അളവിലുണ്ടാകുന്ന മാറ്റ് തലച്ചോര്‍,ഹൃദയം തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. മരണം വരെ സംഭവിക്കാം. രക്ത പരിശോധനയില്‍ സിറം പൊട്ടാസ്യം 3.5 മുതൽ 5.3 mmpl/L വരെ ആയിരിക്കുന്നതാണ് സാധാരണ നില.
രക്തത്തില്‍ പൊട്ടാസ്യത്തിന്‍റെ അളവു കുറയുന്നതിനെ ഹൈപ്പോകലീമിയ എന്നാണ് പറയുന്നത്. ഇത് വളരെ അപകടകരമായ അവസ്ഥയിലേക്ക് രോഗി എത്തിക്കാം. രക്തത്തില്‍ പൊട്ടാസ്യത്തിന്‍റെ അളവു കുറഞ്ഞാന്‍ ശരീരം ചലിപ്പിക്കാൻ പോലും കഴിയാത്തത്ര ബലഹീനത അനുഭവപ്പെടാം. പക്ഷാഘാതം, തളർച്ച, ക്രമരഹിതമായ ഹൃദയ താളം എന്നിവ അനുഭവപ്പെടാം. രക്താതിസമ്മർദം, ഹൃദയരോഗങ്ങൾ, സിറോസിസ് തുടങ്ങിയ അസുഖങ്ങളുള്ളവർ ശ്രദ്ധിക്കണം. വൃക്ക രോഗികളിലാണ് പൊട്ടാസ്യം വ്യതിയാനം കൂടുതലായും കാണുന്നത്. ഛർദി, വയറിളക്കം എന്നിവ കാരണവും പൊട്ടാസ്യം അസന്തുലനം വരാം.
പൊട്ടാസ്യം കുറഞ്ഞാല്‍
പൊട്ടാസ്യം 2.5 mmpl/L –ൽ ആയാല്‍ അതീവ ഗുരുതരമാണ്. ഹൃദയ പേശീ കോശങ്ങളിൽ വരുന്ന പൊട്ടാസ്യത്തിന്റെ കുറവ് ഹൃദയത്തിലെ സ്വാഭാവിക വൈദ്യുത സ്പന്ദനങ്ങളെ തകിടം മറിച്ചു കളയും. അത് ടാക്കികാർഡിയ, ബ്രാഡികാർഡിയ, ഫിബ്രിലേഷൻ, ഹൃദയമിടിപ്പിലെ അപാകത മുതൽ ചിലപ്പോൾ ഹൃദയാഘാതം തന്നെ വരുത്താം. പേശികളുടെ ബലക്കുറവ്, സ്നായുക്കളുടെ പ്രതികരണമില്ലായ്മ, ഓക്കാനം, ഛർദി, മലബന്ധം, ശ്വസനത്തകരാറുകൾ, ചിന്താക്കുഴപ്പം, ഓർമ്മക്കുറവ് തുടങ്ങിയലയാണ് ഹൈപ്പോകലീമിയയുടെ പ്രധാന ലക്ഷണങ്ങള്‍.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE