Posted By user Posted On

fire force യുഎഇയിൽ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച പ്രവാസി ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ദുബൈ: ദുബൈ ദേരയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച പ്രവാസി ഇന്ത്യൻ തൊഴിലാളികളുടെ fire force കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രണ്ട്​ തമിഴ്​നാട്​ സ്വദേശികളുടെ കുടുംബങ്ങൾക്കാണ് നഷ്ടപരിഹാരത്തുക ലഭിക്കുക. തമിഴ്​നാട് സർക്കാറാണ്​ നഷ്ടപരിഹാരം നൽകുന്നത്. കള്ളക്കുറിച്ചി രാമരാജപുരം നിവാസികളായ സാലിയകുണ്ടു ഗൂഡു (49), ഇമാം കാസിം (43) എന്നിവരാണ് അപകടത്തിൽ മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെയാണ്​ ഇരുവരും മരിച്ചത്​. സാലിയകുണ്ടു ഗൂഡുവിൻറെയും ഇമാം കാസിമിൻറെയും നിര്യാണത്തിൽ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചിച്ചു. ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. തിങ്കളാഴ്ച രാത്രിയോടെ മൃതദേഹം തമിഴ്​നാട്ടിലെത്തും. ​ ഇവർക്ക്​ പുറമെ മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ് (38), ഭാര്യ ജിഷി (32) ഉൾപെടെ 16 പേരാണ് തീപിടിത്തത്തിൽ മരിച്ചത്. വിഷുദിനത്തിൽ ദേര ഫ്രിജ്​ മുറാറിലെ തലാൽ ബിൽഡിങ്ങിലെ നാലാം നിലയിലായിരുന്നു തീപിടിത്തമുണ്ടായത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *