Posted By user Posted On

cpas for expats അങ്ങേയറ്റം ദുരൂഹത, സ്വർണക്കടത്ത് തെളിയിക്കുന്ന വീഡിയോ; ​ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവിനെ പത്താം ദിവസം രഹസ്യ കേന്ദ്രത്തിൽ നിന്ന് കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയിൽനിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനെ കണ്ടെത്തി cpas for expats. താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശിയായ മുഹമ്മദ് ഷാഫിയെയാണ് പത്താം ദിവസം കണ്ടെത്തിയത്. കർണാടകയിൽ നിന്ന് കണ്ടെത്തിയ ഷാഫിയെ രാത്രിയോടെ താമരശ്ശേരിയിൽ എത്തിക്കും. ഷാഫിയെ കണ്ടെത്താനായി കഴിഞ്ഞദിവസങ്ങളിലെല്ലാം പോലീസ് ഊർജിതമായ തിരച്ചിൽ നടത്തിവരുന്നതിനിടെയിൽ തിങ്കളാഴ്ച ഇയാളെ കർണാടകയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നെന്നാണ് വിവരം. അതേസമയം, കർണാടകയിൽ എവിടെ വെച്ചാണ് ഇയാളെ കണ്ടെത്തിയതെന്ന കാര്യം അന്വേഷണസംഘം സ്ഥിരീകരിക്കുന്നില്ല. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഷാഫിയെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ സംഘം പരപ്പൻപൊയിലിലെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. ഷാഫിയുടെ ഭാര്യയെ ആദ്യം കാറിൽ കയറ്റിക്കൊണ്ടുപോയെങ്കിലും ഇവരെ പിന്നീട് വഴിയിൽ ഇറക്കിവിട്ടു. ഷാഫിയെ വയനാട് ഭാഗത്തേക്കാണ് തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഷാഫിയുടെ മൊബൈൽഫോൺ കരിപ്പൂർ വിമാനത്താവളത്തിന് സമീപം കണ്ടെത്തിയത് അന്വേഷണത്തെ കുഴപ്പിച്ചു. തുടർന്ന്, ഷാഫിയെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്ന കാർ കാസർകോട്ടുനിന്ന് കണ്ടെത്തുകയും കാസർ​കോട് സ്വദേശികളായ 4 പേരെപൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുൻപ് പരപ്പൻപൊയിലിൽ നിരീക്ഷണത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാർ ഹുസൈനാണ് വാടകക്ക് എടുത്ത് നൽകിയത്. മറ്റു മൂന്നു പേർ കാറിൽ എത്തിയവരാണ് എന്നാണ് കിട്ടിയ വിവരം. അതിനിടെ, കഴിഞ്ഞദിവസങ്ങളിൽ അജ്ഞാതകേന്ദ്രത്തിൽനിന്നുള്ള ഷാഫിയുടെ ചില വീഡിയോകൾ പുറത്തുവന്നിരുന്നു. വിദേശത്തുനിന്ന് 80 കോടി രൂപയുടെ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നാണ് ആദ്യ വീഡിയോയിൽ ഷാഫി പറഞ്ഞിരുന്നത്. രണ്ടാമത്തെ വീഡിയോയിൽ സഹോദരനാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും തന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായുമായിരുന്നു ഷാഫി പറഞ്ഞത്. എന്നാൽ, ​ഗുണ്ടാസംഘം ഷാഫിയെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച വീഡിയോ ആകാം ഇതെന്നായിരുന്നു പൊലീസിന്റെ നി​ഗമനം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *