Posted By user Posted On

expat ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

ദുബൈ: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു expat .കൊല്ലം കരിക്കോട്​ സ്വദേശി ആസിഫ്​ മഹ്​മൂദാണ് മരിച്ചത്. 42 വയസ്സായിരുന്നു. ദ സെൻട്രൽ സ്കൂൾ ദുബൈ (ടി.സി.എസ്​) അഡ്മിൻ മാനേജറായിരുന്നു.പ്രഭാതനമസ്കാരത്തിന്​ പള്ളിയിൽ പോയി മടങ്ങിവന്ന ശേഷം താമസ സ്ഥലത്ത്​ കുഴഞ്ഞുവീഴുകയായിരുന്നു. ദുബൈ സിലിക്കൺ ഒയാസിസിലെ ഫഖീഹ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബൈയിലെ മലയാളികളുടെ നേതൃത്വത്തിലെ വിവിധ സാമൂഹിക കൂട്ടായ്മകളിൽ സജീവമായിരുന്നു. ടി.കെ.എം കോളേജ്​ അധ്യപകരായിരുന്ന പ്രൊഫ. മഹ്​മൂദ്-ആയിഷ ദമ്പതികളുടെ മകനാണ്​. ഭാര്യ ഖൻസ ഖാനും രണ്ട്​ മക്കളും ദുബൈയിലുണ്ട്​.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *