Posted By user Posted On

drone show dubai jbrഇനി ഷോപ്പിംഗ് ആഘോഷത്തിന്‍റെ നാളുകള്‍; ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ തുടങ്ങുന്നു, തീയതി അറി‍ഞ്ഞില്ലേ

ദു​ബൈ: ഇനി ഷോപ്പിംഗ് ആഘോഷത്തിന്‍റെ നാളുകളാണ്. ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ വീ​ണ്ടു​മെ​ത്തു​ന്നുdrone show dubai jbr. കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളും നി​ല​ക്കാ​ത്ത ആ​ഘോ​ഷ ദി​ന​ങ്ങ​ളു​മാ​യി ഷോപ്പിംഗ് ഫെസ്റ്റിവലിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് പ്രവാസികളും സ്വദേശികളും. ഡി​സം​ബ​ർ 15 മു​ത​ൽ ജ​നു​വ​രി 29 വ​രെയാണ് ഫെസ്റ്റിവല്‍ നടക്കുക. 46 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്നതാണ് ഫെ​സ്റ്റി​വ​ലി​വല്‍. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ലു​ക​ളി​ലൊ​ന്നാ​യ ഡി.​എ​സ്.​എ​ഫി​ന്‍റെ 28ാം എ​ഡി​ഷ​നാ​ണ്​ ഇ​ത്ത​വ​ണ​ത്തേ​ത്.ഉ​ദ്​​ഘാ​ട​ന ദി​വ​സ​മാ​യ 15ന്​ ​ന​ഗ​ര​ത്തി​ലെ വി​വി​ധ ലൊ​ക്കേ​ഷ​നു​ക​ളി​ൽ വെ​ടി​ക്കെ​ട്ടു​ക​ൾ അ​ര​ങ്ങേ​റും.ഇക്കുറി ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ലിനോടനുബന്ധിച്ച് ലോ​ക​ക​പ്പ്​ ഫാ​ൻ​സ് ഫെ​സ്റ്റും ഒ​രു​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​രാ​യ ദു​ബൈ ഫെ​സ്റ്റി​വ​ൽ​സ്​ ആ​ൻ​ഡ്​ റീ​ട്ടെ​യി​ൽ എ​സ്റ്റാ​ബ്ലി​ഷ്​​മെ​ന്‍റ്​ (ഡി.​എ​ഫ്.​ആ​ർ.​ഇ) അ​ധി​കൃ​ത​ർ വ്യക്തമാക്കി. 10 ല​ക്ഷം ദി​ർ​ഹം, ഒ​രു​കി​ലോ സ്വ​ർ​ണം, ഡൗ​ൺ​ടൗ​ൺ ദു​ബൈ​യി​ൽ അ​പ്പാ​ർ​ട്മെ​ന്‍റ്​ തു​ട​ങ്ങി നി​ര​വ​ധി ആ​ഡം​ബ​ര സ​മ്മാ​ന​ങ്ങ​ളാ​ണ്​ ഉ​പ​ഭോ​ക്​​താ​ക്ക​ളെ കാത്തിരിക്കുന്നത്. ആ​ക​ർ​ഷ​ക​മാ​യ വി​നോ​ദ പ​രി​പാ​ടി​ക​ൾ, മി​ക​ച്ച ഷോ​പ്പി​ങ്​ ഡീ​ലു​ക​ൾ, പ്ര​മോ​ഷ​നു​ക​ൾ, റാ​ഫി​ളു​ക​ൾ, ഹോ​ട്ട​ൽ ഓ​ഫ​റു​ക​ൾ, സം​ഗീ​ത​ക്ക​ച്ചേ​രി​ക​ളും മ​റ്റു ആ​ഘോ​ഷ​ങ്ങ​ളും തു​ട​ങ്ങി​യ ആ​ക​ർ​ഷ​ണ​ങ്ങ​ൾ​ ഇത്തവണയും ഉണ്ട്.വെ​ടി​ക്കെ​ട്ടും ഡ്രോ​ൺ ഷോ​യും ഉണ്ടാവും.മൂ​ന്നു​ദി​വ​സ​ത്തെ ഡി.​എ​സ്.​എ​ഫ്​ ഫൈ​ന​ൽ മെ​ഗാ സെ​യി​ലി​ന് ആ​യി​ര​ക്ക​ണ​ക്കി​ന് റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ 90 ശ​ത​മാ​നം വ​രെ കി​ഴി​വും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഡി​സ്‌​കൗ​ണ്ടു​ക​ളും ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *