Posted By user Posted On

falconryഫാൽക്കൺ പക്ഷിയായി കളരിയഭ്യാസം; പിറന്നത് പുതിയ ഗിന്നസ് റെക്കോര്‍ഡ്

ദുബായ് പലതരത്തിലുള്ള കളരി അഭ്യാസങ്ങള്‍ നേരിട്ടും അല്ലാതെയും falconry എല്ലാവരും കണ്ടിട്ടുണ്ടാവും. എന്നാല്‍ ഫാല്‍ക്കണ്‍ പക്ഷിയുടെ രൂപത്തിലുള്ള കളരി അഭ്യാസം കണ്ടിട്ടുണ്ടോ. 267 അഭ്യാസികൾ ചേര്‍ന്നാണ് ദുബായി ഇത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന ഒരു അഭ്യാസം നടത്തിയത്. പറന്നുയരുന്ന ഫാൽക്കൺ പക്ഷിയുടെ രൂപത്തിലായിരുന്നു കളരിയുടെ അടവും ചുവടും പയറ്റി തെളിഞ്ഞ അഭ്യാസികളുടെ തിമര്‍പ്പ്. ഇതോടെ പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഇവര്‍ സ്വന്തമാക്കി. 4 മുതൽ 60 വയസ്സുവരെയുള്ളവരാണ് ഈ അഭ്യാസത്തില്‍ ഉണ്ടായിരുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.കളരി ക്ലബ് ദുബായിലെ വിദ്യാർഥികളാണ് പ്രകടനത്തിന് പിന്നില്‍ റഹീസ് ഗുരുക്കളുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ദുബായ് പൊലീസിന്റെ സത്വയിലെ മൈതാനത്താണു റെക്കോർഡ് പ്രകടനം നടന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *