Posted By user Posted On

gold smugglingസ്വര്‍ണക്കടത്തിന് പുതുവഴികള്‍; ട്രോളി ബാഗിന്റെ പിടിയിൽ ഒട്ടിച്ച് കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത് gold smuggling. ട്രോളി ബാഗിന്റെ പിടിയിൽ ബട്ടൺ രൂപത്തിലാക്കി ഒട്ടിച്ച് കടത്താനിയിരുന്നു ശ്രമം. ദുബൈയിൽ നിന്ന് എത്തിയ കാസർകോട് സ്വദേശി മുഹമ്മദിനെ ആണ് കസ്റ്റംസ് പിടികൂടിയത്.വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാൾ കൈവശമുണ്ടായിരുന്ന സ്വർണ്ണം ട്രോളി ബാഗിന്റെ കൈപ്പിടിയിൽ വെച്ച് അതിന് മുകളിൽ ബാന്റേജ് വെച്ച് ഒട്ടിക്കുകയായിരുന്നു. പിന്നീട് ടിഷ്യൂ പേപ്പർ കൊണ്ട് പൊതിഞ്ഞ ശേഷമാണ് വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ചത്.കസ്റ്റംസ് ഹാളിലെത്തിയപ്പോഴും ഇയാൾ ട്രോളിയിൽ നിന്നും കൈ മാറ്റാൻ തയ്യാറാകാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോളാണ് സ്വര്‍ണം കണ്ടെത്തിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *