Posted By user Posted On

spanish super cup ticketsകാല്‍പ്പന്താവേശത്തില്‍ യുഎഇ; ദു​ബൈ സൂപ്പര്‍ കപ്പിന് ഇന്ന് തുടക്കം

ദു​ബൈ: ഖത്തറിലെ ലോകകപ്പാവേശത്തിനൊപ്പം യുഎഇയിലും മറ്റൊരു കാല്‍പ്പന്താരവം ഉയരാന്‍ പോകുന്നു spanish super cup tickets. പ്ര​മു​ഖ ടീ​മു​ക​ൾ അ​ണി​നി​ര​ക്കു​ന്ന ദു​ബൈ സൂ​പ്പ​ർ ക​പ്പി​ന്‍റെ ആ​ദ്യ എ​ഡി​ഷ​ന്​ വ്യാ​ഴാ​ഴ്​​ച തു​ട​ക്കമാകും. ലി​വ​ർ​പൂ​ൾ, ആ​ഴ്സ​ന​ൽ, എ.​സി മി​ലാ​ൻ, ഒ​ളി​മ്പി​ക്​ ല​യോ​ണൈ​സ്​ എ​ന്നീ ടീ​മു​ക​ളാ​ണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ദു​ബൈ അ​ൽ മ​ക്​​തൂം സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ മ​ത്സ​രം. ടീ​മു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ദു​ബൈ​യി​ൽ എ​ത്തി പ​രി​ശീ​ല​നം തു​ട​ങ്ങി. ഈ​ജി​പ്​​ഷ്യ​ൻ സൂ​പ്പ​ർ താ​രം മു​ഹ​മ്മ​ദ്​ സ​ലാ​ഹ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രുമായിട്ടാണ് ലിവര്‍പൂള്‍ കരുത്തുകാട്ടാന്‍ എത്തിയിരിക്കുന്നത്. 33 അം​ഗ ടീം 12 ദി​വ​സം ​ദു​ബൈ​യി​ലു​ണ്ടാ​കും. ടീ​മു​ക​ൾ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി കൂ​ടു​ത​ൽ പോ​യ​ന്‍റ്​ നേ​ടു​ന്ന​വ​രാ​യി​രി​ക്കും വി​ജ​യി​ക​ളാകുക. എ​ന്നാ​ൽ, ലി​വ​ർ​പൂ​ൾ-​ആ​ഴ്​​സ​ന​ൽ ടീ​മു​ക​ൾ ത​മ്മി​ൽ നേ​രി​ട്ട്​ മത്സരമില്ല. എ.​സി മി​ലാ​നും ല​യോ​ണും ത​മ്മി​ലും നേ​രി​ൽ ക​ളി​ക്കു​ന്നി​ല്ല. ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ലോ​ക​ക​പ്പി​ൽ മ​ത്സ​ര​ങ്ങ​ളി​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ലാ​ണ്​ സൂ​പ്പ​ർ ക​പ്പ് മത്സരങ്ങള്‍ നടക്കുക. ദു​ബൈ സ്പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ.​എം.​എ​ച്ച്​ സ്​​പോ​ർ​ട്​​സാ​ണ്​ ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച​ ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ആ​ഴ്​​സ​ന​ൽ ല​യോ​ണി​നെ നേ​രി​ടും. 11ന്​ ​ലി​വ​ർ​പൂ​ൾ-​ല​യോ​ൺ, 13ന്​ ​ആ​ഴ്സ​ന​ൽ -എ.​സി മി​ലാ​ൻ, 16ന്​ ​ലി​വ​ർ​പൂ​ൾ-​എ.​സി മി​ലാ​ൻ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. മത്സരത്തിന്‍റെ ടി​ക്ക​റ്റ്​ വി​ൽ​പ​ന തു​ട​ങ്ങി. പ്ലാ​റ്റി​നം ലി​സ്റ്റി​ന്‍റെ വെ​ബ്​​സൈ​റ്റി​ലൂ​ടെ (dubai.platinumlist.net/event-tickets) ടി​ക്ക​റ്റെ​ടു​ക്കാം. 140 ദി​ർ​ഹം മു​ത​ലാ​ണ്​ നി​ര​ക്ക്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *