Posted By user Posted On

oil factoryയുഎഇയിലെ എണ്ണ ഫാക്ടറിയിൽ വൻ തീപിടിത്തം

യുഎഇ; റാസൽഖൈമയിലെ എണ്ണ ഫാക്ടറിയിൽ വൻ തീപിടിത്തം oil factory.ശനിയാഴ്ച ഉച്ചയോടെയാണ് ഫാക്ടറിയിൽ തീപടർന്നത്. തീ നിയന്ത്രണ വിധേയമാക്കിയതായും സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു. തീപിടിത്തത്തെ തുടർന്ന് സ്ഥലത്ത് കനത്ത പുക ഉയർന്നതായും അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി മറ്റിടങ്ങളിലേക്ക് തീ പടരുന്നത് തടഞ്ഞതായും അധികൃതർ അറിയിച്ചു. സംഭവ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ റാസൽഖൈമ സിവിൽ ഡിഫൻസ് പുറത്ത് വിട്ടിട്ടുണ്ട്.അഗ്നിശമന സേനാംഗങ്ങൾ വെള്ളംച്ചീറ്റിക്കൊണ്ട് തീ അണയ്ക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. കഴിഞ്ഞ വർഷം അൽ ജാസിറ അൽ ഹംറയിലെ എണ്ണ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾക്ക് നിയന്ത്രിക്കാൻ സാധിച്ചിരുന്നു. അന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *