Posted By user Posted On

top universities in uae for mastersമികച്ച പ്രവാസ ജീവിതം വാ​ഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ മുൻപന്തിയിൽ

ഏതാനും ആഴ്‌ചകൾക്കുള്ളിൽ, യുഎഇ അതിന്റെ 51-ാമത് ദേശീയ ദിനം ആഘോഷിക്കും top universities in uae for masters, എല്ലാ നിവാസികൾക്കും അഭിമാനകരമായ ഒരു ദിനമാണിത്. അതിനിടയിലിതാ, രാജ്യത്തിന്റെ അഭിമാനം ഇരട്ടിയാക്കുന്ന മറ്റൊരു റിപ്പോർട്ട് കൂടി പുറത്ത് വന്നിരിക്കുകയാണ്. പ്രവാസികൾക്ക് ഏറ്റവും മികച്ച സ്ഥലമെന്ന നിലയിൽ യുഎഇയെ ലോകത്തിലെ ആറാം റാങ്കിംഗിൽ ഉൾപ്പെടുത്തിയ റിപ്പോർട്ടാണ് പുറത്ത് വന്നത്. Expat Insider 2022 ആണ് റിപ്പോർട്ട് പുറത്തിറക്കിയത്.ലോകമെമ്പാടുമുള്ള 11,970 ആളുകളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. അന്തിമ റാങ്കിംഗിൽ രാജ്യങ്ങൾ ലിസ്റ്റ് ചെയ്യുന്നതിന് കുറഞ്ഞത് 50 പങ്കാളികളുടെ സാമ്പിൾ ആവശ്യമാണെന്ന് റിപ്പോർട്ട് പറയുന്നുണ്ട്. ജീവിത നിലവാര സൂചികയുടെ കാര്യത്തിൽ റിപ്പോർട്ട് യുഎഇയെ അഞ്ചാം റാങ്കിംഗിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒഴിവുസമയ ഓപ്ഷനുകൾ, യാത്രയും ആരോഗ്യവും ക്ഷേമവും, സുരക്ഷയും പരിസ്ഥിതിയും തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ഈ പട്ടിക തയ്യാറാക്കിയത്. മികച്ച തൊഴിൽ അന്തരീക്ഷത്തിന്റെ കാര്യത്തിലും യുഎഇയ്ക്ക് 5-ാം റാങ്കാണ്. ശമ്പളം, തൊഴിൽ സുരക്ഷ, തൊഴിൽ സംസ്‌കാരം, സംതൃപ്തി എന്നിവ കണക്കിലെടുത്താണ് ഈ റാങ്കിം​ഗ് നൽകിയത്. അതേസമയം, പ്രവാസി അവശ്യ സൂചികയിൽ യുഎഇ രണ്ടാം സ്ഥാനത്താണ്. ഡിജിറ്റൽ ജീവിതം, അഡ്മിൻ വിഷയങ്ങൾ, ഭവനം, ഭാഷ എന്നിവ പരിശോധിച്ചാണ് ഈ റാങ്ക് നൽകിയിരിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *