Posted By user Posted On

adidas runners dubaiആവേശമായ് ദുബായ് റൺ; അപ്രതീക്ഷിത സന്ദർശനവുമായി ഷെയ്ഖ് ഹംദാൻ

ദുബായ്; ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടക്കുന്ന ദുബായ് റണ്ണിന് വലിയ സ്വീകാര്യത adidas runners dubai. പരിപാടിയിലേക്ക് സർപ്രൈസ് എൻട്രിയുമായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൂടി എത്തിയതോടെ മറ്റുള്ളവർക്ക് ആവേശമായി. ഷെയ്ഖ് ഹംദാനെ നേരിൽ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നു പങ്കെടുത്തവർ പറഞ്ഞു. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ റണ്ണിൽ പങ്കെടുത്തു. ഇന്നു രാവിലെ നടന്ന ദുബായ് റണ്ണിൽ 193,000 പേരാണ് പങ്കെടുത്തത്. പുതിയ ഒരു റെക്കോഡാണ് ഈ പങ്കാളിത്തത്തോടെ ദുബായ് റൺ തുറന്നത്. 146,000 പേരാണ് കഴിഞ്ഞ വർഷം ദുബായ് റണ്ണിൽ പങ്കെടുത്തത്. ഷെയ്ഖ് സായിദ് റോഡിലായിരുന്നു ട്രാക്ക് ഒരുക്കിയത്. ദുബായ് റണ്ണിനോടനുബന്ധിച്ച് മെട്രോ ഇന്നു പുലർച്ചെ 3.30 മുതൽ സർവീസ് നടത്തിയിരുന്നു. ഷെയ്ഖ് സായിദ് റോഡ്, മുഹമ്മദ് ബിൻ റാഷിദ് ബുളിവാഡ് റോഡ്, ഫിനാൻഷ്യൽ സെന്റർ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബുളിവാഡ് റോഡ് എന്നിവ രാവിലെ നാലു മുതൽ 10 വരെ അടച്ചിടുകയും ചെയ്തു. ഏറ്റവും സജീവമായ നഗരമായ ദുബായിയെ സുരക്ഷിതമായി ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മാറ്റാനുള്ള വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദുബായ് മാൾ, ദുബായ് ഓപ്പറ, ബുർജ് ഖലീഫ എന്നിവയിലൂടെ കടന്നുപോകുന്ന അഞ്ചു കിലോമീറ്റർ റൂട്ട് അതോടൊപ്പം ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ദുബായ് വാട്ടർ കനാലിലേയ്ക്ക് ആരംഭിച്ച് വേൾഡ് ട്രേഡ് സെന്റർ ലക്ഷ്യമാക്കി തിരിച്ച് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന് സമീപമുള്ള അൽ മുസ്താഖ്ബാൽ സ്ട്രീറ്റിൽ അവസാനിക്കുന്ന 10 കിലോമീറ്റർ എന്നിങ്ങനെ രണ്ടു റൂട്ടുകളിലായാണ് റൺ നടന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *