Posted By user Posted On

mehzooz lotteryഇതാ സുവർണ്ണാവസരം; ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയുമായി മഹ്സൂസ്, കാത്തിരിക്കുന്നത് കിടിലൻ സമ്മാനം

ദുബൈ: ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയുമായി മഹ്സൂസ് mehzooz lottery. മികച്ച വിജയസാധ്യതകളാണ് പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ സമ്മാനിക്കുക. 10,000,000 ദിര്‍ഹത്തിന്റെ സമ്മാനമാണ് ഫ്രൈഡേ എപ്പിക് ഡ്രോയിലൂടെ ലഭിക്കുക. ഈ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിന് 39 സംഖ്യകളില്‍ നിന്ന് ഇഷ്ടമുള്ള ആറെണ്ണം തെരഞ്ഞെടുക്കുകയാണ് ഉപഭോക്താക്കള്‍ ചെയ്യേണ്ടത്. മഹ്‌സൂസ് സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയുടെ അവതാരകയായ ഐശ്വര്യ അജിത്ത് തന്നെയാണ് ഫന്റാസ്റ്റിക് ഫ്രൈഡേ ഡ്രോയുടെ ഉദ്ഘാടന നറുക്കെടുപ്പ് അവതരിപ്പിച്ചത്. നവംബര്‍ 18നാണ് നറുക്കെടുപ്പ് ആരംഭിച്ചത്. യുഎഇ സമയം രാത്രി എട്ടു മണിക്കാണ് മഹ്‌സൂസിന്റെ @MyMahzooz ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിലൂടെ നറുക്കെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്തത്. മഹ്‌സൂസിന്റെ മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സിയാണ് തത്സമയ നറുക്കെടുപ്പ് സംഘടിപ്പിച്ചത്. എന്നാല്‍ 10 മില്യന്‍ ദിര്‍ഹത്തിന്റെ സമ്മാനത്തിന് ഈ ആഴ്ച ആരും അര്‍ഹരായില്ല. ‘ ഉപഭോക്താക്കളുടെ ജീവിതത്തില്‍ പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ മാറ്റങ്ങള്‍ വരുത്തുമെന്നും അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നുമാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്’- ഈവിങ്‌സ് എല്‍എല്‍സി സിഇഒ ഫരീദ് സാംജി പറഞ്ഞു. രണ്ട് വര്‍ഷക്കാലം കൊണ്ട് 30 മള്‍ട്ടി മില്യനയര്‍മാരെ സൃഷ്ടിച്ചിട്ടുള്ള യുഎഇയിലെ ഏറ്റവും ജനപ്രിയ പ്രതിവാര നറുക്കെടുപ്പാണ് മഹ്സൂസ്. മഹ്‌സൂസില്‍ പങ്കെടുക്കുന്നതിനായി www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയാണ് ചെയ്യേണ്ടത്. വിവിധ നറുക്കെടുപ്പുകളിലേക്കുള്ള എന്‍ട്രിയാണ് ഇതിലൂടെ അവര്‍ക്ക് ലഭിക്കുന്നത്. രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഫന്റാസ്റ്റിക് ഫ്രൈഡേ   എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പങ്കെടുക്കാം. 

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *