Posted By user Posted On

ministry of human resources & emiratisationസ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം; കമ്പനികൾക്ക് വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

ദുബായ്; സ്വദേശിവൽക്കരണം പ്രോൽസാഹിപ്പിക്കുന്ന സ്വകാര്യ കമ്പനികൾക്ക് ആനുകൂല്യം പ്രഖ്യാപിച്ച് യുഎഇ സർക്കാർ ministry of human resources & emiratisation. പ്രതിവര്‍ഷം ആറു ശതമാനത്തിലേറെ സ്വദേശിവത്കരണം നടത്തുന്ന കമ്പനികളെ ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് അടക്കമുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, സ്വദേശികളെ നിയമിക്കാത്ത കമ്പനികള്‍ക്ക് പിഴ ചുമത്തുകയും ചെയ്യും. ചട്ടം ലംഘിക്കുന്ന സ്ഥാപനങ്ങളെ മന്ത്രാലയത്തിലെ മൂന്നാം വിഭാഗത്തിലേക്ക് തരംതാഴ്ത്തുമെന്നാണ് മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫരീദ അല്‍ അലി അറിയിച്ചത്. 50 തൊഴിലാളികളിൽ കൂടുതലുള്ള സ്ഥാപനങ്ങളിലാണ് സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി സ്വദേശി ജീവനക്കാരെ നിയമിക്കേണ്ടത്. വർഷം രണ്ടു ശതമാനമെന്ന നിരക്കിൽ സ്വദേശികളെ നിയമിക്കണം എന്നാണ് വ്യവസ്ഥ. ഇത്തരത്തിൽ സ്വദേശികളെ നിയമിക്കാതിരുന്നാൽ വൻതുക തൊഴിലുടമകളിൽ നിന്ന് പിഴ ആയി ഈടാക്കും. 50ൽ കൂടുതൽ തൊഴിലാളികളുണ്ടായിട്ടും ഒരു സ്വദേശിയെ പോലും നിയമിക്കാൻ തയാറാകാത്ത സ്ഥാപനത്തിനു പ്രതിവർഷം 72000 ദുർഹമാണ് (15 ലക്ഷം രൂപ) പിഴ. 50 വിദഗ്ധ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ഒരു സ്വദേശി നിർബന്ധമാണ്. 51 – 100 ജീവനക്കാരുള്ള സ്ഥാപനത്തിൽ 2 സ്വദേശികളെ നിയമിക്കണം. 101-150 വരെയാണ് ജീവനക്കാരെങ്കിൽ 3 സ്വദേശികൾക്ക് നിയമനം നൽകിയിരിക്കണം. നാഫിസ് വഴിയാണ് സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം പൂര്‍ത്തിയാക്കുക. നിയമനം നല്‍കുന്ന സ്വദേശിക്ക് മന്ത്രാലയത്തിന്‍റെ വര്‍ക് പെര്‍മിറ്റ് ഉണ്ടാവണം. വേതന സുരക്ഷാ പദ്ധതിയായ ഡബ്ല്യൂപിഎസ് വഴിയാകണം വേതനം നല്‍കേണ്ടത്. രാജ്യത്തെ അംഗീകൃത പെന്‍ഷന്‍ പദ്ധതിയില്‍ സ്വദേശി രജിസ്റ്റര്‍ ചെയ്യണം. ഇത്തരത്തിൽ സ്വദേശിവത്കരണം പൂർത്തിയാക്കാത്ത കമ്പനികളിൽ നിന്ന് 2023 ജനുവരി മുതലാണ് പിഴ ഈടാക്കാൻ ഒരുങ്ങുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *