Posted By user Posted On

near best places to visitസഞ്ചാരികളുടെ ഒഴുക്ക്: ദുബായിലെ വി​നോ​ദ സഞ്ചാര കേ​ന്ദ്ര​ങ്ങ​ളി​ൽ ഫീ​സ്​ വർധിപ്പിച്ചു

ദു​ബായ്: ശൈ​ത്യ​കാ​ലം തുടങ്ങിയതോടെ ദുബായിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ വീണ്ടും ഉണർന്നിരിക്കുകയാണ്. കൊവിഡ് കാലത്ത് പല വിനോദ സഞ്ചാര കേന്ദ്രങ്ങളും അടഞ്ഞ് കിടക്കുകയായിരുന്നു, ഇപ്പോൾ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുകയും തണുപ്പ് കാലം വരികയും ചെയ്തതോടെ നിരവധി പേരാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നത് near best places to visit. വി​നോ​ദ​സ​ഞ്ചാ​രി​ക​ളും താ​മ​സ​ക്കാ​രും ഒ​ഴു​കി​യെ​ത്തു​ന്ന ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​നെ അ​പേ​ക്ഷി​ച്ച്​ പ്ര​വേ​ശ​ന ഫീ​സ്​ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. എന്നാൽ ഫീസ് കൂടിയതൊന്നും കാര്യമാക്കാതെ സന്ദർശകർ ഒഴുകി എത്തുകയാണെന്നാണ് അധികൃതർ പറയുന്നത്. ക​ഴി​ഞ്ഞ​യാ​ഴ്ച സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്ന ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​ന്​ ഇ​ത്ത​വ​ണ 20 ദി​ർ​ഹ​മാ​ണ് ഫീസ്. കഴിഞ്ഞ തവണ ഇത് 15 ദിർഹമായിരുന്നു.​ഗ്ലോബൽ വില്ലേജിൽ 5 ദിർഹത്തിന്റെ വർധനയാണ് ഉണ്ടായത്. ഏ​ത്​ ദി​വ​സ​വും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന 25 ദി​ർ​ഹ​മി​ന്‍റെ എ​നി ഡേ ​ടി​ക്ക​റ്റും ഇവിടെയുണ്ട്. എ​ന്നാ​ൽ ര​ണ്ടു​ത​രം ടി​ക്ക​റ്റു​ക​ൾ​ക്കും ഓ​ൺ​ലൈ​ൻ വ​ഴി വാ​ങ്ങു​മ്പോ​ൾ 10 ശ​ത​മാ​നം ഇ​ള​വ്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ടി​ക്ക​റ്റ്​ കൗ​ണ്ട​റു​ക​ളി​ലെ തി​ര​ക്ക്​ കു​റ​ക്കു​ക​യാ​ണ്​ ഇ​തി​ലൂ​ടെ അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. കൂടാതെ, സ​അ​ബീ​ൽ പാ​ർ​കി​ലെ ദു​ബായ് ഗാ​ർ​ഡ​ൻ ​ഗ്ലോ ​പ്ര​വേ​ശ​ന​ത്തി​നുള്ള ഫീസും കൂട്ടിയിട്ടുണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത്​ 65ദി​ർ​ഹ​മാ​യി​രു​ന്നു ഇവിടുത്തെ പ്രവേശന ഫീസ്. ഇത്തവണ അ​ഞ്ചു ശ​ത​മാ​നം വാ​റ്റ്​ അ​ട​ക്കം 70 ദി​ർ​ഹ​മാ​ണ്​ ഇ​വി​ടെ പ്ര​വേ​ശ​ന​ത്തി​ന്​ ഈ​ടാ​ക്കു​ന്ന​ത്. മി​റാ​ക്​​ൾ ഗാ​ൾ​ഡ​നും പ്ര​വേ​ശ​ന​ത്തി​ന്​ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. മു​തി​ർ​ന്ന​വ​ർ​ക്ക്​ പ്ര​വേ​ശ​ന​ത്തി​ന്​ ഇ​ത്ത​വ​ണ 75 ദി​ർ​ഹവും, 3 മു​ത​ൽ 12 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് 60 ദി​ർ​ഹ​വുമാണ് ഇവിടുത്തെ ഫീസ്. നേരത്തെ മു​തി​ർ​ന്ന​വ​ർ​ക്ക് 55 ദി​ർ​ഹ​മും കു​ട്ടി​ക​ൾ​ക്ക് 40 ദി​ർ​ഹ​മു​മാ​യി​രു​ന്നു ഇവിടുത്തെ പ്രവേശന ഫീസ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *