Posted By user Posted On

traffic rulesഇനി നടുറോഡിൽ വാഹനങ്ങൾ കേടാകാതെ നോക്കണം; പിഴ ഈടാക്കാൻ നിർദേശം നൽകി യുഎഇ മന്ത്രാലയം

അ​ബുദാബി: ഇനി അബുദാബിയിലെ ഹൈ​വേ​യി​ല്‍ വാ​ഹ​നം കേ​ടാ​യാ​ല്‍ പണി കിട്ടും. ഇത്തരത്തിൽ നടുറോഡിൽ വാഹനങ്ങൾ കേടാകുന്നത് ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ 500 ദി​ര്‍ഹം പി​ഴ ഈടാക്കുമെന്നാണ് വിവരം traffic rules. ഇത് സംബന്ധിച്ച് അബുദാബി പൊലീസ് മാർ​ഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. റോ​ഡി​ന് ന​ടു​വി​ല്‍ പ്ര​ത്യേ​കി​ച്ച് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ കാ​ര്‍ കേ​ടാ​യാ​ല്‍ ഡ്രൈ​വ​ര്‍മാ​ര്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചാണ് നിർദേശങ്ങളിൽ പ്രധാനമായും വിശദീകരിക്കുന്നത്. ഹൈ​വേ​യി​ല്‍ പെ​ട്ടെ​ന്ന് വാ​ഹ​നം നി​ര്‍ത്തു​ന്നത് അ​പ​ക​ട​ക​ര​വും ഗു​രു​ത​ര അ​പ​ക​ട​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ന്ന​തു​മാ​ണ് പുതിയ തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങൾ. കേ​ടാ​യ വാ​ഹ​നം റോ​ഡി​ല്‍ ന​ടു​വി​ല്‍ മു​ന്ന​റി​യി​പ്പ് ബോ​ര്‍ഡ് പ്ര​ദ​ര്‍ശി​പ്പി​ച്ച് നി​ര്‍ത്തി​യി​ട്ട​പ്പോ​ൾ ഒ​രു വാ​ഹ​നം നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തി​ന്‍റെ വി​ഡി​യോ പ​ങ്കു​വ​ച്ചാ​ണ് പൊ​ലീ​സ് ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ വിശദീകരിക്കുന്നത്. അതേസമയം, കാ​ര​ണം കൂ​ടാ​തെ റോ​ഡി​നു ന​ടു​വി​ല്‍ വാ​ഹ​നം നി​ര്‍ത്തി​യാ​ല്‍ 1000 ദി​ര്‍ഹം പി​ഴ ചു​മ​ത്തു​മെ​ന്ന് പൊ​ലീ​സ് നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​രു​ന്നു.

ഓ​ടു​ന്ന​തി​നി​ടെ വാ​ഹ​നം റോ​ഡി​നു ന​ടു​വി​ല്‍ നി​ന്നു​പോ​യാ​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ആ​റു മു​ന്‍ക​രു​ത​ലു​ക​ൾ;

  1. റോ​ഡി​നു ന​ടു​വി​ല്‍നി​ന്ന് വാ​ഹ​നം നി​ര്‍ദി​ഷ്ട എ​മ​ര്‍ജ​ന്‍സി മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റു​ക
  2. ഇ​തി​നു​പു​റ​മെ റോ​ഡി​ന്‍റെ വ​ല​തു വ​ശ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.
  3. ഹ​സാ​ര്‍ഡ് ലൈ​റ്റു​ക​ള്‍ തെ​ളി​യി​ക്ക​ണം
  4. മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍മാ​ര്‍ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്ന​തി​നാ​യി കേ​ടാ​യ വാ​ഹ​ന​ത്തി​നു​പി​ന്നി​ല്‍ ത്രി​കോ​ണ രൂ​പ​ത്തി​ലു​ള്ള റി​ഫ്ല​ക്ട​ര്‍ പ്ര​ദ​ര്‍ശി​പ്പി​ക്ക​ണം.
  5. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി കേ​ടാ​യ വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങ​ണം.
  6. സ​ഹാ​യ​ത്തി​നാ​യി 999 എ​ന്ന എ​മ​ര്‍ജ​ന്‍സി ന​മ്പ​റി​ല്‍ വി​ളി​ക്ക​ണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *