Posted By user Posted On

flag dayപതാക ദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

അബുദാബി: നവംബർ മൂന്നിന് പതാക ദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം flag day. യുഎഇയുടെ രണ്ടാമത് പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2004ൽ അധികാരമേറ്റതിന്റെ സ്മരണാർഥമാണ് നവംബർ 3 പതാക ദിനമായി ആചരിക്കുന്നത്. നവംബർ മൂന്നിന് രാവിലെ 11ന് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ദേശീയ പതാക ഉയർത്തണമെന്നാണ് ശൈഖ് മുഹമ്മദ് നൽകിയിട്ടുള്ള നിർദേശം. 1971ൽ സ്വദേശി പൗരൻ അബ്ദുല്ല അൽ മൈനയാണ് ദേശസ്നേവും ഐക്യവും അഖണ്ഡതയും പ്രതിധ്വനിക്കുന്ന യുഎഇയുടെ ചതുർവർണ പതാക രൂപകൽപ്പന ചെയ്തത്. ദേശീയ പതാകയിലെ ചുവപ്പ് നിറം ധൈര്യത്തെയും പച്ച നിറം പ്രതീക്ഷയെയും വെള്ള നിറം സത്യസന്ധതയെയും കറുപ്പ് മനക്കരുത്തിനെയും സൂചിപ്പിക്കുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *