Posted By user Posted On

home rt pcr testകോവിഡ് വ്യാപനം കുറഞ്ഞു; സൗജന്യ പിസിആർ പരിശോധനകളുടെ എണ്ണം കുറച്ച് യുഎഇ

അബുദാബി: സൗജന്യ പിസിആർ പരിശോധനകളുടെ എണ്ണം കുറച്ച് യുഎഇ. മുസഫയിലെ സൗജന്യ പിസിആർ പരിശോധനാ ടെന്റുകളുടെ എണ്ണം നാലിൽ നിന്നു 2 ആക്കിയാണ് കുറച്ചത്. മുസഫ എൽഎൽഎച്ച് ആശുപത്രിക്കു സമീപം എം–1ലെയും ഐകാഡ് സിറ്റി എം43ലെയും ടെന്റുകളാണ് നിർത്തിയത് home rt pcr test. മുസഫ എം 32ൽ കെഎം ട്രേഡിങിനു സമീപവും എം 12ൽ നിസാൻ ഷോറൂമിന് സമീപവുമുള്ള ടെന്റുകളിൽ 24 മണിക്കൂറും പരിശോധനയുണ്ടാകും. കൂടാതെ അൽബാഹിയ, ഹമീം, മഫ്റഖ് എന്നിവിടങ്ങളിലെ ടെന്റുകളും തുടരും. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് പുതിയ തീരുമാനം. 2019ൽ തുടങ്ങിയ സൗജന്യ പരിശോധനയിൽ ഇതുവരെ ലക്ഷക്കണക്കിന് ആളുകളാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. കൂടാതെ, നിലവിലെ സാഹചര്യത്തിൽ പരിശോധനയ്ക്കു എത്തുന്നവരുടെ എണ്ണത്തിലും വലിയ കുറവ് വന്നിട്ടുണ്ട്. നേരത്തെ ദിവസേന ശരാശരി 60,000 പേർ സൗജന്യ പരിശോധനയ്ക്ക് എത്തിയിരുന്നു. നിലവിൽ ഇത് 15,000 ആണ്. അബുദാബിയിലെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനു പിസിആർ നെഗറ്റീവ് ഫലം നിർബന്ധമായിരുന്നു. അതുകൊണ്ടുതന്നെ ആഴ്ചയിലും രണ്ടാഴ്ചയിൽ ഒരിക്കലും പിസിആർ പരിശോധന നടത്തിയിരുന്നു. നിലവിൽ രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളിലും ഇളവ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അബുദാബിയിൽ ഗ്രീൻ പാസ് കാലാവധി 14ൽനിന്ന് 30 ദിവസമാക്കി വർധിപ്പിച്ചിരുന്നു. ഇതും പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്. ഷോപ്പിങ് മാൾ, വിനോദ കേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ പ്രവേശനത്തിനു മാത്രമാണ് ഗ്രീൻപാസ് ചോദിക്കുന്നത്. സൗജന്യ പിസിആർ പരിശോധന കുറഞ്ഞ വരുമാനക്കാർക്ക് ഏറെ ആശ്വാസമായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *