Posted By user Posted On

expat tax onlineഇ–ദിർഹം സംവിധാനം നിർത്തി; യുഎഇയിൽ നികുതി അടയ്ക്കാൻ പുതിയ സംവിധാനം

അബുദാബി: യുഎഇയിൽ ഇനി നികുതി അടയ്ക്കാൻ പുതിയ സംവിധാനം. ഏറ്റവും നൂതനമായ ഓൺലൈൻ പോർട്ടലായ മഗ്നാതി പോർട്ടൽ പ്രവർത്തന സജ്ജമാക്കിയതായി ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു expat tax online. നേരത്തെ നികുതി അടയ്ക്കാൻ ഉപയോ​ഗിച്ചിരുന്ന ഇ–ദിർഹം സംവിധാനം നിർത്തലാക്കി. ഇന്നലെ മുതലാണ് ഇ–ദിർഹം സംവിധാനം നിർത്തലാക്കിയത്. സർക്കാർ സേവനങ്ങൾക്ക് പണമടയ്ക്കുന്നതിന് ഇ–ദിർഹം ഉപയോഗിക്കുന്നത് നിർത്താൻ ധന മന്ത്രാലയം നേരത്തെ നിർദേശിച്ചതും പുതിയ സംവിധാനമുണ്ടാക്കാൻ പ്രേരണയായി.
ഫസ്റ്റ് അബുദാബി ബാങ്കിന്റെ (എഫ്എബി) സ്മാർട് പേമന്റ് ഓപ്ഷനാണ് മാഗ്‌നാതി. മൂല്യവർധിത നികുതി (വാറ്റ്), എക്സൈസ് നികുതി, മറ്റു നികുതികൾ എന്നിവ ഇനി പുതിയ പോർട്ടലിലൂടെ അടയ്ക്കാം. സുരക്ഷ ഉറപ്പാക്കി ലളിത നടപടികളിലൂടെ വേഗത്തിൽ നികുതി അടയ്ക്കാൻ ഉപയോക്താവിനെ സഹായിക്കുന്ന രീതിയിലാണ് പോർട്ടൽ സജ്ജമാക്കിയിട്ടുള്ളത്. തടസ്സമില്ലാത്തതും കാര്യക്ഷമവുമായ സേവനം നൽകുന്നതിന്റെ ഭാഗമായാണു നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മഗ്നാതി പോർട്ടൽ സജ്ജമാക്കിയതെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, ജനറേറ്റഡ് ഇന്റർനാഷനൽ ബാങ്ക് അക്കൗണ്ട് നമ്പർ (ജിഐബാൻ) ഉപയോഗിച്ച് ഇടപാടുകാരുടെ അക്കൗണ്ടിൽനിന്ന് നേരിട്ടു നികുതി അടയ്ക്കാനും സാധിക്കും. യുഎഇയിലും വിദേശത്തുമുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് പണം ട്രാൻസ്ഫർ ചെയ്യാനും കഴിയും. ക്രെഡിറ്റ് കാർഡ് വഴിയും പണമടയ്ക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *