കേരളത്തിന്റെ സൗന്ദര്യത്തിന് ഇനി ലോകവേദിയിലും തിളക്കം!  മിസ് യുണിവേഴ്സ് ഇന്ത്യയായി മലയാളി യുവതി; 19-ാം വയസ്സിൽ കെസിയയ്ക്ക് അപൂർവ നേട്ടം

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം മലയാളി യുവതി കെസിയ ലിസ് മെജോ സ്വന്തമാക്കി. ജയ്പൂരിൽ നടന്ന മത്സരത്തിൽ 53 മത്സരാർഥികളെ പിന്തള്ളിയാണ് 19കാരിയായ കെസിയ നേട്ടം സ്വന്തമാക്കിയത്. തമിഴ്നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഒന്നാം റണ്ണറപ്പായും ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതവ്‌ലേക്കർ രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. 

മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടിയതോടെ നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരവും കെസിയയ്ക്ക് ലഭിച്ചു. നിയമവിദ്യാർഥിയായ കെസിയ മോഡലിങ്, അഭിനയം, ക്ലാസിക്കൽ നൃത്തം തുടങ്ങിയ മേഖലകളിലും സജീവമാണ്. 2026ൽ മിസ് യൂണിവേഴ്സ് കേരള കിരീടവും കെസിയ സ്വന്തമാക്കിയിരുന്നു.  2025ലെ മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ കെസിയ ഒന്നാം റണ്ണറപ്പായിരുന്നു. സൗന്ദര്യമത്സര രംഗത്തെ തുടർച്ചയായ നേട്ടങ്ങൾക്കൊടുവിലാണ് 19-ാം വയസ്സിൽ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം കെസിയ സ്വന്തമാക്കിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy