യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടൻ രൂപ 90.14 എന്ന നിരക്കിലെത്തി, ഇതാദ്യമായാണ് 90 എന്ന നിർണായക മാനദണ്ഡം മറികടന്നത്. ഡോളറിനുള്ള ആവശ്യം കൂടുതലായത്, വിദേശ നിക്ഷേപകർ വിപണിയിൽ നിന്ന് പിന്‍വാങ്ങുന്നത്, ഇന്ത്യ–യുഎസ് വ്യാപാരബന്ധങ്ങളിലെ അനിശ്ചിതത്വം എന്നിവയാണ് രൂപയുടെ തകർച്ചയ്ക്ക് കാരണമെന്ന് വിപണി നിരീക്ഷകർ പറയുന്നു. ഊഹക്കച്ചവടക്കാർ തുടർച്ചയായി ഡോളർ വാങ്ങിക്കൂട്ടുന്നതും സമ്മർദം വർധിപ്പിക്കുകയാണ്. ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം 89.96 ആയിരുന്നു. തിങ്കളാഴ്ച ഇതു 89.53 രൂപയായിരുന്നു. തകർച്ച ശക്തമായിട്ടുണ്ടെങ്കിലും, ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് ചില മേഖലകളിൽ ഗുണകരമാണെന്നാണു നീതി ആയോഗ് മുൻ വൈസ് ചെയർമാൻ രാജീവ് കുമാരിന്റെ വിലയിരുത്തൽ. രൂപ ദുർബലമായാൽ കയറ്റുമതി വളരാനും വിദേശനാണ്യ വരുമാനം വർധിക്കാനും തൊഴിൽ അവസരങ്ങൾ കൂട്ടാനുമുള്ള സാഹചര്യം മെച്ചപ്പെടുമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ലഹരിയിൽ വാഹനമോടിച്ച് പൊതുമുതൽ നശിപ്പിച്ചു: സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ പണം കൈമാറാൻ പാടില്ല, 23കാരനെ കുടുക്കിയത് ഫൊറൻസിക് പരിശോധന
ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് പൊതുമുതൽ നശിപ്പിച്ച കേസിൽ 23കാരനായ ഏഷ്യക്കാരന് ദുബായ് കോടതി 25,000 ദിർഹം പിഴയും ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഷനും ശിക്ഷയായി വിധിച്ചു. കൂടാതെ, യുഎഇ സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ പണം കൈമാറ്റം ചെയ്യുന്നതിനും രണ്ടുവർഷത്തേക്ക് വിലക്കേർപ്പെടുത്തി. സംഭവത്തിൽ, പ്രതി ഓടിച്ച വാഹനം മെറ്റൽ ബാരിയറിൽ ഇടിച്ചുതകർക്കുകയായിരുന്നു. അപകടസ്ഥലത്ത് പരിശോധനയ്ക്കെത്തിയ പൊലീസിന് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയം തോന്നി. തുടർന്ന് നടത്തിയ ഫൊറൻസിക് പരീക്ഷണത്തിൽ ലഹരി ഉപയോഗം സ്ഥിരീകരിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് ശിക്ഷ വിധിക്കുകയുമുണ്ടായത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യാത്രക്കാരെ ശ്രദ്ധിക്കുക… വിവിധ വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സംവിധാനങ്ങൾ തകരാറിൽ; ചില വിമാനസര്‍വീസുകള്‍ വൈകുന്നു
വിവിധ വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സംവിധാനങ്ങളിൽ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതോടെ നിരവധി വിമാനസർവീസുകൾ വൈകിയതായി വിവരം. മൂന്നാം കക്ഷി സോഫ്റ്റ്‌വെയർ സംവിധാനത്തിലെ തകരാറാണ് പ്രവർത്തനത്തെ ബാധിച്ചതെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ഒന്നിലധികം വിമാനക്കമ്പനികളുടെ സർവീസുകൾക്കും കാലതാമസം അനുഭവപ്പെടുന്നതായി സൂചനയുണ്ട്. തകരാറിന്റെ കൃത്യമായ കാരണം പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും “സ്ഥിതി പൂർണമായും സാധാരണ നിലയിലാകുന്നതുവരെ ചില സർവീസുകൾക്ക് വൈകൽ സംഭവിക്കാമെന്ന്” എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിൽ സംവിധാനം പുനഃസ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും കമ്പനി അറിയിച്ചു. യാത്രക്കാരോട് യാത്രയ്‌ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർ ഇന്ത്യ നിർദേശിക്കുകയും ചെക്ക്-ഇൻ പ്രക്രിയ സുഗമമാക്കാൻ വിമാനത്താവള ടീമുകൾ ശക്തമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുതന്നും. നിലവിലുള്ള സാഹചര്യത്തിൽ യാത്രക്കാർ വിമാനത്താവളത്തിലെത്താൻ അധികസമയം അനുവദിക്കണമെന്നും എയർ ഇന്ത്യ ശുപാർശ ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply