Posted By christymariya Posted On

ആശങ്കയൊഴിഞ്ഞു, പ്രവാസി വിദ്യാർഥികളെ അപാർ റജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കി സിബിഎസ്‌ഇ

cbse registration വിദേശ രാജ്യങ്ങളിലുള്ള വിദ്യാർഥികൾക്ക് സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ രജിസ്ട്രേഷന് അപാർ ഐഡി (APAR ID) ആവശ്യമില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. ഈ സംബന്ധിച്ച സർക്കുലർ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദേശത്തുള്ള സിബിഎസ്ഇ സ്കൂളുകൾക്കും ഈ സർക്കുലർ ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ വിദ്യാർഥികൾക്ക് APAR ID നിർബന്ധമാക്കിയതോടെ, വിദേശത്തുള്ള വിദ്യാർഥികളും ആശങ്കയിലായിരുന്നു. APAR ID എടുക്കുന്നതിന് ആധാർ നിർബന്ധമായതിനാൽ, ആധാറില്ലാത്ത വിദ്യാർഥികൾ ഇന്ത്യയിലേക്ക് പോകേണ്ടിവരുമെന്നതായിരുന്നു പ്രധാന ആശങ്ക. പുതിയ അറിയിപ്പ് വന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു.

സെപ്റ്റംബർ 30 വരെയാണ് പ്ലസ് ടു ബോർഡ് പരീക്ഷയുടെ എൽഒസി (ലിസ്റ്റ് ഓഫ് കാൻഡിഡേറ്റ്സ്) രജിസ്ട്രേഷൻ നടക്കുന്നത്. ഈ തീരുമാനം വിദേശത്തുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സ്കൂളുകൾക്കും വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *