Prank Call Turns Real; തമാശയല്ല, സത്യമാണ്! ഫോൺ കോളിൽ വിശ്വസിച്ചില്ല, യൂട്യൂബ് ലൈവ് കണ്ടപ്പോൾ ‘ഞെട്ടി’, ഒടുവിൽ സംഭവിച്ചത്

Prank Call Turns Real; മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിന് യുഎഇ നൽകിയ അവിസ്മരണീയമായ സമ്മാനം. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പടുകൂറ്റൻ ലാൻഡ് റോവർ ഡിഫൻഡർ കാർ സ്വന്തമാക്കി മലയാളി പ്രവാസി. ഷാർജയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന വിനേഷ് രവീന്ദ്രനാഥനെയാണ് (55) തേടി ഭാഗ്യദേവത എത്തിയത്. അതേസമയം, നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 1.5 കോടി ദിർഹം (ഏകദേശം 38 കോടിയിലേറെ ഇന്ത്യൻ രൂപ) പാക്കിസ്ഥാൻ സ്വദേശിയായ ഷൗക്കത്ത് അഫ്താബ് സ്വന്തമാക്കി. കഴിഞ്ഞ 30 വർഷമായി യുഎഇയിൽ പ്രവാസിയായ വിനേഷ് ബിഗ് ടിക്കറ്റിലെ സ്ഥിരം സാന്നിധ്യമാണ്. ഇത്തവണ ഭാഗ്യം ലാൻഡ് റോവർ കാറിന്റെ രൂപത്തിൽ എത്തിയപ്പോൾ വിനേഷിന് ആദ്യം അത് വിശ്വസിക്കാനായില്ല. സംഘാടകർ ഫോണിൽ വിളിച്ച് വിവരം അറിയിച്ചപ്പോൾ ആരോ പറ്റിക്കാൻ വിളിക്കുകയാണെന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ, മകൻ യൂട്യൂബിൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം കണ്ട് സ്ഥിരീകരിച്ചതോടെയാണ് കുടുംബം ആവേശത്തിലായത്. 30 വർഷമായി എനിക്ക് ജീവിതം നൽകുന്ന യുഎഇ നൽകിയ വലിയൊരു സ്നേഹസമ്മാനമാണിത്,” എന്നായിരുന്നു വിനേഷിന്റെ പ്രതികരണം. ഭാര്യയും മകളും മകനുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. ബിഗ് ടിക്കറ്റിലെ ഇത്തവണത്തെ ഏറ്റവും വലിയ വിജയി 64-കാരനായ പാക് വ്യവസായി ഷൗക്കത്ത് അഫ്താബ് ആണ്. 15 വർഷമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്ന ഷൗക്കത്ത് ഇത്തവണ ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ച വിവരം അറിയിച്ചുകൊണ്ടുള്ള ഫോൺകോൾ എത്തുമ്പോൾ അദ്ദേഹം യാത്രയിലായിരുന്നു. തനിക്ക് ലഭിച്ച വൻതുക ഭാവിയിലേക്കായി നിക്ഷേപിക്കുന്നതിനൊപ്പം സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ ഉപയോഗിക്കുമെന്നും ഷൗക്കത്ത് വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy