യുഎഇയിൽ എമിറേറ്റ്സ് ഐഡി പുതുക്കൽ ഇനി എളുപ്പം; ഇനി ഒരു ഘട്ടം മാത്രം, വിശദമായി അറിയാം

അബുദാബി: യുഎഇ പൗരന്മാർക്ക് എമിറേറ്റ്സ് ഐഡി കാർഡ് പുതുക്കുന്നതും മാറ്റിവാങ്ങുന്നതും ലളിതമാക്കി. വിവിധ നടപടിക്രമങ്ങൾ ഒഴിവാക്കി ഒറ്റ ഘട്ടത്തിലൂടെ ഈ സേവനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ICP) അറിയിച്ചു.

പുതിയ സംവിധാനം അനുസരിച്ച്, അപേക്ഷ സമർപ്പിക്കുകയും ഫീസ് അടയ്ക്കുകയുമുള്ള ഒരൊറ്റ നടപടി മാത്രം മതിയാകും. അനാവശ്യമായ വിവരങ്ങൾ വീണ്ടും പൂരിപ്പിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ, വ്യക്തിഗത വിലാസം പോലുള്ള വിവരങ്ങൾ നൽകേണ്ടത് നിർബന്ധമായിരുന്നു. എന്നാൽ, പുതിയ മാറ്റങ്ങളോടെ ഈ വിവരങ്ങൾ ഡാറ്റാബേസിൽ നിന്ന് നേരിട്ട് ലഭ്യമാകും.

പ്രായമനുസരിച്ച് കാലാവധി

പുതിയ മാറ്റം അനുസരിച്ച്, എമിറേറ്റ്സ് ഐഡി കാർഡിന്റെ കാലാവധി പാസ്പോർട്ടിന് സമാനമായി വ്യക്തിയുടെ പ്രായത്തിനനുസരിച്ച് സ്വയമേവ നിർണ്ണയിക്കപ്പെടും.

21 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് 10 വർഷമായിരിക്കും കാർഡിന്റെ കാലാവധി.

21 വയസ്സിൽ താഴെയുള്ളവർക്ക് 5 വർഷത്തെ കാലാവധിയുള്ള ഐഡി ലഭിക്കും.

നിലവിലുള്ള ഐഡി കാർഡ് മാറ്റിവാങ്ങുന്ന സാഹചര്യത്തിൽ, പഴയ കാർഡിന്റെ ശേഷിക്കുന്ന കാലാവധി അനുസരിച്ചായിരിക്കും പുതിയ കാർഡ് ലഭിക്കുക. അപേക്ഷകർക്ക് കാർഡിന്റെ കാലാവധിയിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും ICP വ്യക്തമാക്കി.

ബ്യൂറോക്രസി ഒഴിവാക്കി, സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്കാരങ്ങളെന്ന് ICP അറിയിച്ചു. ഇത് പൗരന്മാർക്ക് എമിറേറ്റ്സ് ഐഡി സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

https://www.pravasivarthakal.in/2023/08/08/paying-and-receiving-money-can-now-be-made-easy-here-is-a-cool-app-to-help-you-out/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy