മലപ്പുറം സ്വദേശിയെ അബൂദബിയിലെ റൂമിൽ ഹൃദയാഘാതം മൂലം മരിച്ചനിലയിൽ കണ്ടെത്തി. അബൂദബി റീം ഐലൻഡിൽ ഡ്രൈവറായ എടരിക്കോട് നെല്ലിയോളി മൊയ്തുട്ടിയുടെ മകൻ മുനീർ (40)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ റൂമിൽനിന്ന് പുറത്തുവരാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു. ബനിയസ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ലീവിനുശേഷം മൂന്നാഴ്ച മുമ്പാണ് എത്തിയത്. രണ്ടു ദിവസമായി അസ്വസ്ഥനായിരുന്നു. ഭാര്യ: ഹാഫിറ. മൂന്ന് മക്കളുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Reply