ഡയറ്റിങ് ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക! ഡയറ്റിങ് കാന്‍സര്‍ വരുത്തും
മെലിയാന്‍ വേണ്ടിയാണ് പലരും സ്വന്തം നിലയ്ക്ക് ഭക്ഷണം നിയന്ത്രിയ്ക്കുകയും ചിലപ്പോഴൊക്കെ ഡയറ്റിങിന്റെ പേരും പറഞ്ഞ് പട്ടിണി കിടക്കുകയും ചെയ്യുന്നത്.
എന്നാല്‍ സൂക്ഷിക്കുക ഡയറ്റിങ് ഹൃദ്രോഗങ്ങള്‍ക്കും പ്രമേഹം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമായേക്കാമെന്നു പഠന റിപ്പോര്‍ട്ട്. കലോറി കുറയ്ക്കുമ്പോള്‍ ശരീരം അമിതമായ അളവില്‍ സ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുമെന്നും ഇതു രോഗങ്ങള്‍ക്കു വഴിതെളിക്കുമെന്നുമാണ് കണ്ടെത്തല്‍ ഗവേണഷത്തില്‍ കണ്ടെത്തിയത്.
കോര്‍ട്ടിസോള്‍ ചിലരില്‍ അമിത വണ്ണത്തിന് ഇടയാക്കുമെന്നും പഠനത്തില്‍ പറയുന്നു. ഭക്ഷണക്രമവും ശരീരത്തില്‍ അതു ചെലുത്തുന്ന പ്രഭാവവും ഇടയ്ക്കിടെ വിലയിരുത്തുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
രോഗികള്‍ക്ക് ഡയറ്റിങ് നിര്‍ദേശിക്കുന്നതിനു മുന്‍പ് ഡോക്ടര്‍മാര്‍ പുനരാലോചിക്കണമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.
കാലിഫോര്‍ണിയ, മിനസോട്ട സര്‍വകലാശാലകളിലെ ഗവേഷകര്‍ സംയുക്തമായിട്ടാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 121 സത്രീകളെയാണ് പഠനവിധേയരാക്കിയത്. ഡയറ്റിങ് നടത്തുന്നതിനു മുന്‍പും ശേഷവുമുള്ള ഇവരുടെ ഉമിനീര്‍ സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ഡയറ്റിങിനു ശേഷം ഉമിനീരില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിച്ചിരിക്കുന്നതായി തെളിഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)