Posted By user Posted On

പ്രവാസി മലയാളി യുവാവിനെ യുഎഇയിൽ കാണാതായി

അബുദാബിയിൽ ചാവക്കാട് ഒരുമനയൂർ സ്വദേശിയായ പ്രവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. ഒരു മാസമായി ആളെ കുറിച്ച് വിവരങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ട്. ) മാർച്ച് 31 മുതലാണ് ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമിലിനെ (28 കാണാതായത്. എം.കോം ബിരുദധാരിയായ ഷെമിൽ അബൂദാബിയിലെ കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആണ്. അബുദാബി മുസഫ ഇൻസ്ട്രിയൽ ഏരിയയിലാണ് ഷെമീൽ താമസിച്ചിരുന്നത്. മകന്‍റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ സഹായിക്കണമെന്ന് അഭ്യാർഥിച്ച് മാതാവ് സഫീനത്ത് മുഖ്യമന്ത്രി പരാതി നൽകി. റൂമിൽ കൂടെ താമസിക്കുന്നവർ ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്താത്തതിനെ തുടർന്ന് റാസൽഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലീമിനെ വിവരം അറിയിക്കുകയായിരുന്നു. അബുദാബി പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *