യുഎഇയില്‍ വാഹനം ഒട്ടകത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം
യുഎഇയില്‍ വാഹനം ഒട്ടകത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ഷാര്‍ജയിലാണ് സംഭവം. എമിറേറ്റിലെ അല്‍ മദാം റോഡില്‍ വാഹനം ഒട്ടകത്തിലിടിച്ച് സ്വദേശി യുവാവ് മരണപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ 4.30നാണ് അപകടം സംഭവിച്ചത്. പൊലീസ് ഓപറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതോടെ പൊലീസും ആംബുലന്‍സും സംഭവ സ്ഥലത്തെത്തുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
മൃതദേഹം ദൈദ് ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് കുടുംബത്തിന് ഖബറടക്കത്തിന് കൈമാറുകയും ചെയ്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)