Posted By user Posted On

യു.എ.ഇയിൽ ഇനി ഇടപാടുകൾ രൂപയിൽ നടത്താം, ദിർഹം വേണ്ട: എങ്ങനെ സാധ്യമാകും!

യു.എ.ഇ സന്ദർശിക്കുന്ന ഇന്ത്യക്കാർക്കും പ്രവാസികൾക്കും ഇനി മുതൽ ഫോൺപേയിലൂടെ ഇന്ത്യൻ രൂപയിൽ തന്നെ ഇടപാടുകൾ നടത്താം. ദുബൈ ആസ്ഥാനമായുള്ള മഷ്‌രിഖ്​ ബാങ്കുമായി സഹകരിച്ചാണ്​ ഫോൺപേ ഈ സൗകര്യം സാധ്യമാക്കിയത്​. മഷ്‌റേക്കിന്റെ നിയോപേ ടെർമിനലുകളിൽ യുപിഐ ഉപയോഗിച്ച് പണമിടപാടുകൾ നടത്താമെന്ന് ഫോൺപേ അറിയിച്ചു. എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ്‌സ് ലിമിറ്റഡുമായുള്ള (എൻഐപിഎൽ) മഷ്‌റെക്കിന്റെ പങ്കാളിത്തത്തിലൂടെയാണ് ഈ സഹകരണം സാധ്യമായത്. വിവിധ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകൾ, റെസ്‌റ്ററന്റുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സേവനം ലഭ്യമാകും. പണമിടപാടുകൾ നടത്തുന്നതിനുള്ള പ്രക്രിയ വളരെ ലളിതമാണ്. നൽകിയിരിക്കുന്ന ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് വേഗത്തിൽ തന്നെ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയും. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയാണ് ഇടപാടുകൾ സാധ്യമാകുക. അക്കൗണ്ടിൽ നിന്ന് പണം ഇന്ത്യൻ രൂപയിലായിരിക്കും കാണിക്കുക. കൂടാതെ, കറൻസി വിനിമയ നിരക്കും രേഖപ്പെടുത്തുമെന്ന് ഫോൺപേ പ്രസ്താവനയിൽ അറിയിച്ചു. ഇതിന് പുറമെ, യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് അവരുടെ യുഎഇ മൊബൈൽ നമ്പറും നോൺ റെസിഡൻഷ്യൽ എക്‌സ്‌റ്റേണൽ (എൻആർഇ), എൻആർഒ (നോൺ റസിഡൻ് ഓർഡിനറി) അക്കൗണ്ടുകളും ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ഫോൺപേ ആപ്പ് ഉപയോഗിക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *