ഒരു മാസത്തോളം ചികിത്സ: പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. ഒരുമാസമായി ചികിത്സയിലായിരുന്ന എറണാകുളം പള്ളുരുത്തി എം.എൽ.എ റോഡ് തൊട്ടിയിൽ മൊയ്തീൻ മുഹമ്മദ് – നൂർജഹാൻ ദമ്പതികളുടെ മകൻ സുലു മൻസിലിൽ മുഹമ്മദ് അൻസാർ(45) ആണ് മരിച്ചത്.അബൂദബി നാഷണൽ ഓയിൽ കോർപറേഷൻ ജീവനക്കാരനാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നഖീബയാണ് ഭാര്യ. മക്കൾ: അഫ്‌നാൻ, അഫ്രാസ്, അഫീസ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)