Posted By user Posted On

യുഎഇ: നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി പ്രീലോഡ് ചെയ്ത നോല്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത് അധികൃതര്‍

നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി പ്രീലോഡ് ചെയ്ത നോല്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത് അധികൃതര്‍. റമദാനിലെ എല്ലാ 19-ാം ദിനത്തിലും യുഎഇയില്‍ ആചരിക്കുന്ന ഷെയ്ഖ് സായിദ് മാനുഷിക ദിനത്തോടനുബന്ധിച്ചാണ് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) 600-ലധികം പ്രീ-ലോഡഡ് നോള്‍ കാര്‍ഡുകള്‍ dubai nol card പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തത്. നോല്‍ കാര്‍ഡുകള്‍ പൊതുഗതാഗതത്തിന് മാത്രമല്ല, എമിറേറ്റിലെ പങ്കാളിത്ത റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ അവശ്യ സാധനങ്ങള്‍ വാങ്ങാനും ഉപയോഗിക്കാം. ആര്‍ടിഎ ജീവനക്കാര്‍, നിശ്ചയദാര്‍ഢ്യമുള്ളവര്‍, പരിമിതമായ വരുമാനമുള്ള കുടുംബങ്ങള്‍, ഡ്രൈവര്‍മാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് പുണ്യ വേളയില്‍ സന്തോഷവും നല്‍കുന്നതിനായി വിവിധ കമ്മ്യൂണിറ്റി സംരംഭങ്ങള്‍ നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 630 നോല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതെന്ന് ആര്‍ടിഎ അറിയിച്ചു.

ഈ മാസം ആദ്യം, പൊതു ബസ് ഡ്രൈവര്‍മാര്‍, ഡെലിവറി ബൈക്ക് റൈഡര്‍മാര്‍, ട്രക്ക് ഡ്രൈവര്‍മാര്‍, അബ്ര ക്യാപ്റ്റന്‍മാര്‍ എന്നിവര്‍ക്കായി 8,000 ഇഫ്താര്‍ ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള വാര്‍ഷിക ‘മീല്‍സ് ഓണ്‍ വീല്‍സ്’ സംരംഭത്തിന്റെ വിപുലീകരിച്ച പതിപ്പായ ‘മോഡ്‌സ് ഓഫ് ഗുഡ്’ സംരംഭം ആര്‍ടിഎ പുറത്തിറക്കി. നോമ്പുകാര്‍ക്ക് 2000 ഇഫ്താര്‍ ഭക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള റമദാന്‍ ടെന്റ് പ്രോജക്റ്റിനായി ആര്‍ടിഎ ബെയ്ത്ത് അല്‍ ഖൈര്‍ സൊസൈറ്റിയുമായി സഹകരിച്ചിരുന്നു. അതേസമയം അല്‍ ഗുബൈബ, യൂണിയന്‍, ജബല്‍ അലി മെട്രോ സ്റ്റേഷനുകളില്‍ നിന്ന് വിദേശത്തുള്ള തങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാന്‍ യാത്രക്കാര്‍ക്ക് സൗജന്യ അന്താരാഷ്ട്ര കോളുകള്‍ നല്‍കുന്നതിനായി റമദാനില്‍ ടെലിഫോണ്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *