Posted By user Posted On

മലയാളി സിനിമാ നിർമാതാവ് യുഎഇയിൽ നിര്യാതനായി

തൃശൂർ കൊരട്ടി ചക്കിയേത്തിൽ സി.ഒ.തങ്കച്ചൻ (53) ഷാർജയിൽ അന്തരിച്ചു. സിനിമാ നിർമാതാവും ഫോർത്ത് വ്യൂ ടെക്നിക്കൽ കോൺട്രാക്ടിങ് ഉടമയുമാണ്. നടൻ രവീന്ദ്രജയന്‍റെ സംവിധാനത്തിൽ ഇന്ദ്രൻസ്, ഉർവ്വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മിക്കുന്ന ‘കിറ്റ് ക്യാറ്റ്’ എന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക് ഷൻ ജോലികൾക്കായി നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ച ദിവസമായിരുന്നു ഷാർജയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഔസേപ്പാണ് പിതാവ്. മാതാവ്: മറിയം. ഭാര്യ: മഞ്ജു. മക്കൾ: യുവ നടൻ ഗോഡ്​വിൻ, ക്രിസ്​വിൻ. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും. സംസ്ക്കാരം പിന്നീട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *