Posted By user Posted On

പ്രാ​യ​പൂ​ർത്തി​യാ​വാ​ത്ത കു​ട്ടി​യെ ആ​ക്ര​മിച്ചു: യുഎഇയിൽ അമ്മയ്ക്കും മകനും പിഴയിട്ട് കോടതി

അബുദബിയിൽ പ്രാ​യ​പൂ​ർത്തി​യാ​വാ​ത്ത കു​ട്ടി​യെ ആ​ക്ര​മി​ച്ച​തി​ന് അമ്മയ്ക്കും പ്രാ​യ​പൂ​ർത്തി​യാ​വാ​ത്ത മ​ക​നും 20,000 ദി​ർഹം പി​ഴ ചു​മ​ത്തി അ​ബൂ​ദ​ബി കോ​ട​തി.ഇ​രു​വ​രും കു​റ്റം ചെ​യ്തു​വെ​ന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി പി​ഴ കെ​ട്ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​തി​നാ​യി​രം ദി​ർഹം ഇ​ര​ക്ക്​ ന​ഷ്ട​പ​രി​ഹാ​ര​മാ​യും 5,000 ദി​ർഹം വീ​തം ഇ​രു​വ​രും പി​ഴ​യാ​യു​മാ​ണ് അ​ട​ക്കേ​ണ്ട​ത്. ഇ​തി​നു പു​റ​മെ കോ​ട​തി​ച്ചെ​ല​വും ഇ​രു​വ​രും ന​ൽക​ണ​മെ​ന്ന് വി​ധി​ച്ചു.
മ​ക​ന്റെ കൂ​ട്ടു​കാ​ര​നെ​യാ​ണ് മാ​താ​വും മ​ക​നും ചേ​ർന്ന് ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മി​ക്ക​പ്പെ​ട്ട കു​ട്ടി​യു​ടെ പി​താ​വ് കേ​സ് കൊ​ടു​ക്കു​ക​യും ഒ​രു​ല​ക്ഷം ദി​ർഹം ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടു​ക​യുമായി​രു​ന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *