Posted By user Posted On

ഈ വിമാനത്തിൽ യുഎഇയിൽ നിന്ന് യാത്ര ചെയ്തവരാണോ: ശ്രദ്ധിക്കുക, ​യാ​ത്ര​ക്കാ​ർ​ക്ക് അഞ്ചാംപനി മു​ന്ന​റി​യി​പ്പ്

യാ​ത്ര​ക്കാ​ര​ന് അ​ഞ്ചാം​പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ​തു​ട​ർ​ന്ന് സ​ഹ യാ​ത്ര​ക്കാ​ർ​ക്ക് അ​ടി​യ​ന്ത​ര ആ​രോ​ഗ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി.മാ​ർ​ച്ച് ഒ​മ്പ​തി​ന് ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ (ഇ.​വൈ 045) അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് ഡ​ബ്​​ലി​നി​ൽ എ​ത്തി​യ യാത്രക്കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ൻ ഐ​റി​ഷ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വ​രു​ക​യാ​ണെ​ന്ന് ഇ​ത്തി​ഹാ​ദ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രി​ൽ ഗ​ർ​ഭി​ണി​ക​ൾ, പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ, 12 മാ​സ​ത്തി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ എ​ന്നി​വ​ർ നി​ർ​ബ​ന്ധ​മാ​യും പ​രി​ശോ​ധ​ന​ക്ക്​ എ​ത്ത​ണം.ഈ ​വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​വ​രോ​ട് അ​യ​ർ​ല​ൻ​ഡി​ന്റെ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് യാ​ത്ര​ക്കാ​ർ ഈ ​മാ​സം 30 വ​രെ നി​രീ​ക്ഷ​ണം തു​ട​ര​ണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *