Posted By user Posted On

യുഎഇയിൽ അ​ട​ച്ചി​ട്ട വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച: പ്രവാസിക്ക് വൻ നഷ്ടം

ദു​ബൈയിൽ അ​ട​ച്ചി​ട്ട വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച. അ​ൽ ഫു​ർ​ജാ​നിലെ വില്ലയിൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ്​​ സം​ഭ​വം. ഭാ​ര്യ​യും ഭ​ർ​ത്താ​വും ജ​ന്മ​ദി​ന​ത്തി​ന്​​ ബ​ന്ധു​ക്ക​ളെ ക്ഷ​ണി​ക്കാ​നാ​യി പു​റ​ത്തു​പോ​യ​താ​യി​രു​ന്നു. വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന ആ​മ​ക്ക്​ തീ​റ്റ കൊ​ടു​ക്കാ​നാ​യി തി​ങ്ക​ളാ​ഴ്ച എ​ത്തി​യ മ​ക​നാ​ണ്​ മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്. വി​ദേ​ശ പൗ​ര​ൻമാരുടെ 180,000 ദി​ർ​ഹം വി​ല​യു​ള്ള വ​സ്തു​ക്ക​ൾ ന​ഷ്ട​പ്പെ​ട്ടു. സ്വ​ർ​ണം, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ​ക്കൊ​പ്പം കു​റ​ച്ച്​ യൂ​റോ​യും വി​ല കൂ​ടി​യ വാ​ച്ചും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. സ്ഥ​ല​ത്തെ​ത്തി​യ ദു​ബൈ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സി.​ഐ.​ഡി​യും ഫിം​ഗ​ർ പ്രി​ൻറ്​ വി​ദ​ഗ്​​ധ​രും അ​ട​ങ്ങു​ന്ന സം​ഘം വി​ര​ല​ട​യാ​ളം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *