Posted By user Posted On

മോശം കാലാവസ്ഥ; യുഎഇയിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം

രാജ്യത്ത് മഴ തുടരുന്നതിനാല്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളോട് ഇന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം. ഫ്‌ലെക്‌സിബിള്‍ ജോലികള്‍ തുടരാന്‍ യുഎഇയിലെ സ്വകാര്യ മേഖലാ കമ്പനികളോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുഎഇയിലെ ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ”തൊഴില്‍പരമായ ആരോഗ്യ സുരക്ഷാ ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കമ്പനികള്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്,” മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ‘പുറത്ത് ജോലി ചെയ്യുന്നവരുടെയും പുറത്തേക്ക് യാത്ര ചെയ്യുന്ന തൊഴിലാളികളുടെയും ആരോഗ്യവും സുരക്ഷയും കമ്പനികള്‍ ഉറപ്പാക്കേണ്ടതുണ്ട്.’ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *