യുഎഇ ഗ്ലോബൽ വില്ലേജിൽ വിസ സേവനങ്ങളും അറിയാം; കാമ്പയിന് തുടക്കമായി
യുഎഇ ഗ്ലോബൽ വില്ലേജിൽ വിസ സേവനങ്ങളും അറിയാം. കാമ്പയിന് തുടക്കമിട്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ).ഈ മാസം എട്ടു മുതൽ ആരംഭിച്ച കാമ്പയിൽ ഫെബ്രുവരി എട്ടു വരെ നീളും. എല്ലാ ദിവസവും വൈകീട്ട് നാലു മുതൽ രാത്രി 12 വരെ സേവനം ലഭ്യമാണ്.കുട്ടികളുടെ പാസ്പോർട്ട് പ്ലാറ്റ്ഫോം, ജി.സി.സി രാജ്യങ്ങളിലെ താമസക്കാരുടെ പ്രവേശന പെർമിറ്റ്, റിന്യൂവൽ എന്നിവയുടെ വിവരങ്ങൾ സന്ദർശകർക്ക് അറിയാം. അതിനൊപ്പം സ്മാർട്ട് ഗേറ്റുകൾ, സ്മാർട്ട് പാസ്, 48 മണിക്കൂറിൻറെയും 96 മണിക്കൂറിൻറെയും പ്രവേശന വിസകളെ സംബന്ധിച്ച വിവരങ്ങളും അടക്കം നിരവധി സേവനങ്ങളും പരിചയപ്പെടാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)